ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

4.9 ധ്രുവചരിത്രം - 2

ഓം ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം    അ ദ്ധ്യായം  9 ( ധ്രുവചരിത്രം - 2 )   മൈത്രേയൻ  പറഞ്ഞു : “ ഹേ വിദുരരേ!, ധ്രുവതപസ്സിന്റെ കാഠിന്യംകൊണ്ട് ലോകത്തിനുണ്ടായ സങ്കടം തീരുന്നതിനുവേണ്ടി ശ്രീഹരിയെ കാണാനെത്തിയ ദേവന്മാർ ആ പരമപുരുഷന്റെ ആശ്വാസവചനങ്ങളാൽ ഭീതിയകന്ന് സംതൃപ്തരാ യി നമസ്കാരമർപ്പിച്ചതിനുശേഷം തങ്ങൾതങ്ങൾക്കുള്ള ലോകങ്ങളിലേക്ക് തിരിച്ചുപോയി . ഉടൻ ‌ തന്നെ ഭഗവാൻ ഗരുഢ ന്മേലേറി ധ്രുവനെ ദർശിക്കുവാനായി മധുവനത്തിലേ ക്കും യാത്ര യായി . ആ സമയം ധ്രുവൻ തന്റെ ഹൃദയത്തിൽ ഇടതടവില്ലാതെ ഭഗവദ്ദർശനമുൾക്കൊണ്ടിരിക്കുകയായിരുന്നു .  പെട്ടന്ന് ആ രൂപം അവന്റെയുള്ളിനിന്നും അപ്രത്യക്ഷമായി . ധ്യാനഭംഗം സംഭവിച്ചതോടെ ധ്രുവൻ ഞെട്ടിയുണർന്നു . കണ്ണുതുറന്ന നിമിഷം ധ്രുവൻ കണ്ടത് , താൻ ധ്യാനിച്ചുകൊണ്ടിരുന്ന ഭഗവദ്രൂപം തന്റെ മുന്നിൽ തിളങ്ങി ക്കുന്നതായിരുന്നു . അവന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല . കണ്ടമാത്രയിൽ തന്നെ ധ്രുവൻ ആ ദിവ്യതേജസ്സിനുമുന്നിൽ ദണ്ഡനമസ്ക്കാരം ചെയ്തു . ഭഗവദ്ദർശനംകൊണ്ടുണ്ടായ ആനന്ദനിർവൃതിയിൽ ധ്രുവൻ ആ തിരുമുഖകമലത്തെ നോക്കി ക്കാണുന്ന കാഴ്ച കണ്ടാൽ , അവൻ