ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം അദ്ധ്യായം 19 ( ജംബൂദ്വീപവർണ്ണനം ) ഗുരുവായൂരപ്പൻ ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു : “ ഹേ പരീക്ഷിത്ത് രാജൻ !, കിം പുരുഷവർഷത്തിൽ ഭക്തോത്തമനായ ഹനുമാൻ അവിടുത്തെ നിവാസികളുമൊത്ത് ജാനകീരമണനും ലക്ഷ്മണസോദരനുമായ ശ്രീരാമചന്ദ്രനെ ഭജിക്കുന്നു . അവിടെ ഗന്ധർവ്വന്മാർ സദാ ശ്രീ രാമദേവ ന്റെ മഹിമകളെ പാടിസ്തുതിക്കുന്നു . അവർക്കൊപ്പം കിമ്പുരുഷത്തി ലെ അധിപനായ അർഷ്ടിസേനനുമൊത്ത് ഹനുമാൻ ശ്രീരാമമഹിമകൾ കേട്ടുരസിക്കുന്നു . ഹനുമാൻ ശ്രീരാമദേവനെ ഇങ്ങനെ സ്തുതിക്കുന്നു : “ പുരുഷോത്തമനായ ഭഗവാൻ ശ്രീരാമചന്ദ്രന് അവിടുത്തെ ദാസനായ ഹനുമാന്റെ നമസ്ക്കാരം !. അങ്ങ് പണ്ഡിതന്മാരിലെ അറിവിന്റെയും സത്ഗുണങ്ങളുടേയും ഉറവിടമാകുന്നു . അങ്ങ് ഇന്ദ്രിയങ്ങൾക്കധീതനാകുന്നു . പുരുഷോത്തമാനായി ജീവിച്ചുകൊണ്ട് അങ്ങ് ലോകത്തെ വ്യവഹാരരീതിക ൾ പഠിപ്പിക്കുന്നു . അ ങ്ങിവിടെ ലോകത്തിന് മാതൃകാപുരുഷനായി നിലകൊള്ളുന്നു . ഭക്തോത്തമന്മാർ അങ്ങയെ സദാ വന്ദിച്ചുപൂജിക്കുന്നു . മാഹാരാജനായ അങ്ങേയ്ക്കെന്റെ നമസ്ക്കാരം !. സത്ചിതാനന്ദമയമായ അങ്ങയുടെ രൂപം ഒന്നിനാലും കളങ്കപ്പെടാത്തതാണു . വേദാന്തങ്ങൾ അങ്ങയെ രണ്ടെന്നില്ലാത്ത പരമസത്
ശ്രീമദ്ഭാഗവതം ഗദ്യവിവർത്തനം