ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം അ ദ്ധ്യായം 6 ( ഋഷഭചരിതം ) പരീക്ഷിത്ത് രാജൻ ശ്രീശുകബ്രഹ്മമഹർഷിയോട് ചോദിച്ചു: “ ഹേ മഹർഷേ !, ഭക്തിയോഗം കൊണ്ട് ശുദ്ധമായ ഹൃദയത്തിൽ ജ്ഞാനം താനേ ഉദിക്കുന്നു . മാത്രമല്ല , ഭക്തിയിലൂടെ കർമ്മത്തിലുള്ള ആസക്തിയും ക്രമേണ ജീവനിൽ ഇല്ലാതാകുന്നു . അങ്ങനെയുള്ള ഭക്തന്മാരിൽ അത്ഭുതസിദ്ധികൾ താനേ കൈവരുന്നതായും , ആ സിദ്ധികളെ പ്രയോഗിക്കുന്നതിലൂടെ അവർക്ക് യാതൊരു ദോഷ വും സംഭവിക്കുന്നില്ലെ ന്നും അടിയൻ കേട്ടിരിക്കുന്നു. അങ്ങനെയെങ്കിൽ, ഋഷഭദേവൻ തന്റെ മായാസിദ്ധികളെ എന്തുകൊണ്ടാണ് ഉപയോഗിക്കാതിരുന്നതു ? ” ശ്രീശുകൻ മറുപടി പറഞ്ഞു : “ ഹേ രാജൻ !, അങ്ങ് ചോദിച്ചത് വളരെ ഉചിതമായ ചോദ്യമാണു . അതിനുത്തരം കേട്ടുകൊള്ളുക . മൃഗത്തെ വേട്ടയാടി അതിനെ തന്റെ അധീനതയിലാക്കിയ ഒരു വേട്ടക്കാരൻ , ബുദ്ധിയുള്ളവനാണെങ്കിൽ , ആ മൃഗത്തെ വിശ്വസിച്ചുകൊണ്ട് അതിനെ സ്വതന്ത്രമായി വിടുകയില്ല . കാരണം , തരം കിട്ടിയാ ൽ ആ മൃഗം ഓടി രക്ഷപ്പെടുമെന്ന് വേട്ടക്കാരന് നന്നായി അറിയാം . അതുപോലെ , ഒരു സാധകൻ ഒരിക്കലും തന്റെ മനസ്സിനെ വിശ്വസിക്കുകയില്ല . മാത്രമല്ല , അദ്ദേഹം എപ്പോഴും അതിനെ തന്റെ ചൊൽ പ്പടിക്ക് നിർത്തിക്കൊണ
ശ്രീമദ്ഭാഗവതം ഗദ്യവിവർത്തനം