ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം അദ്ധ്യായം 25 ( സങ്കർഷണമൂർത്തിയുടെ മഹിമകൾ ) ശ്രീശുകബ്രഹ്മർഷി പറഞ്ഞു : “ ഹേ രാജൻ !, പാതാളത്തിന്റെ ചുവട്ടിൽ മുപ്പതിനായിരം യോജന ദൂരത്തായി തമോഗുണപ്രധാ നിയും ഭഗവദവതാര വു മായ അനന്തൻ കുടികൊള്ളുന്നു . അഹം എന്ന ബോധത്തിനു ആ ധാരമായി ദൃഷ്ടാവിന്റേയും ദൃശ്യത്തിന്റേയും സ മ്യക് കർഷണം സാധിപ്പിക്കുന്ന യാതൊരു ശക്തിയായ ഇവനെ ‘ സംകർഷണൻ ’ എന്നും സംബോധന ചെയ്യുന്നു . ആയിരം ശിരസ്സുകളുള്ള ഈ അനന്തന്റെ ഒരു ശിരസ്സിൽ മാത്രം ധരിക്കപ്പെട്ടിരിക്കുന്ന ഈ ഭൂമണ്ഡലത്തെ വെറുമൊരു കടുകുമണിയോളം തുച്ഛമായി മാത്രമേ കണക്കാക്കപ്പെടുന്നുള്ളൂ . പ്രളയസമയത്തിൽ ഈ പ്രപഞ്ചത്തെ സംഹരിക്കണമെന്ന് തോന്നുമ്പോൾ അനന്തൻ കോപാകുലനാകുന്നു . ആ സമയം , അദ്ദേഹത്തിന്റെ പുരികങ്ങൾക്കിടയിൽനിന്നും മുക്കണ്ണനായ രുദ്രൻ ത്രിശൂലവുമായി പ്രത്യക്ഷനാ കുന്നു. അങ്ങനെ ഈ പ്രപഞ്ചം സംഹരിക്കപ്പെടുന്നു. ഭഗവാൻ സങ്കർഷണമൂർത്തിയുടെ കാൽനഖങ്ങൾ അമൂല്യങ്ങളായ രത്നങ്ങളെപ്പോലെ പ്രശോഭിക്കുന്നു. നാഗരാജാക്കൻ ഭാഗവതോത്തമന്മാരോടൊപ്പം ആ ദിവ്യരൂപത്തെ നമിക്കുമ്പോൾ അവർ തങ്ങളുടെ മുഖങ്ങൾ ആ നഖരത്നങ്ങളിൽ കണ്ടാനന്ദിക്കുന്നു. കാതുകളിൽ കുണ്ഡലങ
ശ്രീമദ്ഭാഗവതം ഗദ്യവിവർത്തനം