ഓം തത് സത്
ഓം ആമുഖം നമസ്കാരം !... മഹത്തായ മനുഷ്യജന്മത്തിന്റെ ആത്യന്തികമായ ഉദ്ദേശം സംസാരത്തിൽനിന്നും ജീവനെ മുക്തമാക്കുകയെന്നതാ ണു . അതിന് ആദ്യം ചെയ്യേണ്ടത് , താനാരാണെന്ന് സ്വയത്തോടുതന്നെ ചോദിച്ച് തന്റെ സ്വരൂപത്തെ തിരിച്ചറിയുകയെന്നതാണ് . ഇക്കാര്യത്തിൽ ഭാരതത്തിൽ ജന്മം ലഭിച്ച നാം ലോകത്തിൽ വച്ച് അങ്ങേയറ്റം സുകൃതികളാണു . കാരണം , ലക്ഷോപലക്ഷം ഗുരുക്കന്മാർ ജീവിച്ചിരുന്ന മണ്ണാണ് നമ്മുടേത് . അതുകൊണ്ടാണ് ‘ ഭാ ’ യിൽ രതിയുണ്ടായിരുന്ന അവരുടെ ഈ നാടിനെ ലോകം ഭാരതമെന്ന് വിളിക്കുന്നത് . ലോകത്തിൽ ഭാരതാംബയല്ലാതെ മറ്റൊരു ദേശവും ഇത്രയധികം ജ്ഞാനികൾക്കും , പണ്ഢിതന്മാർക്കും ഗുരുക്കന്മാർക്കും ജന്മം നൽകിയിട്ടില്ല . അതുപോലെതന്നെ മറ്റൊരിടത്തും ഇത്രയധികം ഗ്രന്ഥങ്ങളുണ്ടായിട്ടില്ല . ‘ വ്യാസോച്ഛിഷ്ടം ജഗദ്സർവ്വം ” . മറ്റു മതങ്ങളെയപേക്ഷിച്ച് ഒന്നിൽ കൂടുതൽ ഗ്രന്ഥങ്ങളുള്ളതുതന്നെ , ഹിന്ദുമതമെന്ന് ലോകം വിശേഷിപ്പിക്കുന്ന മഹത്തായ നമ്മുടെ സനാതനധർമ്മത്തിന്റെ , ഒരു കുറവായാണ് ഇന്ന് ചിലരൊക്കെ നോക്കിക്കാണുന്നതു . എന്നാലും , ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്നത് മനുഷ്യരാശിക്ക് അന്നും ഇന്നും എന്ന