ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

9.17 ആയുർവംശവർണ്ണനം

ഓം   ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം ‌ 17 ( ആയുർവംശവർണ്ണനം )   ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ ഹേ പരീക്ഷിത്ത് രാജൻ !, ഇനി പുരൂരവസ്സിന്റെ മൂത്ത പുത്രനായ ആയുവിന്റെ വംശത്തെക്കുറിച്ച് കേട്ടുകൊള്ളുക . അദ്ദേഹത്തിന് നഹുഷൻ , ക്ഷത്രവൃദ്ധൻ , രജി , രംഭൻ , അനേനസ്സ് എന്നിങ്ങനെ അഞ്ചു പുത്രന്മാരുണ്ടായി . അതിൽ ക്ഷത്രവൃദ്ധന്റെ പുത്രനായി സുഹോത്രനും , അവന് പുത്രന്മാരായി കാശ്യൻ , കുശൻ , ഗൃത്സമൻ എന്നിങ്ങനെ മൂന്ന് പേർ ജനിച്ചു . ഗൃത്സമന്റെ മകനായിരുന്നു ശുനകൻ . അദ്ദേഹത്തിന്റെ പുത്രൻ ഋഗ്വേദപണ്ഡിതനായ ശൌനകമുനിയായിരുന്നു . കാശ്യന്റെ പുത്ര ൻ കാശിയും , കാശിക്ക് പുത്രനായി രാഷ്ട്രനും , രാഷ്ട്രന്റെ പുത്രൻ ദീർഘതമസ്സുമായിരുന്നു . ആ ദീർഘതമസ്സിന്റെ പുത്രനായിരുന്നു ആയുർവേദത്തിന്റെ പ്രചാരകനായ ധന്വന്തരി . ഭഗവാൻ ശ്രീവാസുദേവന്റെ അംശാവതാരമായ ഈ ധന്വന്തരിയുടെ സ്മരണമാത്രയിൽത്തന്നെ ഇവിടെ സർവ്വരോഗശമനം സാധ്യമാകുന്നു . ധന്വന്തരിയുടെ പുത്രനത്രേ കേതുമാൻ . കേതുമാന് ഭീമരഥൻ എന്നവൻ പുത്രനായി പിറന്നു . അവന്റെ പുത്രൻ ദിവോദാസനാണ് . ദിവോദാസനിൽനിന്ന് പ്രതർദ്ധനൻ എന്നറിയപ്പെടുന്ന ദ്യുമാൻ ജനിച്ചു . അവൻ ശത്രുജിത്ത് , വത്സൻ , ഋതധ്വജൻ , കുവ

9.16 പരശുരാമൻ ക്ഷത്രിയവംശത്തെ ഒടുക്കുന്നത്

ഓം   ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം ‌ 16 (പരശുരാമൻ ക്ഷത്രിയവംശത്തെ ഒടുക്കുന്നത്)   ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ രാജാവേ!, അങ്ങനെ പിതാവായ ജമദഗ്നിയുടെ ഉപദേശപ്രകാരം പരശുരാമൻ ഒരുവർഷക്കാലം തീർത്ഥയാത്രകൾ ചെയ്ത് സംശുദ്ധനായി ഒടുവിൽ ആശ്രമത്തിൽ തിരിച്ചെത്തി. ഒരിക്കൽ, ജമദഗ്നിമഹർഷിയുടെ പത്നിയായ രേണുകാദേവി ഗംഗയിൽ ജലമെടുക്കാൻ പോയപ്പോൾ അവിടെ താമരപ്പൂമാലകളണിഞ്ഞ് അപ്സരസ്ത്രീകളോടൊപ്പം ക്രീഡിച്ചുകൊണ്ടിരിക്കുന്ന ഒരു ഗന്ധർവ്വരാജാവിനെ കാണാനിടയായി. ആ കാഴ്ച കണ്ട അവളിൽ ആ ഗന്ധർവ്വനെ പ്രാപിക്കുവാനുള്ള ആഗ്രഹമുണർന്നു. അവനെ നോക്കിക്കൊണ്ട് ഏറെ സമയം അവൾ അവിടെത്തന്നെ നിന്നു. ആയതിനാൽ ആശ്രമത്തിൽ അഗ്നിഹോത്രത്തിനുള്ള സമയം അതിക്രമിച്ചതും അവൾക്കറിയാൻ കഴിഞ്ഞില്ല. പൊടുന്നനെ അവൾ ചിന്തയിൽനിന്നുണർന്നു. അഗ്നിഹോത്രത്തിനുള്ള ജലമെത്തിക്കുവാൻ താമസിച്ചതിൽ തനിക്ക് ശാപമുണ്ടാകുമെന്ന് ശങ്കിച്ച രേണുക ജലകുംഭത്തെ ഭർത്താവായ ജമദഗ്നിയുടെ മുന്നിൽ വച്ച് തൊഴുകൈയ്യോടെ തലകുനിച്ചുനിന്നു. മാനസികമായി അവൾ ചെയ്ത വ്യഭിചാരത്തെ കണ്ടറിഞ്ഞ മുനി കോപത്താൽ വിറച്ചുകൊണ്ട് തന്റെ പുത്രന്മാരോട് പറഞ്ഞു: “ ഉണ്ണികളേ!, പാപിയായ ഇവളെ കൊന്നുകളയുക. സ്വാഭാവികമെന

9.15 പരശുരാമാവതാരം – കാർത്തവീര്യാർജ്ജുനവധം

  ഓം   ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം ‌ 15 (പരശുരാമാവതാരം – കാർത്തവീര്യാർജ്ജുനവധം)     ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ അല്ലയോ രാജൻ!, പുരൂരവസ്സിന് ഉർവശിയിൽ ആറ് പുത്രന്മാരുണ്ടായി. അവർ ആയുസ്സ്, ശ്രുതായുസ്സ്, സത്യായുസ്സ്, രയൻ, ജയൻ, വിജയൻ എന്നിവരായിരുന്നു. പിന്നീട്, വസുമാൻ ശ്രുതായുസ്സിനും, ശ്രുതഞ്ജയൻ സത്യായുസ്സിനും, ഏകൻ രയനും, അമിതൻ ജയനും, ഭീമൻ വിജയനും പുത്രന്മാരായി. ഭീമന്റെ പുത്രൻ കാഞ്ചനനായിരുന്നു. അവനിൽനിന്നും ഹോത്രകനും, ഹോത്രകനിൽനിന്നു ജഹ്നുവും ജനിച്ചു. ഈ ജഹ്നുവായിരുന്നു ഒറ്റക്കവിളിൽ ഗംഗാനദിയെ മുഴുവൻ കുടിച്ചുവറ്റിച്ചതു. ജഹ്നുവിന്റെ പുത്രൻ പൂരുവും, അവന്റെ പുത്രൻ വലാകനും, വലാകപുത്രൻ അജകനുമായിരുന്നു. അജകനിൽനിന്ന് കുശൻ ജാതനായി. കുശന്റെ പുത്രന്മാരായി കുശാംബു, മൂർത്തയൻ, വസു, കുശനാഭൻ എന്നീനാമങ്ങളിൽ നാല് പുത്രന്മാരുണ്ടായി. അതിൽ കുശാംബുവിന്റെ പുത്രനായി ഗാധി പിറന്നു. അവന്റെ പുത്രിയായി ജനിച്ച സത്യവതിയെ ഋചീകൻ എന്ന ഒരു ബ്രാഹ്മണൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. എന്നാൽ, ഋചീകൻ തന്റെ മകൾക്കനുയോജ്യനല്ലെന്നറിഞ്ഞ ഗാധി ഭൃഗുവംശജാതനായ ആ ബ്രാഹ്മണനോട് പറഞ്ഞു: “ ഹേ ബ്രാഹ്മണാ!, ഞങ്ങൾ കുശവംശജരായ ക്ഷത്രിയന്

9.14 ബുധന്റെ ഉത്പത്തി

  ഓം   ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം ‌ 14 ( ബുധന്റെ ഉത്പത്തി ) ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ മഹാരാജൻ !, ഇനി , ചന്ദ്രന്റെ പാവനവംശത്തെക്കുറിച്ച് കേട്ടാലും . അതിൽ പുരൂരവസ്സ് മുതലായ മഹാരാജാക്കന്മാരുടെ ചരിതമാണ് പ്രതിപാദ്യം . ഭഗവാൻ ആദിനാരായണനെ സഹസ്രശീർഷൻ എന്ന് വേദങ്ങൾ വിളിക്കുന്നു . അങ്ങനെയുള്ള ഭഗവാന്റെ നാഭിയിൽനിന്നും വിടർന്ന താമരയിൽ സംഭവനായ ബ്രഹ്മദേവന്റെ പുത്രൻ അത്രി പിതാവിനെപ്പോലെതന്നെ ശ്രേഷ്ഠനായിരുന്നു . അത്രിയുടെ ആനന്ദക്കണ്ണീർക്കണങ്ങളിൽനിന്നും സോമൻ എന്ന ഒരു പുത്രൻ ജനിച്ചു . സോമനെ ബ്രഹ്മദേവൻ ബ്രാഹ്മണരുടേയും ഔഷധികളുടേയും നക്ഷത്രരാശികളുടേയും അധിപനായി നിയമിച്ചു . മൂന്ന് ലോകങ്ങളേയും ജയിച്ച സോമനാകട്ടെ , രാജസൂയ യജ്ഞം നടത്തി . ശേഷം ഗുരു ബൃഹസ്പതിയുടെ പത്നിയായ താരയെന്നവളെ അപഹരിച്ചു . പല പ്രാവശ്യം യാജനയോടുകൂടി ദേവഗുരു അഭ്യർത്ഥിച്ചിട്ടും സോമൻ അവളെ തിരികെ നൽകാൻ കൂട്ടാക്കിയില്ല . തുടർന്ന് , ദേവാസുരയുദ്ധം സംഭവിച്ചു . ബൃഹസ്പതിയോടുള്ള വൈരത്താൽ അസുരഗുരുവായ ശുക്രാചാര്യർ അസുരന്മാരോടൊപ്പം ചേർന്ന് സോമന്റെ പക്ഷം കൂടി . എന്നാൽ ശ്രീരുദ്രൻ ഗുരുഭക്തിയാൽ സ്നേഹം കൊണ്ട് സമസ്തഭൂതഗണത്തോടൊപ്പം ബൃഹസ്പതിയുടെ പക