ഓം ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം - അദ്ധ്യായം 25 (ഭക്തിയുടെ മാഹാത്മ്യം) ശൗനകൻ സൂതമുനിയോട് പറഞു: "ഹേ ബ്രാഹ്മണശ്രേഷ്ഠാ!, ഭഗവാൻ ഹരി, സാംഖ്യശാസ്ത്രമാകുന്ന അദ്ധ്യാത്മതത്വത്തെ മനുഷ്യസമൂഹത്തിന് പ്രദാനം ചെയ്യുവാനായി, കപിലനാമധേയത്തിൽ ദേവഹൂതി-കർദ്ദമദമ്പതിമാർക്ക് പുത്രനായി സ്വയം ആത്മമായയാൽ അവതാരം ചെയ്തു. അഖിലഗുരുക്കൾക്കും ഗുരുവായ, സകലവേദങളുടേയും പരമാർത്ഥമായ, സർവ്വതിനും മേൽ ആരാധ്യനായ അവനെ അവനല്ലാതെ ആർക്കറിയാൻ?... ഞങളെ സംബന്ധിച്ചിടത്തോളം ആ ഉത്തമശ്‌ളോകന്റെ ഗുണാനുവർണ്ണനത്തെക്കാൾ പരമമായി യാതൊന്നും തന്നെ ഇവിടെയില്ല. അതുകൊണ്ട് സ്വച്ഛന്ദാത്മനായ ആ പരമപുരുഷൻ ഇവിടെ ആടിയിട്ടുള്ള അവന്റെ സകല അദ്ധ്യാത്മലീലകളും ഒന്നൊഴിയാതെ ഞങളോടനുവർണ്ണനം ചെയ്യുവാൻ അങേയ്ക്ക് കൃപയുണ്ടാകണം." സൂതമുനി പറഞു: "ഋഷികളേ!, വാസുദേവഭക്തോത്തമനായ വിദുരരോട് മൈത്രേയമഹാമുനി വീണ്ടും ഭഗവത് ചരിതങൾ പറഞുതുടങി." മൈത്രേയൻ പറഞു: "വിദുരരേ!, കർദ്ദമൻ വനത്തിലേക്ക് പൊയ്ക്കഴിഞതിനുശേഷം, കപിലഭഗവാൻ തന്റെ അമ്മയോടൊപ്പം കുറെക്കാലം ബിന്ദുസരോവരതീരത്തുള്ള പിതാവിന്റെ ആശ്രമത്തിൽ താമസിച്ചു. ഒരുദിവസം കപിലഭഗവാൻ ദേവഹൂതി
ശ്രീമദ്ഭാഗവതം ഗദ്യവിവർത്തനം