ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

2.8 ശ്രീശുകനോട് പരീക്ഷിത്തിന്റെ തുടര്‍ന്നുള്ള ചോദ്യങള്‍

ഓം ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം   അദ്ധ്യായം  - 8 പരീക്ഷിത്ത് മഹാരാജാവ് ശ്രീശുകബ്രഹ്മമഹര്‍ഷിയോട് ചോദിച്ചു. "ഹേ ശുകദേവാ!, ബ്രഹ്മദേവന്‍ നാരദമുനിക്കുപദേശിച്ച ശ്രീമദ് ഭാഗവതതത്വം ദേവദര്‍ശനനായ മുനി എങനെയാണ് ആര്‍ക്കാണ് തുടര്‍ന്ന് പറഞുകൊടുത്തത്?. ഹേ മഹാഭാഗാ!, അങ് ശ്രീമദ് ഭാഗവതം പറഞുകൊണ്ടേയിരിക്കുക, എന്തെന്നാല്‍ അത് കേട്ട് എന്റെ മനസ്സ് പൂര്‍ണ്ണമായും ഭഗവാനില്‍ ലയിക്കട്ടെ!. അങനെ ത്രിഗുണങളില്‍ നിന്ന് മുക്തനായി ഞാന്‍ ഈ ശരീരം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. കാരണം ശ്രീമദ് ഭാഗവതം കേള്‍ക്കുന്നവരുടേയും പാടുന്നവരുടേയും ഹൃദയത്തില്‍ വളരെ പെട്ടെന്നുതന്നെ ഭഗവാന്‍ അവതരിക്കുന്നു. നാം കര്‍ണ്ണരന്ധ്രങളിലൂടെ ശ്രീമദ് ഭാഗവതം ശ്രവിക്കുമ്പോള്‍ ഭഗവാന്‍ ശബ്ദരൂപേണ ഹൃദയത്തിന്റെ അടിത്തട്ടിലേക്കിറങി മനോമാലിന്യങളെ മാറ്റി, സലിലത്തില്‍ ശരത്ക്കാലമഴ പെയ്യുന്നതുപോലെ, അവിടം പവിത്രമാക്കുന്നു. ഒരിക്കല്‍ അകമഴിഞ ഭക്തിയാല്‍ പവിത്രമാകപ്പെട്ട ഒരു ഭക്തന്റെ മനസ്സില്‍ നിന്നും ഭഗവത് ചരണാംബുജം ഒരിക്കലും അപ്രത്യക്ഷമാകുന്നില്ല. പാന്ഥര്‍ സ്വവസതിയില്‍ തിരിച്ചെത്തി സ്വസ്ഥമാകുന്നതുപോലെ അവര്‍ അത്യന്തം ആനന്ദമുള്ളവരായി കാണപ്പെടുന്ന

2.7 ഭഗവതവതാരമഹിമാവര്‍ണ്ണനം

ഓം ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം   അദ്ധ്യായം  - 7 ബ്രഹ്മാവ് പറഞു. നാരദരേ!, അന്ന് ഭൂതലം മാഹാര്‍ണ്ണവത്തില്‍ മുങിപ്പോയ സമയം, അനന്തനായ ഭഗവാന്‍ സൂകരമായി അവതരിച്ച് ഭൂമിയെ തന്റെ തേറ്റമേലുയര്‍ത്തി തത്സ്ഥാനത്തുറപ്പിച്ചു. തുടര്‍ന്ന് അവന്‍ ആദ്യരാക്ഷസനായ ഹിരണ്യാക്ഷനേയും തന്റെ ദംഷ്ട്രയില്‍ കേര്‍ത്തു. പ്രജാപതിക്ക് തന്റെ പത്നിയായ ആകുതിയില്‍ സുയജ്ഞനെന്ന ഒരു മകനുണ്ടായി. സുയജ്ഞന് ദക്ഷിണയില്‍ സുയമന്‍ മുതലായ മക്കളുമുണ്ടായി. സുയമന്‍ ഇന്ദ്രസ്ഥാനത്തിരുന്നുകൊണ്ട് മൂലോകങള്‍ക്കുമുള്ള ദുഃഖം തീര്‍ത്തനുഗ്രഹിച്ച്. തത്ഫലമായി സ്വയംഭുവമനു അദ്ദേഹത്തിന് ഹരി എന്ന നാമം കൊടുത്തു. പിന്നീട് ഭഗവാന്‍ കര്‍ദ്ദമപ്രജാപതിക്ക് തന്റെ പത്നി ദേവഹൂതിയില്‍ ഒമ്പത് സഹോദരങള്‍ക്കൊപ്പം കപിലദേവനായി അവതരിച്ച് തന്റെ മാതവിന് ആത്മോപദേശം നല്‍കി. ദേവഹൂതി ആ ജന്മത്തില്‍ തന്നെ ത്രിഗുണങളുടെ കളങ്കമകന്ന് മുക്തയായി. അതിനുശേഷം പുത്രനില്ലാത്ത അത്രിമുനിയുടെ പ്രാത്ഥനയില്‍ സന്തുഷ്ടനായി ആ ഭഗവാന്‍തന്നെ ദത്താത്രേയനായി അവതരിച്ചുകൊണ്ട് മുനിക്ക് പുത്രലാഭമുണ്ടാക്കി അനുഗ്രഹിച്ചു. അവന്റെ പാദരേണുക്കളാല്‍ പവിത്രമായ ഹൈഹയന്‍ തുടങിയ യഥുക്കള്‍ക്ക് ലൗകികവും, അദ്ധ്യ