ഓം ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം അ ദ്ധ്യായം 9 ( ഭരതചരി തം-3) ശുകദേവൻ പറഞ്ഞു: “ ഹേ രാജൻ !, മാനിന്റെ ശരീരമുപേക്ഷിച്ചതിനുശേഷം ഭരതമഹാരാജൻ അതി ശ്രേഷ്ഠമായ ഒരു ബ്രാഹ്മണകുലത്തിൽ ജന്മമെടുത്തു . ആ കുടുംബത്തിൽ അംഗിരസ്സിന്റെ കുലത്തിൽ പ്പെട്ട മഹാപണ്ഡിതനായ ഒരു ബ്രാഹ്മണനുണ്ടായിരുന്നു . വേദാധ്യായനംകൊണ്ടും പ്രാണായാമാദി വിവിധ യോഗ മാർഗ്ഗങ്ങളെക്കൊണ്ടും മാനസേന്ദ്രിയങ്ങളെ അടക്കിയവ നും, അതുപോലെ, ദാനം , തിതിക്ഷ , മുതലായ സകല സത്ഗുണങ്ങ ളെക്കൊണ്ട് നിറഞ്ഞവനും, ജീവന്മുക്ത നുമായ ഒരു മഹാത്മാവായിരുന്നു അദ്ദേഹം . ആദ്യഭാര്യയിൽ അദ്ദേഹത്തിന് മഹത്തുക്കളായ ഒമ്പത് പുത്രന്മാർ ജനിച്ചു . രണ്ടാം ഭാര്യയിൽ അദ്ദേഹത്തിന് ഒരാണും ഒരു പെണ്ണുമടങ്ങുന്ന ഇരട്ടക്കുട്ടികൾ പിറന്നു . അതിൽ ആ ൺകുട്ടിയായി പിറന്നവൻ കഴിഞ്ഞ ജന്മത്തിൽ മാനിന്റെ ശരീരമുപേക്ഷിച്ച പരമഭക്തനും ജീവന്മുക്തനുമായ ഭരതമഹാരജാവായിരുന്നു . ഈ ജന്മത്തിൽ ജനങ്ങൾ അദ്ദേഹത്തെ ജഡഭരതൻ എന്നു വിളിച്ചു. ഭഗവദനുഗ്രഹം കൊണ്ട് ഈ ജന്മത്തിലും അദ്ദേഹത്തിന് തന്റെ പൂർവ്വ ജന്മങ്ങളെക്കുറിച്ചുള്ള അറിവുണ്ടായി . താൻ പിറന്നിരിക്കുന്നത് ഒരു ബ്രാഹ്മണകുടുംബത്തിലായിരുന്നുവെങ്കിലും ബന്ധുക്കൾ സ
ശ്രീമദ്ഭാഗവതം ഗദ്യവിവർത്തനം