ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

3.32 കപിലോപദേശം (സകാമകർമ്മബന്ധനം - സംസാരം)

ഓം ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 32  കപിലോപദേശം (സകാമകർമ്മബന്ധനം - സംസാരം) കപിലഭഗവാൻ തുടർന്നു: "അമ്മേ!, ഗൃഹമേധികളായ മനുഷ്യർ അർത്ഥകാമങ്ങളുടെ ലാഭത്തിനായിമാത്രം സ്വധർമ്മമാചരിക്കുന്നു. അവർ ഒരേ കർമ്മപഥത്തിലൂടെ വീണ്ടും വീണ്ടും സഞ്ചരിച്ചുകൊണ്ട്, ഗൃഹപാലനതല്പരരായി, സുഖഭോഗികളായി ഗൃഹാന്തഃകൂപത്തിൽത്തന്നെ ജന്മാന്തരങ്ങൾ കഴിച്ചുകൂട്ടുന്നു. ആയതിനാൽ, വിഷയേച്ഛുക്കളായ ഇവർക്ക് എന്നിൽ ഒരുകാലത്തും ഭക്തിയുണ്ടാകുന്നില്ല. അന്യഥാ ഇവർ അനേകം യജ്ഞങ്ങൾചെയ്ത് ദേവന്മാരേയും പിതൃക്കളേയും തൃപ്തരാക്കി അർത്ഥകാമങ്ങൾനേടി അതനുഭവിക്കുന്നതിൽ മനസ്സുറപ്പിക്കുന്നു. അനന്തരം, ദേഹാവസാനത്തിൽ ചന്ദ്രലോകം പ്രാപിച്ച് അവിടെ സോമരസാസ്വാദകരായി അല്പകാലംകഴിച്ച്, വീണ്ടും ഇവിടേയ്ക്കുതന്നെ മടങ്ങിവരുന്നു. അമ്മേ!, ഭഗവാൻ നാരായണൻ, തന്റെ അനന്തശേഷതല്പത്തിന്മേൽ ശയിക്കുവാനാരംഭിക്കുമ്പോൾ, ചന്ദ്രലോകമടക്കമുള്ള സകലസ്വർല്ലോകങ്ങളും ഇല്ലാതെയാകുന്നു. ആസമയം ബുദ്ധിമാന്മാരും ശുദ്ധചിത്തരുമായുള്ള ധീരയതികൾ എന്റെ സ്മരണയിലേർപ്പെട്ടുകഴിയുന്നു. ത്രിഗുണാധീതരായി അവർ ഇന്ദ്രിയങ്ങളെ സംയമിപ്പിച്ചടക്കി ഭഗവതർപ്പണമായി സ്വധർമ്മമാചരിക്കുന്നു. ഇങ്ങന

3.31 കപിലോപദേശം (ജീവഭൂതോല്പത്തിയും അവയുടെ ജീവിതഗതിയും)

ഓം ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  -  അദ്ധ്യായം  31 (കപിലോപദേശം - ജീവഭൂതോല്പത്തിയും അവയുടെ ജീവിതഗതിയും) കപിലഭഗവാൻ പറഞ്ഞു: "മാതേ!, അങ്ങനെ ഭഗവതാജ്ഞയാ ഒരു ജീവൻ തന്റെ കർമ്മഫലാനുബന്ധമായി ഒരു പുരുഷന്റെ രേതഃകണത്തിലൂടെ സ്ത്രീയുടെ ഉദരത്തിൽ പ്രവേശിച്ച് തന്റെ പ്രാരബ്ദകർമ്മാചരണത്തിനുതകുംവിധം ഒരു പുതുശരീരത്തെ സ്വീകരിക്കുന്നു. ഒരു രാത്രികൊണ്ട് അത് സങ്കലിതമാകുന്നു. അഞ്ചുരാത്രികൾകൊണ്ട് ഒരു കുമിളയുടെ ആകൃതിയുണ്ടാകുന്നു. പത്ത് രാത്രികഴിഞ്ഞാലത് വളർന്നൊരു ജംബുവിന് തുല്യമായ ആകൃതിയെ പ്രാപിക്കുന്നു. അനന്തരം പടിപടിയായിവളർന്ന് ഒരുതുണ്ട് മാംസശകലത്തിന്  തത്തുല്യമോ ഒരു മുട്ടയുടെ വലിപ്പമോ യഥോചിതം അതിനുണ്ടാകുന്നു. തുടർന്ന്, ഒരുമാസക്കാലംകൊണ്ട് ശിരസ്സ് രൂപാന്തരപ്പെടുകയും, രണ്ടുമാസം കഴിയുന്നതോടെ കാലുകൾ, പാദങ്ങൾ തുടങ്ങിയ ശരീരഭാഗങ്ങളുണ്ടാകുകയും ചെയ്യുന്നു. മൂന്നാംമാസം അവസാനിക്കുന്നതോടെ അതിന് നഖങ്ങളും, വിരലുകളും, രോമങ്ങളും, അസ്ഥികളും, ത്വക്കും ഉണ്ടാകുന്നു. അനന്തരം, ജനനേന്ദ്രിയവും, കണ്ണുകളും, മൂക്കും, ചെവിയും, വായും, ഗുദവും വ്യക്തമാകുന്നു. നാലുമാസം പൂർത്തിയാകുമ്പോൾ സപ്തധാതുക്കൾ കൂടിച്ചേരുന്നു. അഞ്ചാംമാസം ജീവ

3.30 കപിലോപദേശം (സകാമകർമ്മം, ഹാനീകരം)

ഓം അദ്ധ്യായം - 30  (കപിലോപദേശം - സകാമകർമ്മം, ഹാനീകരം) കപിലഭഗവാൻ പറഞ്ഞു: "അമ്മേ!, ശക്തനായ മഹാമാരുതൻ എപ്പോൾവേണമെങ്കിലും ആഞ്ഞടിക്കുവാൻ സാധ്യയുണ്ടെന്നറിയാതെ ആകാശത്തിൽ വിഹരിക്കുന്ന കാർമേഘാവലികളെപ്പോലെ, ഇവിടെ വിഷയസുഖങ്ങളിൽ വ്യാപൃതനായിരിക്കുന്ന മനുഷ്യൻ, തന്നെ കൊണ്ടുപോകാൻവരുന്ന ആ കാലസ്വരൂപന്റെ വരവിനെ അറിയാതെപോകുന്നു. വിഷയഭോഗാസക്തരായ അവർ സുഖത്തിനുവേണ്ടി വളരെ ക്ലേശിച്ചും കഷ്ടപ്പെട്ടും കൂട്ടിവയ്ക്കുന്ന സമ്പാദ്യമത്രയും ആ കാലപുരുഷൻ നിമിഷാന്തരത്തിൽ തട്ടിത്തെറിപ്പിക്കുന്ന അവസ്ഥ അവനെ അത്യന്തം ദുഃഖത്തിലാഴ്ത്തുന്നു. വിഷയി, അജ്ഞാനത്താൽ തന്റെ ശരീരം, ധനം, വീട്, സ്ഥലം മുതലായ അനിത്യവസ്തുക്കളെ നിത്യമെന്ന് വിശ്വസിക്കുന്നു.  അമ്മേ!, ഈ ജീവൻ ഏതേതുയോനിയിൽ പിറന്നാലും അതാത് യോനിയിൽ അവ ഒരു പ്രത്യേകതരം നിർവൃതി കണ്ടെത്തുകയും അതിൽ എന്നെന്നേയ്ക്കുമായി ഒട്ടിനിൽക്കുകയും ചെയ്യുന്നു. നരകത്തിലായാലും, ദേവമായയാൽ ആ നിർവൃതിയിൽ അനുരക്തരായി അവർ ദേഹംവിട്ടൊഴിയാൻ തയ്യാറാകുന്നുമില്ല. തന്റെ ശരീരത്തിലും, പുത്രദാരാദികളിലും, ഗൃഹത്തിലും, വളർത്തുമൃഗങ്ങളിലും, ധനത്തിലും, ബന്ധുമിത്രാദികളിലും അവർക്കുള്ള അതിരൂഢമായ ആസക്തിയാണ് ഇത

3.29 കപിലോപദേശം (ഭക്തിയോഗം)

ഓം ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  -  അദ്ധ്യായം  29 (കപിലഭഗവാൻ ദേവഹൂതിക്ക് ഭക്തിയോഗം ഉപദേശിക്കുന്നു) ദേവഹൂതി പറഞു: "ഭഗവാനേ!, സാംഖ്യമതമനുസരിച്ച് മൂലപ്രകൃതിയേക്കുറിച്ചും, അവളുടെ വിവിധ ലക്ഷണങളെ‌ക്കുറിച്ചും, ആദ്യനായ പരമപുരുഷനെക്കുറിച്ചും, അവന്റെ അനന്തമായ മാഹാത്മ്യത്തെപറ്റിയൊക്കെ അടിയന് അവിടുന്നു ഇതിനകം പറഞുതന്നു. ഭഗവാനേ! ഇനി അവിടുന്ന് സർവ്വയോഗങളുടേയും അവസാനവാക്കായ ഭക്തിയോഗത്തെപറ്റി അടിയനെ ബോധവതിയാക്കിയാലും. ഹേ ഭഗവൻ!, തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന ജനനമരണപൂർണ്ണമായ ഈ സംസാരത്തെക്കുറിച്ചും അടിയനോട് സംസാരിച്ചാലും. അത് കേട്ട് എനിക്കും, ഈ ലോകത്തിന് മുഴുവനും ദുരന്തദായകമായ ഈ സംസാരവൃത്തികളിൽ ജനങ്ങൾക്ക് വിരക്തിയുണ്ടാകട്ടെ!.  ഭഗവാനേ! അങ്ങയുടെ പ്രതിരൂപമായ കാലത്തെക്കുറിച്ചു പറഞാലും. അതിന്റെ പ്രഭാവത്തിൽനിന്നും രക്ഷനേടാനാണല്ലോ മനുഷ്യൻ പുണ്യവൃത്തികളെ ചെയ്യുന്നത്. ഭഗവാനേ!, അങ്ങു് ആദിത്യനെപ്പോലെ ജ്വലിച്ചുകൊണ്ട് ജീവഭൂതങ്ങളുടെ മനസ്സിന്റെ അന്തകാരത്തെ അകറ്റുന്നു. അങ്ങയിൽ അഭയം പ്രാപിക്കാതെ, അകകണ്ണ് തുറക്കാതെ, അവർ ദീർഘകാലമായി അജ്ഞാനാന്താകാരം നിറഞ ഇരുട്ടറയിൽ ഉറങ്ങുകയാണ്. ആയതിനാൽ

ബ്രഹ്മവിദ്യയെ കണ്ടുകിട്ടൽ...

3.28 കപിലോപദേശം - ഭക്തിനിർവ്വർത്തനം

ഓം ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  -  അദ്ധ്യായം  28 (കപിലോപദേശം - ഭക്തിനിർവ്വർത്തനം) കപിലഭഗവാൻ മാതാവായ ദേവഹൂതിയോടു പറഞു: "അമ്മേ!, അല്ലയോ നൃപാത്മജേ!, ഇനി നാം അവിടുത്തോടുപറയുവാൻ പോകുന്നതു പരമമായ യോഗത്തിന്റെ ലക്ഷണങളെക്കുറിച്ചാണ്. ഇതറിഞാൽ മനസ്സിനെ വിഷയങളിൽനിന്നു സംയമിപ്പിച്ച് പരമമായ ബ്രഹ്മപദത്തിലേക്കു തിരിച്ചുവിടുവാൻ അനായാസം സാധ്യമാകുന്നു. അതിലേക്ക് ആദ്യമായി ചെയ്യേണ്ടത്, അവനവന്റെ ധർമ്മം തന്നാൽ കഴിയുംവിധം ശുദ്ധമായി അനുഷ്ഠിക്കുകയും, പരധർമ്മങളിൽ നിന്നു കഴിയുംവിധം ഒഴിഞുനിൽക്കുകയുമെന്നുള്ളതാണ്. ഈശ്വരാനുഗ്രഹത്താൽ കിട്ടുന്ന വസ്തുവകകളിൽ സംതൃപ്തനാകുകയും, ഗുരുപാദപത്മങളിൽ ഭക്തിയുണ്ടാകുകയും വേണം. കേവലം സാമ്പ്രദായിക അനുഷ്ഠാനവിധികളിൽനിന്നുമകന്ന്, മോക്ഷകാരകങളായ സാധനകളിൽ തല്പരരാകുകയും, മിതവ്യശീലരായി ആളൊഴിഞയിടങളിലിരുന്നു ഇത്തരം അനുഷ്ഠാനനൾ ചെയ്യുന്നതോടെ ഒരുവൻ ജീവിതത്തിന്റെ പരമമായ ഉദ്ദേശത്തെ സാക്ഷാത്കരിക്കുന്നു. അഹിംസ, സത്യം, ആസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം, തപസ്സ്, ശൗചം, സ്വാധ്യായം, ഭഗവതാരാധനം, മൗനം, വിവിധതരം ആസനാഭ്യങൾ, സ്തൈര്യം, പ്രാണായാമങൾവഴി പ്രാണജയം, ഇന്ദ്രിയങളെ വിഷയങ

ശ്രീബാലകൃഷ്ണസ്തോത്രം

ശ്രീബാലകൃഷ്ണസ്തോത്രം പൂന്താനം ചാഞ്ചാടും പൈതൽ കളിച്ചീടും നല്ല-    പൂഞ്ചായലാടുമാറാടീടും - കൃഷ്‌ണ കഞ്ജമലരൊടു നേരിടും തിരു- ക്കണ്ണുമഴറ്റിക്കൊണ്ടാടീടും - കൃഷ്‌ണ ഓമൽക്കഴുത്തിൽപ്പുലിനഖം തങ്ക- മോതിരം കെട്ടിക്കൊണ്ടാടീടും - കൃഷ്‌ണ പൊന്മയക്കിങ്ങിണിയൊച്ചയും അയ്യോ- പൊങ്ങുമാറുണ്ണി നിന്നാടീടും - കൃഷ്‌ണ മിന്നീടും പൊന്നും തള കിലുംകിലു - മെന്നുമാറുണ്ണി നിന്നാടീടും - കൃഷ്‌ണ ഈവണ്ണം വാഴ് ത്തുന്നോർക്കെല്ലാർക്കും മുമ്പിൽ- തൃക്കാലും വെച്ചുകൊണ്ടാടീടും - കൃഷ്‌ണ    ഓം തത് സത് śR ībālakr̥ṣṇastōtRaṁ Pūntānaṁ  chāñchāṭuṁ paital kaḷicchīṭuṁ nalla- pūñchāyalāṭumāṟāṭīṭuṁ - kr̥ṣ‌ṇa kañja-malaroṭu nēriṭuṁ tiru- kkaṇṇumazhaṟṟikkoṇṭāṭīṭuṁ - kr̥ṣ‌ṇaa ōmalkkaḻuttilppulinakhaṁ taṅka- mōtiraṁ keṭṭikkoṇṭāṭīṭuṁ - kr̥ṣ‌ṇaa ponmayakkiṅṅiṇiyocchayuṁ ayyō-- poṅṅumāṟuṇṇi ninnāṭīṭuṁ - kr̥ṣ‌ṇaa minnīṭuṁ ponnuṁ taḷa kiluṁkilu - mennumāṟuṇṇi ninnāṭīṭuṁ - kr̥ṣ‌ṇaa īvaṇṇaṁ vāzhttunnōRkkellāRkkuṁ mumpil- tr̥kkāluṁ vecchuko

3.27 കപിലോപദേശം (ദൃശ്യപ്രപഞ്ചമനനം)

ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  -  അദ്ധ്യായം  - 27 (ദൃശ്യപ്രപഞ്ചമനനം) ഭഗവാൻ ഹരി സ്വായംഭുവമനുവിന്റെ പുത്രിയായ ദേവഹൂതിക്ക് മകനായിപ്പിറന്ന്, തന്റെ മാതാവിന് ആത്മതത്വമാകുന്ന സാംഖ്യയോഗമഹാശാസ്ത്രം ഉപദേശിച്ചു. ഭഗവാൻ കപിലൻ പറഞു:' അമ്മേ!,യഥാർത്ഥത്തിൽ ഈ ജീവൻ പ്രകൃതിയുടെ ത്രിഗുണങൾക്കധീതനാണ്. കാരണം, അവൻ നിർവ്വികാരനും, കർത്തൃത്വഭോക്തൃത്വഭാവങളിൽനിന്നും നിസ്പൃഹനുമാണ്. പഞ്ചഭൂതാത്മകമായ സ്ഥൂലശരീരത്തിനുള്ളിൽ അനശ്വരതിരിനാളമായി നിലകൊള്ളുമ്പോഴും, ജലത്തിലെ ആരോപിതസൂര്യൻ ജലത്തിൽനിന്നും നിസ്പൃഹനായിനിൽക്കുന്നതുപോലെ, ജീവൻ തിഗുണങളിൽനിന്നും വിട്ടുനിൽക്കുന്നു. പക്ഷേ, അവൻ പ്രകൃതിഗുണങൾക്കും, അഹങ്കാരത്തിനും വശപ്പെട്ടുനിൽക്കുകകാരണം, സ്വയംജ്യോതിർസ്വരൂപനായ താൻ പഞ്ചഭൂതാത്മകമായ ഈ ശരീരമാണെന്ന് ചിന്തിച്ചുറച്ച് അതിൽ അഭിമാനം കൊണ്ട്, ഇവിടെ ഭൗതികകർമ്മങളിൽ അതിരക്തനാകുകയും, തത്ക്കാരണം താൻ അവയുടെ കർത്താവാണെന്ന മൗഢ്യബോധത്തിൽ സ്വയം രമിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. അങനെ പ്രകൃതിഗുണങളുമായി നിത്യനിരന്തരബന്ധത്തിലേർപ്പെട്ടുകഴിയുന്ന ജീവന്മാർ ദേഹാവസാനത്തിൽ ഊർദ്ധ്വവും, നീചവുമായ അന്യജീവജാലസമൂഹങളിലേക്ക് ചേക്ക