ഓം ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം 19 ( വാമനൻ മഹാബലിയോടു് മൂന്നടി മണ്ണു് യാചിക്കുന്നതു .) ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു : “ രാജൻ !, മഹാബലിയുടെ ദാനശീലത്തിൽ സന്തുഷ്ടനായ വാമനമൂർത്തി ധർമ്മയുക്തവും സത്യസന്ധവുമായ ആ വാക്കുകൾ കേട്ട് അദ്ദേഹത്തെ പ്രതിനന്ദിച്ചുകൊണ്ട് ഈങ്ങനെ അരുൾചെയ്തു : “ അല്ലയോ മഹാരാജൻ !, അങ്ങയുടെ വാക്കുകൾ പ്രിയം ഉളവാക്കുന്നതും സത്യവും കുലമഹിയ്ക്കുചേർന്നതും ധർമ്മയുക്തവും യശസ്കരവുമാണു . അതിൽ സംശയിക്കുവാനൊന്നുംതന്നെയില്ല . കാരണം . ആ ധർമ്മാചരണത്തിൽ ശുക്രാദികളും , അങ്ങയുടെ മുത്തച്ഛൻ പ്രഹ്ലാദരും അങ്ങേയ്ക്ക് മാതൃകയാണല്ലോ !. ബ്രാഹ്മണർക്ക് ഭിക്ഷ കൊടുക്കാത്തവരായും , ഒരിക്കൽ കൊടുക്കാമെന്നു് പറഞ്ഞിട്ടു് പിന്നീടൊ ഴിഞ്ഞുമാറിയവരാ യും ആരുംതന്നെ അങ്ങയുടെ കുലത്തിൽ പിറന്നിട്ടില്ല . ദാനത്തിനായോ യുദ്ധത്തിനായോ ആഗ്രഹിച്ചെത്തുന്നവരെ മടക്കിയയയ്ക്കുന്ന ഒരു പാരമ്പര്യ വും അങ്ങയുടെ കുടുംബത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല . മാത്രമല്ല . ആകാശത്തിൽ പൂർണ്ണചന്ദ്രനെന്നതുപോലെയല്ലേ , ശുദ്ധനും കീർത്തിമാനുമായ പ്രഹ്ലാദൻ അങ്ങയുടെ വംശത്തിൽ തിലകക്കുറിയായി വർത്തിക്കുന്നതു ?. ഹിരണ്യാക്ഷൻ എന്ന വീരൻ ഗദ
ശ്രീമദ്ഭാഗവതം ഗദ്യവിവർത്തനം