ഓം ശ്രീമദ് ഭാഗവതം ത്രിതീയസ്കന്ധം - അദ്ധ്യായം 10 വിദുരന്‍ മൈത്രേയരോട് പറഞു: "ഹേ മഹാമുനേ!, ഭഗവാന് ഹരി മറഞരുളിയതിനുശേഷം, എങനെയായിരുന്നു ബ്രഹ്മദേവന് തന്റെ മനസ്സും ശരീരവുമുപയോഗിച്ച് ഈക്കണ്ട അനന്തകോടി നാമരൂപങളുടെ രചന നിര്‍വ്വഹിച്ചത്?. ഹേ പണ്ഡിതശ്രേഷ്ഠാ!, ഞാന്‍ അങയോട് ചോദിച്ച സകല ചോദ്യങള്ക്കും ഉത്തരം നല്കി എന്റെ സകലസന്ദേഹങളും തീര്‍ത്തുതരുവാന്‍ ഞാനിതാ അങയോട് പ്രാര്‍ത്ഥിക്കുകയാണ്." സൂതന്‍ പറഞു: "ഹേ ഭൃഗുനന്ദനാ!, മഹാപണ്ഡിതനായ മൈത്രേയമുനി എല്ലാം അറിയുന്നവനായിരുന്നു. വിദുരന്റെ അപേക്ഷയെ മാനിച്ച് അഹ്ലാദചിത്തനായി അദ്ദേഹം വിരുരരുടെ ചോദ്യങള്‍ക്കെല്ലാം ഓരോന്നോരോന്നായി മറുപടിപറഞുതുടങി." "വിദുരരേ!, ഭഗവാന്റെ അനുജ്ഞയെ ശിരസ്സാവഹിച്ചുകൊണ്ട് ബ്രഹ്മദേവന് വീണ്ടും നൂറ് ദിവ്യസംവത്സരങളോളം ഭഗവത് പ്രീതിക്കായി തീവ്രമായ തപസ്സനുഷ്ഠിച്ചു. പിന്നീടൊരിക്കല്‍ താനിരിക്കുന്ന താമരപ്പൂവും അതിന്റെ മൂലസ്ഥാനമായ ഭഗവാന്റെ നാഭീസരസ്സും അതിതീഷ്ണമായ ഒരു ചുഴലിയില്‍ അധിധ്രുതം ഉലഞാടുന്നത് ബ്രഹ്മദേവന് മനസ്സിലാക്കി. പക്ഷേ ഒട്ടുംതന്നെ പരിഭ്രമിക്കാതെ തന്റെ ഏറെക്കാലത്തെ തപഃശക്തിയും ആത്മജ്ഞാനവ
ശ്രീമദ്ഭാഗവതം ഗദ്യവിവർത്തനം