ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശ്രീസീതാരാമഗീതം

ശ്രീസീതാരാമഗീതം കമല-ലോചനൗ രാമ കാഞ്ചനാംബരൗ കവച-ഭൂഷണൗ രാമ കാർമുകാന്വിതൗ |  കലുഷ-സംഹാരൗ രാമ കാമിത-പ്രദൗ രഹസി നൗമി തൗ സീതാ-രാമ-ലക്ഷ്മണൗ ||  1 ||  മകര-കുണ്ഡലൗ രാമ മൗലി-സേവിതൗ മണി-കിരീടിനൗ രാമ മഞ്ജു-ഭാഷിണൗ |  മനു-കുലോദ്ഭവൗ രാമ മാനുഷോത്തമൗ രഹസി നൗമി തൗ സീതാ-രാമ-ലക്ഷ്മണൗ ||  2 ||  സത്യ-സമ്പന്നൗ രാമ സമര-ഭീകരൗ സർവ-രക്ഷണൗ രാമ സർവ-ഭൂഷണൗ |  സത്യ-മാനസൗ രാമ സർവ-പോഷിതൗ രഹസി നൗമി തൗ സീതാ-രാമ-ലക്ഷ്മണൗ ||  3 ||  ധൃത-ശിഖണ്ഡിനൗ രാമ ദീന-രക്ഷകൗ ധൃത-ഹിമാചലൗ രാമ ദിവ്യ-വിഗ്രഹൗ |  വിവിധ-പൂജിതൗ രാമ ദീർഘ-ദോര്യുഗൗ രഹസി നൗമി തൗ സീതാ-രാമ-ലക്ഷ്മണൗ ||  4 ||  ഭുവന-ജാനുകൗ രാമ പാദ-ചാരിണൗ പൃഥു-ശിലീമുഖൗ  രാമ പാവനാംഘ്രികൗ |  പരമ-സാത്വികൗ രാമ ഭക്ത-വത്സലൗ രഹസി നൗമി തൗ സീതാ-രാമ-ലക്ഷ്മണൗ ||  5 ||  വന-വിഹാരിണൗ രാമ വൽകലാംബരൗ വന-ഫലാശിനൗ രാമ വാസവാർചിതൗ |  വര-ഗുണാകരൗ രാമ ബാലി-മർദനൗ രഹസി നൗമി തൗ സീതാ-രാമ-ലക്ഷ്മണൗ ||  6 ||  ദശരഥാത്മജൗ രാമ പശുപതി-പ്രിയൗ ശശി-നിവാസിനൗ രാമ വിശദ-മാനസൗ |  ദശമുഖാന്തകൗ രാമ നിശിത-സായകൗ രഹസി നൗമി തൗ സീതാ-രാമ-ലക്ഷ്മണൗ ||  7 ||  കമലലോചനൗ

3.26 കപിലോപദേശം - മൂലപ്രകൃതിയുടെ തത്വങൾ.

ഓം ശ്രീമദ്ഭാഗവതം തൃതീയസ്കന്ധം   അദ്ധ്യായം  - 26   (കപിലോപദേശം - മൂലപ്രകൃതിയുടെ തത്വങ്ങൾ) കപിലഭഗവാൻ തന്റെ മാതാവായ ദേവഹൂതിയോട് സാംഖ്യശാസ്ത്രമാകുന്ന അദ്ധ്യാത്മതത്വമുപദേശിച്ചുകൊണ്ട് ഇപ്രകാരം പറഞു: "അമ്മേ!, ഇനി ഞാനാപരമാത്മാവിന്റെ തത്വവ്യാപ്തിയെക്കുറിച്ചു ഒന്നൊന്നായിപ്പറഞുതരാം. ഈ മഹത്തത്വത്തെക്കുറിച്ചറിയുന്ന നിമിഷംതന്നെ മനുഷ്യൻ പ്രകൃതിയുടെ ത്രൈഗുണ്യവലയത്തിൽനിന്നും ഉടനടി മുക്തനാകുന്നു.    അമ്മേ!, ആത്മസാക്ഷാത്കാരത്തിനുതകുന്ന ഉത്തമോപാധിയാണ് പരമമായ അദ്ധ്യാത്മജ്ഞാനം. ഹൃദയഗ്രന്ഥി ഭേദിച്ച് എന്നെന്നേയ്ക്കുമായി ജീവനെ ഈ സംസാരത്തിൽനിന്നും വിമുക്തമാക്കുന്ന ആ ജ്ഞാനം ഞാൻ അമ്മയ്ക്കായി പറഞുതരാം. അമ്മേ!, ഭഗവാൻ ഹരി ഈ പ്രപഞ്ചത്തിനുമുഴുവൻ ആധാരഭൂതനായ പരമാത്മാവാണ്. അവൻ പ്രകൃതിക്കുപരനും, നിർഗ്ഗുണനും, സ്വയംജ്യോതിർസ്വരൂപനുമാണ്. അങനെയുള്ള അവന്റെ സ്വയംപ്രഭയാൽ ഈ വിശ്വം മുഴുവൻ അവൻ സൃഷ്ടിച്ചുകാത്തഴിക്കുന്നു. ആ വിഭു തന്റെ ലീലകളാടുവാനായി, ദൈവീകവും, അതിസൂക്ഷ്മവും, ത്രിഗുണാത്മികയുമായ തന്റെ മൂലപ്രകൃതിയെ യദൃച്ഛയാ സ്വീകരിച്ചു. അവളാകട്ടെ, തന്റെ തൃഗുണങളെ പരിണാമവിധേയമാക്കി അതിലൂടെ ഇവിടെ അതിവിചിത്രങളായ ജീവഭൂതങള