ഓം നമോ ഭഗവതേ വാസുദേവായഃ

ഓം കൃഷ്ണായ വാസുദേവായ ദേവകീനന്ദനായ
ച
നന്ദഗോപകുമാരായ ഗോവിന്ദായ
നമോ നമഃ
ഓം നമോ ഭഗവതേ വാസുദേവായഃ
അനന്തകോടി ജീവഭൂതങൾ ഈ
പ്രപഞ്ചത്തിലുണ്ട്. സകലതും ആദിമധ്യാന്തരഹിതനായ ഭഗവാൻ ഹരിയുടെ ജീവാംശങ്ങളാണ്.
അവയോരോന്നിന്റേയും അവസാനഗതി ആ പരമാത്മാവിനെ പ്രാപിക്കുക എന്നതും. ജന്മജന്മാന്തരങ്ങളായി
നാം ഓരോരുത്തരും അവനെ സാത്ക്ഷാത്ക്കരിച്ചുവരികയുമാണ്. പൊയ്പ്പോയ ജന്മങ്ങളെ
അപേക്ഷിച്ച്, അവനെ അറിയുവാനും, സായൂജ്യമടയുവാനും അത്യന്തം ഉത്തമമായ ജന്മമാണ്
മനുഷ്യജന്മം. ഈ ജന്മം ഭിക്ഷക്കാരനായി ജനിച്ചാലും, കോടിപതിയായി ജനിച്ചാലും,
ഇനിയൊരൂഴം ഇല്ലാതിരിക്കുകതന്നെയാണ് ഉത്തമം. ആയതിലേക്ക് നമ്മുടെ പക്കലുള്ള ഏക
ഉപാദിയാണ് ശ്രീമദ്ഭാഗവതം. ഭാഗവതകീർത്തനത്തിൽ തുഞ്ചത്താചാര്യന്റെ ചിന്തയേയും പ്രാർത്ഥനയേയും
നോക്കുക:
കരുണാകരനാം ശ്രീനാരായണ-
നരുളീടും നിജ സായൂജ്യത്തെ.
ഒരു ഫലമുണ്ടോ
പതിനായിരമുരു
ചത്തുപിറന്നാൽ നാരായണ ജയ!
ബഹുജന്മാർജ്ജിതകർമ്മമശേഷം
തിരുമുൽക്കാഴ്ച നിനക്കിഹ
വച്ചേൻ.
ജനിമരണങ്ങളെനിക്കിനി
വേണ്ടാ
പരിപാലയമാം നാരായണ ജയ!
അതുകൊണ്ട്:
നിഗമകല്പതരോർഗ്ഗളിതം
ഫലം
ശുകമുഖാതമൃതദ്രവസംയുതം
പിബത!
ഭാഗവതം രസമാലയം
മുഹുരഹോ!
രസികാ! ഭുവി ഭാവുകാഃ
കലിയുഗത്തില്‍ ഭക്തി
ഒന്നുമാത്രമാണ് മുക്തിക്ക് തക്ക വഴി. ഭഗവാന്റെ ഭക്തന്മാരുടെ കൂടെയുള്ള സത്സംഗം
കൊണ്ട് ഭക്തി ലഭിക്കുന്നു. കൃഷ്ണകഥ ഏവരും കേട്ടിരിക്കേണ്ട ഒന്നാണ്. അതിലേറ്റവും
നന്ന് ശ്രീമദ് ഭാഗവതം തന്നെ. ഭഗവാനെകുറിച്ചും, ഭഗവാന്റെ അനന്തശക്തിയേയും പലേ അവതാരങ്ങളെ പറ്റിയുമുള്ള
ചോദ്യോത്തരങ്ങള്‍ ഭാഗവതത്തിലുടനീളം നമുക്ക് കാണാന്‍ കഴിയും. ഇത് ശ്രീ വേദവ്യാസനാല്‍
രചിക്കപ്പെട്ടതും സകലവേദങ്ങളുടേയും ഉപനിഷത്തുക്കളുടേയും സത്തയുമാണ്.
അനന്താനന്ദത്തിലാറാടുന്ന
ശ്രീശുകബ്രഹ്മമഹര്‍ഷിയുടെ ഹൃദയത്തില്‍ ഈശ്വരനാല്‍ അന്തര്‍ലീനമായ മഹത് തത്വമാണ്
ശ്രീമദ് ഭാഗവതം. അദ്ദേഹം ജനിച്ചുവീണയുടനെ വീട്ടില്‍ നിന്ന് ഇറങ്ങിപോയെങ്കിലും,
ഭാഗവതകാവ്യശ്രവണമാത്രയിൽതന്നെ തിരിച്ചുവന്നു. കൌപീനം തൊട്ട് സകലതും ഉപേക്ഷിച്ചെങ്കിലും
ഭാഗവതം ഉപേക്ഷിക്കാൻ അദ്ദേഹത്തിന് മനസ്സുവന്നില്ല. ആരണ്യവാസം ഏറെ ആഗ്രഹിച്ചിരുന്ന
ശുകബ്രഹ്മ മഹര്‍ഷി, അച്ഛനില്‍ നിന്നും ഭാഗവതം ശ്രവിച്ചതോടെ വിഷ്ണുഭക്തപ്രിയനായി
മാറി. പദ്മപുരാണാന്തർഗ്ഗതമായ, ഭക്തീദേവിയുടേയും അവളുടെ പുത്രന്മാരുടേയും കഥയിലൂടെ
നമുക്ക് ശ്രീമദ് ഭാഗവതമാഹാത്മ്യത്തെ അറിയാൻ കഴിയും.
ശ്രീമദ് ഭാഗവതമാകുന്ന
ജ്ഞാനദീപം ഭഗവാന്‍ ഹരി സ്വയമേവ ബ്രഹ്മാവിന്റെ ഹൃദയത്തില്‍ കൊളുത്തി. പിന്നീട്
ബ്രഹ്മാവ് അത് തന്റെ മാനസപുത്രനായ നാരദന്റെ ഹൃദയത്തിലേക്ക് പകര്‍ന്നുകൊളുത്തി,
നാരദന്‍ തുടര്‍ന്ന് വ്യാസനിലും, വ്യാസന്‍ തന്റെ പ്രീയപുത്രനായ ശുകനിലും അത് തെളിയിച്ചു.
സംസാരസര്‍പ്പം ദംശിക്കാന്‍ വിധിക്കപ്പെട്ട പരീക്ഷിത്ത് രാജന്റെ ഹൃദയത്തില്‍ ആ
അദ്ധ്യാത്മദീപം പകര്‍ന്ന് ശുകന്‍ രാജാവിനെ ജനനമരണസംസാരത്തിൽനിന്ന് മുക്തനാക്കി.
അതുകേട്ടുതെളിഞ്ഞ സൂതന്‍ നൈമിഷാരണ്യത്തില്‍ വച്ച് ശൌനകാദികളായ മുനിമാര്‍ക്ക്
പറഞ്ഞുകൊടുക്കുന്നാതായാണ് ശ്രീ വേദവ്യാസന്‍ ശ്രീമദ് ഭാഗവതം ചമച്ചു നമുക്ക്
തന്നിരിക്കുന്നത്. ഈ ദീപത്തെ നമുക്കും ഹൃദയത്തില്‍ തെളിയിക്കാം. കാരണം കാലമാകുന്ന ആ
സര്‍പ്പം ഒരുനാള്‍ എല്ലാവരേയും ദംശിക്കും. ഒരു ദീപത്തില്‍ നിന്ന് എത്രതന്നെ
ദീപങ്ങള്‍ തെളിയിച്ചാലും, "പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം" എന്നപോലെ, ഈ
അദ്ധ്യാത്മദീപം പൂണ്ണമായിത്തന്നെ വരും തലമുറയുടെ ശുദ്ധഹൃദയങ്ങളിലേക്ക്
തെളിയിക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ട്.
കസ്മൈ യേന വിഭാസിതോയമതുലോ
ജ്ഞാനപ്രദീപ പുരാ
തദ്രൂപേണ ച നാരദായ മുനയേ
കൃഷ്ണായ തദ്രൂപിണാ
യോഗീന്ദ്രായ തദാത്മനാഥ
ഭഗവദ്രാതായ കാരുണ്യതഃ
തത് ശുദ്ധം വിമലം
വിശോകമമൃതം സത്യം പരം ധീമഹി.
ശ്രീമദ് ഭാഗവതമാഹാത്മ്യകഥയിൽ
പറഞ്ഞിരിക്കുന്നതുപോലെ, ഉലകം മുഴുവൻ ചുറ്റിത്തിരിഞ്ഞ നാരദമഹർഷി കണ്ട ലോകത്തിന്റെ
പരിതാപകരമായ കാഴ്ചകളും അനുഭവങ്ങളും ഇന്ന് നാം കാണുന്ന സാമൂഹികവ്യവസ്ഥിതിയുമായി
ഒന്ന് തട്ടിച്ചുനോക്കൂ. എത്ര കൃത്യമായി അവയോരോന്നും അക്കമിട്ട്
നിരത്തിയിരിക്കുന്നു.
ഇന്നത്തെ ജനങ്ങള്‍
സത്യത്തെ തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്ന്, പ്രത്യേകിച്ച് കേരളത്തില്‍ ഭാഗവതസപ്താഹയജ്ഞങ്ങൾ ഒരുപാട്
നടത്തിവരുന്നു. കഴിഞ്ഞ കുറെ ദശകങ്ങളെയപേക്ഷിച്ച്, ഭാഗവതശാസ്ത്രവിശാരധന്മാരായ
വളരെധികം ആചാര്യന്മാരും നമുക്കിന്നുണ്ട്. ഇതിനകം ഒരുപാട് മഹാത്മാക്കളെ നാം
വേണ്ടവിധം പ്രയോജനപ്പെടുത്താതെ നഷ്ടമാക്കിയിട്ടുമുണ്ട്. എങ്കിലും ഭാഗവതത്തിന്റെ
മഹത്വത്തെ തിരിച്ചറിഞ്ഞ് അതിനെ പഠിച്ച് അത് ജീവിതത്തില്‍ വേണ്ടവിധം
പ്രയോജനപ്പെടുത്തുവാന്‍ നമുക്ക് ശ്രമിക്കാം.
കലിയുഗത്തിന്റെ കെടുതികള്‍
മനുഷ്യമനസ്സുകളെയാണ് ബാധിച്ചിരിക്കുന്നത്. ആ മനസ്സില്‍നിന്നും ബഹിര്‍ഗ്ഗമിക്കുന്ന
ചിന്താസ്ഫുലിംഗങ്ങളുടെ ഉരസലില്‍ നിന്നുമുണ്ടായിട്ടുള്ള കൊടുംതീയില്‍ വെന്തു
വെണ്ണീറാകുകയാണ് സത്യവും, ധര്‍മ്മവും, ദയയും, നീതിയും, സ്നേഹവുമെല്ലാം. ഈ
മനോവ്യാധിയെ ഇല്ലാതാക്കുന്ന ഒരേയൊരു ദിവ്യൌഷദമാണ് ശ്രീമദ്ഭാഗവതാമൃതം. തീരാത്ത
സംസൃതിവിഷം തീര്‍ക്കുന്ന ഈ മരുന്ന് സേവിച്ച്, നമുക്ക് "മൃത്യോര്‍മാ അമൃതം
ഗമയ" എന്ന പ്രാര്‍ത്ഥനയുടെ ഫലം നേടാം.
ഓം തത് സത്
സുരേഷ് സി.
കുറുപ്പ്
28.04.2013
Best wishes for the efforts.....this will help many of them like me to learn our puranas. Thank You!
മറുപടിഇല്ലാതാക്കൂGreat effort...may Guruvayoorappan bless you to continue the great work
മറുപടിഇല്ലാതാക്കൂThanks
pls upload last three skandas
മറുപടിഇല്ലാതാക്കൂനമസ്കാരം... ശ്രമിക്കാം...
ഇല്ലാതാക്കൂnot seen 10th skandam. pl post it
മറുപടിഇല്ലാതാക്കൂനമസ്കാരം... സമയക്കുറവികൊണ്ടാണ്... ശ്രമിക്കാം..
ഇല്ലാതാക്കൂനമസ്കാരം... സമയക്കുറവികൊണ്ടാണ്... ശ്രമിക്കാം..
ഇല്ലാതാക്കൂThank you 🙏🙏
മറുപടിഇല്ലാതാക്കൂ