ഓം ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം അ ദ്ധ്യായം 14 വേന ന്റെ ചരിത്രം മൈത്രേയൻ തുടർന്നു: “ വിദുരരേ !, ഭൃഗു ആദിയായിട്ടുള്ള മഹർഷിമാർ ജനങ്ങളുടെ നന്മയ്ക്കായി വർത്തിക്കുന്നവരാണെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ !. അംഗന്റെ തിരോധാനത്തിനുശേഷം രാജ്യത്ത് അരാജകത്വമുണ്ടായപ്പോൾ ജനങ്ങൾ സർവ്വസ്വതന്ത്രരാകുന്നതായും അതിലൂടെ ധർമ്മച്യുതിയുണ്ടാകുന്നതായും ഋഷിമാർ മനസ്സിലാക്കി . അവർ രാജ്ഞിയെ ക്ഷണിച്ചു വരുത്തി അവരുടെ അനുവാദത്തോടുകൂടി വേനനെ രാജാവായി അഭിഷേകം ചെയ്തു . എന്നാൽ, മന്ത്രിമാർക്കാർക്കും അത് സ്വീകാര്യമായിരുന്നില്ല . കാരണം, വേനന്റെ സ്വഭാവം എല്ലാവർക്കുമറിയാമായിരുന്നു . വേ നൻ രാജാവായതറിഞ്ഞ് , പാമ്പിനെ ഭയന്ന് എലികൾ പുറത്തുവരാതെ മാളത്തിൽത്ത ന്നെ ഒ ളി ച്ചിരിക്കുന്നതു പോലെ , കള്ളന്മാരും തെമ്മാടിക്കൂട്ടങ്ങളും , തങ്ങളുടെ താവളങ്ങളിൽതന്നെ ഒളിച്ചിരുന്നു . രാജ്യാധികാരം കിട്ടി യതോടെ വേനൻ സകല ഐശ്വ ര്യങ്ങൾക്കും പാത്രമാ കുകയും, അതോടുകൂടി അവൻ അഹങ്കാരിയാ യി മാ റുകയും ചെയ്തു. ഇവിടെ തന്നെക്കാ ൾ വലിയവ രാ രുമില്ലെന്ന ചിന്തയിൽ അവൻ മഹത്തുക്കളെ പോലും അപമാനിക്കാൻ തുടങ്ങി . ഭൌതിക സമ്പത്താൽ മദാന്ധനായ വേനൻ ഒരിക്കൽ
ശ്രീമദ്ഭാഗവതം ഗദ്യവിവർത്തനം