ഓം ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം അ ദ്ധ്യായം 6 (ദക്ഷയാഗപരിപൂർത്യർത്ഥം വിധാതാവിന്റെ ഇടപെടൽ) മൈത്രേയൻ പറഞ്ഞു: “ വിദുരരേ!, ശൈവാനുചാരികൾ യാഗം മുടക്കി ദക്ഷനെ വധിച്ച് കൈലാസത്തിലേക്ക് മടങ്ങിയതിനുശേഷം, യാഗകർത്താക്കളായ ബ്രാഹ്മണന്മാർ ബ്രഹ്മദേവനെ കണ്ട് സങ്കടമുണർത്തിക്കുവാനായി ബ്രഹ്മലോകത്തേക്കും യാത്രയായി. യാഗശാലയിൽ നടക്കാനിരുന്ന സംഭവങ്ങളെ മുൻകൂട്ടികണ്ട വിരിഞ്ചനും വിഷ്ണുവും യാഗത്തിൽ പങ്കെടുത്തിരുന്നില്ല. കാര്യങ്ങൾ കേട്ടറിഞ്ഞ ബ്രഹ്മദേവൻ അവരോട് പറഞ്ഞു: ‘ ഹേ! ദേവന്മാരേ!, നിങ്ങൾക്ക് അബദ്ധം സംഭവിച്ചിരിക്കുന്നു. വന്ദിക്കേണ്ടവരെ വന്ദിക്കാതെയും, ആദരിക്കേണ്ടവരെ ആദരിക്കാതെയും, ക്ഷണിക്കേണ്ടവരെ ക്ഷണിക്കാതെയും യാഗം നടത്തിയാൽ നിങ്ങൾക്ക് ക്ഷേമമുണ്ടാകുന്നത് അസംഭവ്യമാണ്. ശിവനില്ലാതെ യാഗം നടത്താമെന്ന് ധരിച്ച നിങ്ങളൊക്കെ അദ്ദേഹത്തോട് പാപം ചെയ്തിരിക്കുകയാണ്. പക്ഷേ, ഇപ്പോഴും എല്ലാം മറന്ന് ആ തൃപ്പാദങ്ങളിൽ ശരണം പ്രാപിച്ചാൽ, അവിടുന്ന് നിങ്ങളെ കൈവിടില്ല. വീണ്ടും ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുകയാണ്, സകലലോകങ്ങളേയും തത്പാലകന്മാരേയും നിമിഷത്തിൽ ഇല്ലാതാക്കുവാൻ കഴിവുള്ളവനാണ്
ശ്രീമദ്ഭാഗവതം ഗദ്യവിവർത്തനം