ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഒക്‌ടോബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

2.1 മോക്ഷത്തിലേക്കുള്ള ആദ്യപടി

ഓം ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം   അദ്ധ്യായം  - 1 ഓം നമോ ഭഗവതേ വാസുദേവായഃ ശ്രീശുകന്‍ പറഞു: "ഹേ രാജന്‍!, സകലലോകത്തിനും ഹിതമായ ചോദ്യങളാണ് അങ് ചോദിച്ചിരിക്കുന്നത്. സര്‍‌വ്വരും കേള്‍ക്കേണ്ടതായുള്ള പരമമായ ഈ വിഷയം ആത്മജ്ഞാനികളാല്‍ സമ്മതവുമാണ്. അറിയേണ്ടതൊന്നുമറിയാതെ ലൗകികസമുദ്രത്തില്‍ മുങിക്കിടക്കുന്നവര്‍ ചെയ്യേണ്ടതായ ഒരുപാട് കാര്യങള്‍ ഇവിടെയുണ്ടു. അതൊന്നും വകവയ്ക്കാതെ രാത്രികാലങളില്‍ മൈഥുനത്തിലോ ഉറക്കത്തിലോ അവര്‍ സുഖം തേടുന്നു. അതുപോലെ പകല്‍ സമയങളില്‍ ധനസമ്പാദത്തിലും കുടുംബകാര്യങളിലും വ്യാപൃതരായി ജീവിതം പോക്കുന്നു. ശരീരം, കുട്ടികള്‍, ഭാര്യ മുതലായവയെ സംബന്ധിച്ച വിഷയങളില്‍ പ്രമത്തരായി ജീവിക്കുന്നതിനിടയില്‍ യാഥാര്‍ത്ഥ്യത്തെ നേരില്‍ കണ്ടിട്ടും, ഒന്നും കണ്ടിട്ടില്ലാത്തവരെപ്പോലെ അവര്‍ വര്‍ത്തിക്കുന്നു.  ഹേ ഭരതവംശജാ!, അതിനാല്‍ മോക്ഷേച്ഛുക്കള്‍ ഹരിയുടെ മഹിമകള്‍ കേള്‍ക്കുകയും, പാടുകയും, സ്മരിക്കുകയും വേണം. ജാതരായവരുടെ പരമമായ ലക്‌ഷ്യം, ജ്ഞാനം കൊണ്ടായാലും, കര്‍മ്മം കൊണ്ടായാലും, ജീവിതാവസാനവേളയില്‍ ഭഗവാന്‍ ഹരിയെ ഓര്‍ക്കുക എന്നതാണ്. ഹേ രാജന്‍!, വിധികള്‍ക്കും അനുശാസനങള്‍ക്കും അപ്

1.19 ശ്രീശുകബ്രഹ്മ മഹര്‍ഷിയുടെ ആഗമനം.

ഓം ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം   അദ്ധ്യായം  - 19 സൂതന്‍ പറഞു: മുനിമാരേ!, ഉണ്ടായ സംഭവത്തില്‍ പരീക്ഷിത്ത് രാജാവ് മനസ്സുകൊണ്ട് അസ്വസ്ഥനായി. ഗൂഢതേജസ്സ്വിയായ ഒരു സാധുബ്രാഹ്മണനോട് താന്‍ ചെയ്ത പ്രവൃത്തി തികച്ചും അനാര്യവും നീചവുമായി രാജാവിന് തോന്നി. അദ്ദേഹം ചിന്തിച്ചു. ഭഗവാന്റെ നിയമങളെ താന്‍ അവഗണിച്ചിരിക്കുന്നു. ശിക്ഷ ഉറപ്പാണ്. അത് എത്രയും വേഗം ലഭിക്കുന്നതാണുത്തമം. അത്രവേഗം താന്‍ ആ പാപത്തില്‍ നിന്നു മുക്തനാകുമെന്ന് അദ്ദേഹം ആശിച്ചു. മത്രമല്ലാ, ഇനിയൊരിക്കലും ഇങനെയൊരു മഹാപരാധം തന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടുള്ളതുമല്ലെന്ന് അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചു. അഭദ്രമായ ഇങനെയൊരുകാര്യം തന്നില്‍ നിന്ന് സംഭവിക്കാതിരിക്കാനായി ഇന്നുതന്നെ തന്റെ രാജ്യവും, ധനവും, ബലവുമൊക്കെ ബ്രാഹ്മണരാല്‍ ജ്വലിപ്പിച്ച തീയില്‍ തന്നെ ഹോമിക്കണമെന്നും, ഇതിനെല്ലാം കാരണം ഒരുനിമിഷത്തേക്ക് താന്‍ ഗോപാലനെ മറന്ന് ഒരു അവിവേകിയായി പ്രവര്‍ത്തിച്ചാതെണെന്നും അദ്ദേഹം ചിന്തിച്ചുറപ്പിച്ചു.  സൂതന്‍ തുടര്‍ന്നു: ഇങനെ ചിന്തിച്ചിരിക്കുമ്പോള്‍, മുനികുമാരന്റെ ശാപത്താല്‍ തക്ഷകദംശനമേറ്റ് ഇന്നേക്കേഴാം നാള്‍ താന്‍ മൃത്യുവിനിരയാകുമെന്ന വാര്‍ത്ത

1.18 പരീക്ഷിത്ത് രാജാവിന് ശമീകപുത്രന്റെ ശാപമേല്‍ക്കുന്നു.

ഓം ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം   അദ്ധ്യായം  - 18 സൂതന്‍ പറഞു: അല്ലയോ മുനിമാരേ!, ശ്രീകൃഷ്ണഭഗവാന്റെ കൃപാകടാക്ഷം കൊണ്ട് പരീക്ഷിത്ത് മാതൃഗര്‍ഭത്തില്‍ വച്ചുണ്ടായ അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രതേജസ്സില്‍ ജ്വലിച്ചുപോകാതെ രക്ഷപ്പെട്ടു. മാത്രമല്ല, ഭഗവാനില്‍ അകമഴിഞ ഭക്തിയുണ്ടായിരുന്നതിനാല്‍ ബ്രഹ്മണശാപം കൊണ്ട് തക്ഷകനാല്‍ ദംശിക്കപ്പെട്ട് മൃതിയടയുമെന്ന് കേട്ടിട്ടും പരീക്ഷിത്തിന് തന്റെ ജീവനെക്കുറിച്ചുള്ള ഭയമോ ഭീതിയോ ഉണ്ടായില്ല. രാജകീയമായ സകല ഭൗതികവിഷയങളേയും വിട്ട്, വ്യാസപുത്രനായ ശ്രീശുകബ്രഹ്മമഹര്‍ഷിയുടെ ശിശ്യത്വവും സ്വീകരിച്ച് ഭഗവാന്റെ യാഥാര്‍ത്ഥ്യത്തെ ആ മഹാനുഭാവനില്‍ നിന്നും മനസ്സിലാക്കി, ഗംഗയുടെ തീരത്ത് വച്ച് പരീക്ഷിത്ത് തന്റെ ശരീരമുപേക്ഷിച്ചു. ഇതുപോലെ ഉത്തമശ്ലോകനായ ഭഗവാന്റെ കഥാമൃതത്തില്‍ മുഴുകി ആ പദമലരില്‍ അഭയം പ്രാപിച്ച യാതൊരുവനും ജീവിതത്തിന്റെ അവസാനനിമിഷങളില്‍ പോലും സംഭ്രമിക്കുന്നില്ല. അഭിമന്യുവിന്റെ പുത്രന്‍ മഹാനായ പരീക്ഷിത്ത് രാജാവായിരിക്കുന്ന കാലത്തോളം അദ്ദേഹത്തിന്റെ രാജ്യത്ത് കലിക്ക് പ്രവേശനമില്ലെന്നവസ്ഥയായി. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂലോകത്തില്‍ നിന്ന് അപ്രത്യക്ഷനായ അതേ നിമിഷം

1.17 കലിക്ക് പരീക്ഷിത്ത് രജാവ് ശിക്ഷ വിധിക്കുന്നു

ഓം ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം   അദ്ധ്യായം  - 17 കലിക്ക് പരീക്ഷിത്ത് രജാവ് ശിക്ഷ വിധിക്കുന്നു പരീക്ഷിത്ത് രാജാവ് തന്റെ യാത്രയ്ക്കിടയില്‍ ദയനീയമായ ആ കാഴ്ച കണ്ടു. ശൂദ്രനിലും താഴ്ന്ന ഒരുവന്‍ ഒരു രാജാവിന്റെ വേഷഭൂഷാദികളണിഞ് ഗോമിഥുനങളെ തന്റെ കൈയ്യിലിരിക്കുന്ന  ദണ്ഡത്താൽ  തലങും വിലങും തല്ലുന്നു. ആ കാഴ്ച കണ്ടാല്‍ ആ ജീവികള്‍ക്ക് ഉടമസ്ഥരായി ആരും തന്നെയില്ലെന്ന് തോന്നും. വെണ്‍താമരയുടെ നിറമുള്ള ആ ഋഷഭം തന്നെ ക്രൂരമായി ഉപദ്രവിക്കുന്ന ശൂദ്രനായ ആ ഭീകരെനെ കണ്ട് പേടിച്ച് വിറച്ച് ഒറ്റക്കാലില്‍ നിന്നുകൊണ്ട് മൂത്രവിസര്‍ജ്ജനം ചെയ്തു. ധര്‍മ്മം പ്രദാനം ചെയ്യുന്നവളാണെങ്കിലും, അവിടെയുണ്ടായിരുന്ന പശുവും വളരെ ദീനയായിരുന്നു. തന്റെ കിടാവും അവളോടൊപ്പമില്ല. ആ ശൂദ്രനില്‍ നിന്നും തെരുതെരെ പ്രഹരമേല്‍ക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞൊഴുകി. ശാരീരികമായി പൂര്‍ണ്ണമായും തളര്‍ന്ന അവള്‍ ഒരുതരി പുല്ലിനുവേണ്ടി പരതി. അമ്പും വില്ലുമേന്തി സ്വര്‍ണ്ണരഥത്തിലിരിക്കുന്ന പരീക്ഷിത്ത് രാജാവ് ഇടിമിന്നലിന്റെ മുഴക്കത്തില്‍ ഗര്‍ജ്ജിച്ചുകൊണ്ട് കലിയോട് ചോദിച്ചു. "ഹേ ദുഷ്ടബുദ്ധേ!, നീ ആരാണ്?... എന്റെ സം‌രക്ഷണത്തില്‍ കഴിയുന്ന ഈ

1.16 പരീക്ഷിത്തിന്റെ രാജ്യത്തില്‍ കലിയുടെ ആഗമനം

ഓം ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം   അദ്ധ്യായം  - 16 സൂതന്‍ പറഞു: ഹേ മുനിമാരേ!, പാണ്ഡവന്‍‌മാരുടെ മോക്ഷപ്രാപ്തിക്കുശേഷം, യുവരാജാവ് പരീക്ഷിത്ത് രാജഭരണം ഏറ്റെടുത്തു. ബ്രാഹ്മണോത്തമന്‍‌മാരയ പണ്ഡിതന്‍‌മാര്‍ അദ്ദേഹത്തിന് വേണ്ടവിധം ശിക്ഷണങള്‍ നല്‍കിയനുഗ്രഹിച്ചു. പരീക്ഷിത്തിന്റെ ജനനസമയത്ത് ജ്യോതിഷികള്‍ പ്രവചിച്ച ഗുണഗണങളൊക്കെ അദ്ദേഹത്തിന്റെ രൂപത്തിലും, ഭാവത്തിലും, കര്‍മ്മരംഗത്തും അതേപടികണ്ടു. പരീക്ഷിത്ത് രാജന്‍ കൃപാചാര്യരെ തന്റെ ഗുരുവായി സ്വീകരിച്ചുകൊണ്ട്, ഗംഗയുടെ തീരത്തുവച്ച് മൂന്ന് അശ്വമേധയാഗങള്‍ നടത്തി. ദാനതല്പ്പരനായ അദ്ദേഹം യഥാവിധി ഗുരുക്കന്മാര്‍ക്ക് ദക്ഷിണ നല്‍കി അനുഗ്രഹം തേടി. യജ്ഞവിഹിതത്തില്‍ സന്തുഷ്ടരായ ദേവതകള്‍ ദര്‍ശനം നല്‍കി പരീക്ഷിത്തിനെ അനുഗ്രഹിച്ചു. ഒരിക്കല്‍, പരീക്ഷിത്ത് ദിഗ്വിജയം ചെയ്തുപോകുന്ന സമയം വഴിയില്‍ കലിയെ കണ്ടു. ശൂദ്രനായ കലി ഒരു രാജാവിന്റെ വേഷത്തില്‍ വന്ന് ഗോമിഥുനങളുടെ കാലുകള്‍ വെട്ടുന്നത് രാജാവ് കണ്ടു. കോപാകുലനായ പരീക്ഷിത്ത് കലിയെ ശിക്ഷിക്കാനൊരുങി. ശൗനകന്‍ ഇടക്ക് കയറി ചോദിച്ചു: അല്ലയോ സൂതമഹര്‍ഷേ!, ശൂദ്രനായ കലി ഒരു രാജാവിന്റെ വേഷത്തില്‍ തന്റെ രാജ്യത്തില്‍ വന്

1.15 പാണ്ഡവരുടെ ഭഗവത്പ്രാപ്തി

ഓം ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം   അദ്ധ്യായം  - 15 . സൂതന്‍ പറഞു" അല്ലയോ മുനിമാരേ!, ഭഗവാന്‍ ശ്രീകൃഷ്ണന്റെ വിയോഗത്താല്‍ ആകെ വ്യാകുലനായ അര്‍ജ്ജുനന്‍ ജ്യേഷ്ഠന്‍ യുധിഷ്ഠരന്റെ പലതരത്തിലുള്ള സംശയങളും കൂടി കേട്ടുകഴിഞപ്പോള്‍ തീര്‍ത്തും തളര്‍ന്നുപോയി. ആര്‍ത്തനായ അര്‍ജ്ജുനന്റെ വായും ഹൃദയവും വറ്റിവരണ്ടു. തേജസ്സറ്റ ശരീരവുമായി ഭഗവാനെ ഓര്‍ത്തുണ്ടായ സങ്കടത്തില്‍ ജ്യേഷ്ഠനോടൊരുവാക്കുപോലും ഉരിയാടാന്‍ അര്‍ജ്ജുനനു കഴിഞില്ല. വിരഹദുഃഖത്താലുതിര്‍ന്ന കണ്ണുനീര്‍ തുടയ്ക്കുന്തോറും, ഭഗവാനെ ഓര്‍ത്തുള്ളസങ്കട വീണ്ടും വീണ്ടും അര്‍ജ്ജുനന്റെ ഹൃദയത്തില്‍ ആര്‍ത്തിരമ്പി. മിത്രമായും, സഖാവായും, കൂട്ടുകാരനായും, തേരാളിയായുമൊക്കെ തന്നോടൊപ്പമുണ്ടായിരുന്ന ഭഗവാനെ ഓര്‍ത്തുകൊണ്ട്, കണ്ണീരൊഴുക്കി, ദീഘമായി നിശ്വസിച്ചുകൊണ്ട്, അര്‍ജ്ജുനന്‍ യുധിഷ്ഠിരരോട് പറഞു: "ഹേ മഹാരാജന്‍!, എന്റെ ആത്മമിത്രമായി എന്നോടൊപ്പമുണ്ടായിരുന്ന ഭഗവാന്‍ ഹരി ഇന്ന് എന്നെ വിട്ട് പിരിഞിരിക്കുന്നു. ദേവന്മാരെപോല്ലും അമ്പരിപ്പിച്ചിരുന്ന ആ ശക്തി ഇന്നെനിക്ക് നഷ്ടമായിരിക്കുന്നു. ആരെ കൂടാതെ പ്രപഞ്ചത്തിലെ സകലമാനവസ്തുക്കളും ജഢങളാകുന്നുവോ, ആ ഭഗവാന്‍ എന

1.14 ഭഗവാന്‍ ശ്രീകൃഷ്ണന്റെ തിരോധാനം

ഓം ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം   അദ്ധ്യായം  - 14 സൂതന്‍ പറഞു: ഹേ മുനിമാരേ!, അര്‍ജ്ജുനന്‍ കൃഷ്ണനെ കാണാനും, ഭഗവാന്റെ വി ചേഷ്ടിതങളെന്തൊക്കെയെന്നറിയാന്‍ വേണ്ടിയും ദ്വാരകയിലേക്ക് പോയി. മാസങള്‍ കഴിഞിട്ടും മടങിയെത്തിയില്ല. മാത്രമല്ല, ഘോരമായ ദുര്‍നിമിത്തങളും ധര്‍മ്മപുത്രന്‍ കണ്ടുതുടങി. കാലത്തിന്റെ ഗതി വളരെ രൗദ്രമായിരിക്കുന്നു. കാലാവസ്ഥകളില്‍ വിവരീതമായ മാറ്റങളും സംഭവിച്ചിരിക്കുന്നു. പ്രജകള്‍ അത്യാഗ്രഹികളും രോഷാകുലരുമായി ഉപജീവനാര്‍ത്ഥം അവര്‍ അധര്‍മ്മത്തിന്റെ പാതകളില്‍ കൂടി സഞ്ചരിക്കാന്‍ തുടങിയിരിക്കുന്നു. കൂട്ടുകാര്‍ തമ്മിലുള്ള വ്യവഹാരങളില്‍ പോലും സ്വാര്‍ത്ഥതയും കളങ്കവും കണ്ടുതുടങി. കുടുംബകാര്യങളില്‍ അച്ചനും അമ്മയും മക്കളും തമ്മില്‍ പരസ്പരം മനസ്സിലാക്കാതെ വ്യത്യസ്ഥ അഭിപ്രായങള്‍ ഉണ്ടാകുന്നു. സുഹൃത്തുക്കള്‍ തമ്മിലും, എന്തിനുപറയാന്‍ വീടുകളില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പോലും വഴക്കുകള്‍ സംഭവിക്കുന്നു. വന്നുവന്ന് ജനങള്‍ അഹങ്കാരികളും അത്യാഗ്രഹികളും കോപാകുലരുമായി മാറിയിരിക്കുന്നു. എന്തോ അത്യാപത്തിന്റെ മുന്നോടിയാണീ അരിഷ്ടലക്ഷണങളെന്നു മനസ്സിലാക്കിയ ധര്‍മ്മപുത്രര്‍ ഭീമസേനനോടു പറഞു:

1.13 വിദുരന്റെ വരവും, ധൃതരാഷ്ട്രരുടെ ദേഹത്യാഗവും.

ഓം ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം   അദ്ധ്യായം  - 13 സൂതന്‍ പറഞു: അങനെയിരിക്കെ, ഒരിക്കല്‍ വിദുരന്‍ ഒരു തീര്‍ത്താടനത്തിനിടയില്‍ മൈത്രേയമുനിയെ കാണാന്‍ ഇടയായി. അദ്ദേഹം മൈത്രേയമുനിയില്‍ നിന്നും ജീവന്റെ പരമമായ ഗതിയെ പറ്റിയുള്ള ആത്മവിദ്യ പഠിച്ച്.  അദ്ധ്യാത്മികവിദ്യയില്‍ തനിക്കുണ്ടായിരുന്ന സംശയങളെല്ലാം മൈത്രേയമുനിയില്‍ നിന്നറിഞതോടെ വിദുരരില്‍ മുകുന്ദനോടുള്ള ഭക്തി കൂടുതല്‍ ദൃഡമായി.അതില്‍ സംതൃപ്തിപൂണ്‍ട് വിദുരര്‍ ഹസ്തിനപുരത്തിലെത്തി.വിദുരന്റെ തിരിച്ചുവരവില്‍ ധര്‍മ്മപുത്രരും, അനുജന്മാരും, ധൃതരാഷ്ട്രരും, സാത്യകിയും, സഞ്ചയനും, കൃപാചാര്യരും, കുന്തിയും, ഗാന്ധാരിയും, ദ്രൗപതിയും, സുഭദ്രയും, ഉത്തരയും, കൃപിയും, എന്നുവേണ്ടാ കൊട്ടാരത്തിലുണ്ടായിരുന്ന സകലമായ ബന്ധുമിത്രാദികളും അത്യന്തം സന്തോഷിച്ചു. ദേഹത്തെ വിട്ടുപിരിഞ ജീവന്‍ വീണ്ടും ആ ദേഹത്തിലേക്ക് വന്നുചേരുന്നതുപോലെ അവര്‍ ഉന്മേഷഭരിതരായി. ആകാംശയോടെ അവര്‍ വിദുരരുടെ അടുത്തേക്ക് പാഞെത്തി. ധര്‍മ്മപുത്രന്‍ ഗാഡമായി ആലിംഗനം ചെയ്തുകൊണ്ട് അദ്ദേഹത്തെ കൊട്ടാരത്തിനുള്ളിലേക്ക് ആനയിച്ചു. ഹൃദയം നിറഞൊഴുകിയ സ്നേഹവായ്പ്പില്‍ അവരെല്ലാം വിദുരരെ ആകാശയോടെ കണ്‍കുളിര്‍ക്കെ

1.12 പരീക്ഷിത്തിന്റെ ജനനം

ഓം ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം   അദ്ധ്യായം  - 12 ശൗനകന്‍ ചോദിച്ചു: അല്ലയോ മുനേ, അങ് പറഞു, അശ്വത്ഥാമാവയച്ച ബ്രഹ്മാസ്ത്രത്തിന്റെ തേജസ്സില്‍ നിന്നും ഉത്തരയുടെ ഗര്‍ഭത്തെ സം‌രക്ഷിച്ചുകൊണ്ട് അതിലുണ്ടായിരുന്ന പരീക്ഷിത്ത് രാജാവിനെ കൃഷ്ണന്‍ രക്ഷിച്ചുവെന്നു. ബുദ്ധിമാനും മഹാത്മാവുമായ പരീക്ഷിത്തിന്റെ ജനനവും, കര്‍മ്മങളും, അദ്ദേഹത്തിന്റെ നിധാനത്തിനുശേഷമുള്ള കാര്യങളും എന്തൊക്കെയായിരുന്നു?. ശ്രീശുകബ്രഹ്മമഹര്‍ഷി പരീക്ഷിത്തിനുപദേശിച്ച ആ ബ്രഹ്മജ്ഞാനത്തെ അറിയുവാന്‍ ഞങള്‍ക്കെല്ലാം അതിയായ ആഗ്രഹമുണ്ട്. അതുകൂടി ഞങള്‍ക്ക് പറഞുതന്നാലും. ശ്രീസൂതന്‍ പറഞു: അച്ചനെപ്പോലെ തന്നെ ധര്‍മ്മരാജാവ് യുധിഷ്ഠിരന്‍ തന്റെ രാജ്യത്തേയും പ്രജകളേയും സന്തുഷ്ടിയോടെ പരിപാലിച്ചുപോന്നു. ഭഗവത് സംഗം കൊണ്ടുണ്ടായ പവിത്രതയില്‍ ധര്‍മ്മപുത്രര്‍ വിഷയങളില്‍ നിന്നകന്ന് നിസ്പൃഹനായി തന്റെ കര്‍മ്മരംഗങളില്‍ പ്രവര്‍ത്തിച്ചു. ക്രമേണ അദ്ദേഹം മൂന്ന് ലോകങളിലും അതിപ്രശസ്തനായി. ധര്‍മ്മപുത്രന്‍ അനുഷ്ഠിച്ച യാഗങളും, അദ്ദേഹത്തിന്റെ കുടുംബമഹിമയും, വീരസഹോദര്‍ന്മാരെ കുറിച്ചും, ഭൂലോകത്തില്‍ അദ്ദേഹത്തിന്റെ ആധിപത്യത്തെക്കുറിച്ചുമൊക്കെയുള്ള കാര്യങള്‍ സക