ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശ്രീസീതാരാമഗീതം

ശ്രീസീതാരാമഗീതം കമല-ലോചനൗ രാമ കാഞ്ചനാംബരൗ കവച-ഭൂഷണൗ രാമ കാർമുകാന്വിതൗ |  കലുഷ-സംഹാരൗ രാമ കാമിത-പ്രദൗ രഹസി നൗമി തൗ സീതാ-രാമ-ലക്ഷ്മണൗ ||  1 ||  മകര-കുണ്ഡലൗ രാമ മൗലി-സേവിതൗ മണി-കിരീടിനൗ രാമ മഞ്ജു-ഭാഷിണൗ |  മനു-കുലോദ്ഭവൗ രാമ മാനുഷോത്തമൗ രഹസി നൗമി തൗ സീതാ-രാമ-ലക്ഷ്മണൗ ||  2 ||  സത്യ-സമ്പന്നൗ രാമ സമര-ഭീകരൗ സർവ-രക്ഷണൗ രാമ സർവ-ഭൂഷണൗ |  സത്യ-മാനസൗ രാമ സർവ-പോഷിതൗ രഹസി നൗമി തൗ സീതാ-രാമ-ലക്ഷ്മണൗ ||  3 ||  ധൃത-ശിഖണ്ഡിനൗ രാമ ദീന-രക്ഷകൗ ധൃത-ഹിമാചലൗ രാമ ദിവ്യ-വിഗ്രഹൗ |  വിവിധ-പൂജിതൗ രാമ ദീർഘ-ദോര്യുഗൗ രഹസി നൗമി തൗ സീതാ-രാമ-ലക്ഷ്മണൗ ||  4 ||  ഭുവന-ജാനുകൗ രാമ പാദ-ചാരിണൗ പൃഥു-ശിലീമുഖൗ  രാമ പാവനാംഘ്രികൗ |  പരമ-സാത്വികൗ രാമ ഭക്ത-വത്സലൗ രഹസി നൗമി തൗ സീതാ-രാമ-ലക്ഷ്മണൗ ||  5 ||  വന-വിഹാരിണൗ രാമ വൽകലാംബരൗ വന-ഫലാശിനൗ രാമ വാസവാർചിതൗ |  വര-ഗുണാകരൗ രാമ ബാലി-മർദനൗ രഹസി നൗമി തൗ സീതാ-രാമ-ലക്ഷ്മണൗ ||  6 ||  ദശരഥാത്മജൗ രാമ പശുപതി-പ്രിയൗ ശശി-നിവാസിനൗ രാമ വിശദ-മാനസൗ |  ദശമുഖാന്തകൗ രാമ നിശിത-സായകൗ രഹസി നൗമി തൗ സീതാ-രാമ-ലക്ഷ്മണൗ ||  7 ||  കമലലോചനൗ

3.26 കപിലോപദേശം - മൂലപ്രകൃതിയുടെ തത്വങൾ.

ഓം ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം   അദ്ധ്യായം  - 26   (കപിലോപദേശം - മൂലപ്രകൃതിയുടെ തത്വങ്ങൾ) കപിലഭഗവാൻ തന്റെ മാതാവായ ദേവഹൂതിയോട് സാംഖ്യശാസ്ത്രമാകുന്ന അദ്ധ്യാത്മതത്വമുപദേശിച്ചുകൊണ്ട് ഇപ്രകാരം പറഞു: "അമ്മേ!, ഇനി ഞാനാപരമാത്മാവിന്റെ തത്വവ്യാപ്തിയെക്കുറിച്ചു ഒന്നൊന്നായിപ്പറഞുതരാം. ഈ മഹത്തത്വത്തെക്കുറിച്ചറിയുന്ന നിമിഷംതന്നെ മനുഷ്യൻ പ്രകൃതിയുടെ ത്രൈഗുണ്യവലയത്തിൽനിന്നും ഉടനടി മുക്തനാകുന്നു.    അമ്മേ!, ആത്മസാക്ഷാത്കാരത്തിനുതകുന്ന ഉത്തമോപാധിയാണ് പരമമായ അദ്ധ്യാത്മജ്ഞാനം. ഹൃദയഗ്രന്ഥി ഭേദിച്ച് എന്നെന്നേയ്ക്കുമായി ജീവനെ ഈ സംസാരത്തിൽനിന്നും വിമുക്തമാക്കുന്ന ആ ജ്ഞാനം ഞാൻ അമ്മയ്ക്കായി പറഞുതരാം. അമ്മേ!, ഭഗവാൻ ഹരി ഈ പ്രപഞ്ചത്തിനുമുഴുവൻ ആധാരഭൂതനായ പരമാത്മാവാണ്. അവൻ പ്രകൃതിക്കുപരനും, നിർഗ്ഗുണനും, സ്വയംജ്യോതിർസ്വരൂപനുമാണ്. അങനെയുള്ള അവന്റെ സ്വയംപ്രഭയാൽ ഈ വിശ്വം മുഴുവൻ അവൻ സൃഷ്ടിച്ചുകാത്തഴിക്കുന്നു. ആ വിഭു തന്റെ ലീലകളാടുവാനായി, ദൈവീകവും, അതിസൂക്ഷ്മവും, ത്രിഗുണാത്മികയുമായ തന്റെ മൂലപ്രകൃതിയെ യദൃച്ഛയാ സ്വീകരിച്ചു. അവളാകട്ടെ, തന്റെ തൃഗുണങളെ പരിണാമവിധേയമാക്കി അതിലൂടെ ഇവിടെ അതിവിചിത്രങളായ ജീവഭൂതങള

3.25 ഭക്തിയുടെ മാഹാത്മ്യം (കപിലോപാഖ്യാനം)

ഓം ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം  -  അദ്ധ്യായം  25 (ഭക്തിയുടെ മാഹാത്മ്യം) ​ശൗനകൻ സൂതമുനിയോട് പറഞു: "ഹേ ബ്രാഹ്മണശ്രേഷ്ഠാ!, ഭഗവാൻ ഹരി, സാംഖ്യശാസ്ത്രമാകുന്ന അദ്ധ്യാത്മതത്വത്തെ മനുഷ്യസമൂഹത്തിന് പ്രദാനം ചെയ്യുവാനായി, കപിലനാമധേയത്തിൽ ദേവഹൂതി-കർദ്ദമദമ്പതിമാർക്ക് പുത്രനായി സ്വയം ആത്മമായയാൽ അവതാരം ചെയ്തു. അഖിലഗുരുക്കൾക്കും ഗുരുവായ, സകലവേദങളുടേയും പരമാർത്ഥമായ, സർവ്വതിനും മേൽ ആരാധ്യനായ അവനെ അവനല്ലാതെ ആർക്കറിയാൻ?... ഞങളെ സംബന്ധിച്ചിടത്തോളം ആ ഉത്തമശ്‌ളോകന്റെ ഗുണാനുവർണ്ണനത്തെക്കാൾ പരമമായി യാതൊന്നും തന്നെ ഇവിടെയില്ല. അതുകൊണ്ട് സ്വച്ഛന്ദാത്മനായ ആ പരമപുരുഷൻ ഇവിടെ ആടിയിട്ടുള്ള അവന്റെ സകല അദ്ധ്യാത്മലീലകളും ഒന്നൊഴിയാതെ ഞങളോടനുവർണ്ണനം ചെയ്യുവാൻ അങേയ്ക്ക് കൃപയുണ്ടാകണം." സൂതമുനി പറഞു: "ഋഷികളേ!, വാസുദേവഭക്തോത്തമനായ വിദുരരോട് മൈത്രേയമഹാമുനി വീണ്ടും ഭഗവത് ചരിതങൾ പറഞുതുടങി." മൈത്രേയൻ പറഞു: "വിദുരരേ!, കർദ്ദമൻ വനത്തിലേക്ക് പൊയ്ക്കഴിഞതിനുശേഷം, കപിലഭഗവാൻ തന്റെ അമ്മയോടൊപ്പം കുറെക്കാലം ബിന്ദുസരോവരതീരത്തുള്ള പിതാവിന്റെ ആശ്രമത്തിൽ താമസിച്ചു. ഒരുദിവസം കപിലഭഗവാൻ ദേവഹൂതി

3.24 കർദ്ദമമുനിയുടെ ആത്മസാക്ഷാത്ക്കാരം.

ഓം ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം   അദ്ധ്യായം  - 24 (കർദ്ദമമുനിയുടെ ആത്മസാക്ഷാത്ക്കാരം) ഗൃഹസ്ഥാശ്രമജീവിതം പൂർത്തിയാക്കിയതിനുശേഷം, കർദ്ദമമുനി തന്റെ ധർമ്മപത്നിയായ ദേവഹൂതിയേയും, ബിന്ദുസരോവരതീരത്തിൽ താൻ കെട്ടിയുണ്ടാക്കിയ ആശ്രമവുമുപേക്ഷിച്ച് ബ്രഹ്മസാക്ഷാത്ക്കാരത്തെത്തേടി പുറപ്പെടുവാനൊരുങിയപ്പോൾ, ദേവഹൂതിയുടെ ഹൃദയത്തിൽനിന്നുതിർന്നുവീണ കണ്ണുനീർതുള്ളികൾ അദ്ദേഹത്തെ ഒരുനിമിഷനേരത്തേക്ക് വിലക്കി. ഇത്രനാളും ഭൗതികവിഷയങളിൽ വ്യാപരിച്ച്, നേടേണ്ടത് നേടാതെ, തനിക്ക് സ്വായത്തമായ അമൂല്യസമയത്തെ പാഴാക്കിയെന്നും, സർവ്വജ്ഞനായ കർദ്ദമരോടൊപ്പം ഏറെനാൾ കഴിഞുവെങ്കിലും ആത്മതത്വം തനിക്കിന്നും അലബ്ദമാണെന്നുമുള്ള പരമാർത്ഥം അവളെ ദുഃഖത്തിലാഴ്ത്തി. കർദ്ദമൻ കുറെക്കാലംകൂടി ഭാര്യാസമേതം ആശ്രമത്തിൽതന്നെ താമസിച്ചു. തുടർന്നുണ്ടായ സംഭവങൾ മൈത്രേയമഹാമുനി വിദുരരോട് പറയുന്നു. മൈത്രേയൻ പറഞു: "ഹേ അനഘനായ ഭാരതാ!, ഭഗവാന്റെ തിരുവായ്മൊഴിയെ സ്മരിച്ചുകൊണ്ട്, വേദവാദിനിയായി തന്റെ മുന്നിൽ നിൽക്കുന്ന സ്വായംഭുവപുത്രിയോട് കാരുണ്യം വഴിയുന്ന വാക്കുകളിൽ കർദ്ദമമുനി പറഞു: "ഹേ കീർത്തിതയായ രാജപുത്രി!, ഭവതി ഖേദിക്കാതിരിക്കുക. അക

3.23 ദേവഹൂതിയുടെ വിലാപം.

ഓം ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം   അദ്ധ്യായം  - 23 (ദേവഹൂതിയുടെ വിലാപം) ​സ്വായംഭുവമനു തന്റെ മകളായ ദേവഹൂതിയെ കർദ്ദമമഹാമുനിക്ക് വിവാഹം ചെയ്തുകൊടുത്തതിനുശേഷം അദ്ദേഹം പത്നിയോടും പരിവാരങളോടുമൊപ്പം ദുഖിതനായി തന്റെ പട്ടണമായ ബർഹിസ്മതിയിലേക്ക് തിരിച്ചു. തികഞ ജിജ്ഞാസ്സുവായി ശ്രദ്ധയോടെ ശ്രവണം ചെയ്തുകൊണ്ട് തന്റെ മുന്നിലിരിക്കുന്ന വിദുരരോട് സ്വായംഭുവമനുവിന്റെ പ്രിയപുത്രിയായ ദേവഹൂതിയെക്കുറിച്ച് മൈത്രേയമുനി പറഞുതുടങി: "വിദുരരേ!, വിവാഹാനന്തരം, ഭവാനി പരമേശ്വരനെ സേവിക്കുന്നതുപോലെ, സാധ്വീമണീയായ ദേവഹൂതി തന്റെ പ്രിയതമനായ കർദ്ദമമുനിയെ സ്നേഹപൂർവ്വം പരിചരിച്ചു. ആധരവോടെ, ആത്മസംയമനത്തോടെ, മാധുര്യവചസ്സുകളോടെ അവൾ അദ്ദേഹത്തെ അഗാധമായി സ്നേഹിച്ചു. കാമം, ഗർവ്വം, അസൂയ, അത്യാഗ്രഹം, അഹങ്കാരം ഇത്യാദി ദുർഗ്ഗുണങൾ ദൂരത്തെറിഞ് തികഞ വിവേകത്തോടും ശുഷ്കാന്തിയോടുംകൂടി അവൾ വളരെ പെട്ടെന്നുതന്നെ തന്റെ സ്വാമിയുടെ ഹൃദയത്തിൽ ഇടം നേടി. കാലങൾ ഒരുപാട് കടന്നുപോയി. മനുപുത്രിയായ ദേവഹൂതി ഋഷികളിൽ അത്യുത്തമനായ കർദ്ദമരിൽ അതീവതരം ഭർത്തൃഭക്തിയുള്ളവളായി ജീവിച്ചു. ദൈവാധീനത്തേക്കാളധികം തന്റെ ഭർത്താവിന്റെ അനുഗ്രഹമായിരുന്നു

3.22 കർദ്ദമമുനിയുടേയും ദേവഹൂതിയുടേയും വിവാഹം.

ഓം ശ്രീമദ് ഭാഗവതം തൃതീയസ്കന്ധം  -  അദ്ധ്യായം  22 ​മൈത്രേയമുനി വീണ്ടും സംസാരിച്ചുതുടങി: "പണ്ഡിതനായ വിദുരരേ!, സ്വായംഭുവമനു സകുടുംബം കർദ്ദമമുനി തപസ്സനുഷ്ഠിക്കുന്ന ബിന്ദുസരോവരത്തിൽ എത്തിയതിനുശേഷം, ആഗതനായ ചക്രവത്തിയെ കണ്ട് വന്ദിച്ചാനയിച്ച കർദ്ദമമുനി മനുവിന്റെ മഹിമകളെക്കുറിച്ചു മുക്തകണ്ഠം പ്രശംസിച്ച്. അനന്തരം അല്പസമയം നിശബ്ദനായി ഇരുന്നു. എല്ലാം കേട്ട് തൃപ്തനായെങ്കിലും എന്തൊക്കെയോ അസംതൃപ്തി തന്റെ മനസ്സിൽ ബാക്കി നിൽക്കുമാറ് വളരെ താഴ്മയായ ശബ്ദത്തിൽ സ്വായംഭുവമനു കർദ്ദമനോട് പറഞു: "ഹേ മഹാമുനേ!, നിങൾ ബ്രാഹ്മണന്മാർ വേദരൂപനായ ഭഗവാന്റെ തിരുമുഖത്തിൽനിന്നുണ്ടായവരാണ്. ബ്രഹ്മചര്യവും, യോഗമാർഗ്ഗങളും നിങൾ മുതൽക്കൂട്ടായി മുറുകെപിടിച്ചിരിക്കുന്നു. മാത്രമല്ലാ, തുച്ഛമായ ഇന്ദ്രിയസുഖഭോഗങളിൽനിന്നും നിങൾ അകന്നുനിൽക്കുകയും ചെയ്യുന്നു. സഹസ്രപാദനായ ആ കാരുണ്യമൂർത്തിതന്നെ നിങളുടെ രക്ഷയ്ക്കായി ഞങൾ ക്ഷത്രിയരെ അവന്റെ എണ്ണമറ്റ കരങളിൽനിന്നും സൃഷ്ടിച്ചു. ആയതുകൊണ്ട് നിങൾ ആ ഭഗവാന്റെ ഹൃദയത്തിലും, ഞങൾ അവന്റെ കൈകളിലും വസിക്കുന്നുവെന്നു പറയാം. സകലസൃഷ്ടികളുടേയും കാര്യവും, കാരണവും, അവ്യയനായ ആ പരമാനന