ഓം ശ്രീമദ്ഭാഗവതം ദശമസ്കന്ധം അദ്ധ്യായം 4 (ഭയാകുലനായ കംസൻ ഗോപന്മാരെ ദ്രോഹിക്കുന്നതു.) ശ്രീശുകൻ പറഞ്ഞു : “ മഹാരാ ജൻ !, വസുദേവൻ ഭഗവാനെ ഗോകുലത്തിലാക്കി യശോദ പെറ്റുണ്ടായ ബാലികയുമായി കംസഗൃഹത്തിലെത്തിയതും എല്ലാം പഴയതുപോലെയായി. സകല കോട്ടവാതിലുകളും മുന്നേപോലെ അടഞ്ഞു. ശേഷം കുട്ടിയുടെ കരച്ചിൽ കേട്ട് കാവൽക്കാർ ഞെട്ടിയുണർന്നു. ആ സമയം ദേവകീദേവിയുടെ എട്ടാമത്തെ കുഞ്ഞിനെ വകവരുത്തുവാനായി ഭയത്തോടെ ഉറക്കമില്ലാതെ തന്റെ മരണവും മുന്നിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു കംസൻ. കാവൽക്കാർ ആ വാർത്ത എത്രയും വേഗം കംസനെ അറിയിച്ചു. കേട്ടപാടെ അവൻ കിടക്കയിൽനിന്നും ചാടിയെഴുന്നേറ്റു. തന്റെ അന്തകൻ പിറന്നിരിക്കുന്ന സമയത്തെ തിരിച്ചറിഞ്ഞ് ഇടറുന്ന പാദങ്ങളോടെ അഴിഞ്ഞുലഞ്ഞ് മുടിക്കെട്ടുകളോടെ അവൻ പ്രസവഗൃഹത്തിലേക്ക് പോയി. അന്തകന്റെ രൂപത്തിൽ തന്റെ മുന്നിൽ നിൽക്കുന്ന കംസനെ കണ്ട് ദീനയായ ദേവകി ഇങ്ങനെ പറഞ്ഞു: “ അല്ലയോ സത്ഗുണശീലാ!, ഈ കുഞ്ഞ് അങ്ങയുടെ പുത്രന്റെ ഭാര്യയാകേണ്ടവളാണു. സ്ത്രീകളെ വധിക്കുന്നത് അങ്ങേയ്ക്ക് കരണീയമല്ല. സഹോദരാ!, ഞങ്ങളുടെ കർമ്മഫലമായി അഗ്നിക്കുസമമായ ഞങ്ങളുടെ എത്രയോ കുഞ്ഞുങ്ങളാണു അങ്ങയാൽ കൊല്ലപ്പെട്ടിരിക്കുന
ശ്രീമദ്ഭാഗവതം ഗദ്യവിവർത്തനം