ഓം ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം അദ്ധ്യായം - 23 (ദേവഹൂതിയുടെ വിലാപം) സ്വായംഭുവമനു തന്റെ മകളായ ദേവഹൂതിയെ കർദ്ദമമഹാമുനിക്ക് വിവാഹം ചെയ്തുകൊടുത്തതിനുശേഷം അദ്ദേഹം പത്നിയോടും പരിവാരങളോടുമൊപ്പം ദുഖിതനായി തന്റെ പട്ടണമായ ബർഹിസ്മതിയിലേക്ക് തിരിച്ചു. തികഞ ജിജ്ഞാസ്സുവായി ശ്രദ്ധയോടെ ശ്രവണം ചെയ്തുകൊണ്ട് തന്റെ മുന്നിലിരിക്കുന്ന വിദുരരോട് സ്വായംഭുവമനുവിന്റെ പ്രിയപുത്രിയായ ദേവഹൂതിയെക്കുറിച്ച് മൈത്രേയമുനി പറഞുതുടങി: "വിദുരരേ!, വിവാഹാനന്തരം, ഭവാനി പരമേശ്വരനെ സേവിക്കുന്നതുപോലെ, സാധ്വീമണീയായ ദേവഹൂതി തന്റെ പ്രിയതമനായ കർദ്ദമമുനിയെ സ്നേഹപൂർവ്വം പരിചരിച്ചു. ആധരവോടെ, ആത്മസംയമനത്തോടെ, മാധുര്യവചസ്സുകളോടെ അവൾ അദ്ദേഹത്തെ അഗാധമായി സ്നേഹിച്ചു. കാമം, ഗർവ്വം, അസൂയ, അത്യാഗ്രഹം, അഹങ്കാരം ഇത്യാദി ദുർഗ്ഗുണങൾ ദൂരത്തെറിഞ് തികഞ വിവേകത്തോടും ശുഷ്കാന്തിയോടുംകൂടി അവൾ വളരെ പെട്ടെന്നുതന്നെ തന്റെ സ്വാമിയുടെ ഹൃദയത്തിൽ ഇടം നേടി. കാലങൾ ഒരുപാട് കടന്നുപോയി. മനുപുത്രിയായ ദേവഹൂതി ഋഷികളിൽ അത്യുത്തമനായ കർദ്ദമരിൽ അതീവതരം ഭർത്തൃഭക്തിയുള്ളവളായി ജീവിച്ചു. ദൈവാധീനത്തേക്കാളധികം തന്റെ ഭർത്താവിന്റെ അനുഗ്രഹമായിരുന്നു
ശ്രീമദ്ഭാഗവതം ഗദ്യവിവർത്തനം