ഓം ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം അദ്ധ്യായം - 8 പരീക്ഷിത്ത് മഹാരാജാവ് ശ്രീശുകബ്രഹ്മമഹര്‍ഷിയോട് ചോദിച്ചു. "ഹേ ശുകദേവാ!, ബ്രഹ്മദേവന് നാരദമുനിക്കുപദേശിച്ച ശ്രീമദ് ഭാഗവതതത്വം ദേവദര്‍ശനനായ മുനി എങനെയാണ് ആര്‍ക്കാണ് തുടര്‍ന്ന് പറഞുകൊടുത്തത്?. ഹേ മഹാഭാഗാ!, അങ് ശ്രീമദ് ഭാഗവതം പറഞുകൊണ്ടേയിരിക്കുക, എന്തെന്നാല്‍ അത് കേട്ട് എന്റെ മനസ്സ് പൂര്‍ണ്ണമായും ഭഗവാനില്‍ ലയിക്കട്ടെ!. അങനെ ത്രിഗുണങളില്‍ നിന്ന് മുക്തനായി ഞാന്‍ ഈ ശരീരം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. കാരണം ശ്രീമദ് ഭാഗവതം കേള്‍ക്കുന്നവരുടേയും പാടുന്നവരുടേയും ഹൃദയത്തില്‍ വളരെ പെട്ടെന്നുതന്നെ ഭഗവാന് അവതരിക്കുന്നു. നാം കര്‍ണ്ണരന്ധ്രങളിലൂടെ ശ്രീമദ് ഭാഗവതം ശ്രവിക്കുമ്പോള്‍ ഭഗവാന് ശബ്ദരൂപേണ ഹൃദയത്തിന്റെ അടിത്തട്ടിലേക്കിറങി മനോമാലിന്യങളെ മാറ്റി, സലിലത്തില്‍ ശരത്ക്കാലമഴ പെയ്യുന്നതുപോലെ, അവിടം പവിത്രമാക്കുന്നു. ഒരിക്കല്‍ അകമഴിഞ ഭക്തിയാല്‍ പവിത്രമാകപ്പെട്ട ഒരു ഭക്തന്റെ മനസ്സില്‍ നിന്നും ഭഗവത് ചരണാംബുജം ഒരിക്കലും അപ്രത്യക്ഷമാകുന്നില്ല. പാന്ഥര്‍ സ്വവസതിയില്‍ തിരിച്ചെത്തി സ്വസ്ഥമാകുന്നതുപോലെ അവര്‍ അത്യന്തം ആനന്ദമുള്ളവരായി കാണപ്പെടുന്ന
ശ്രീമദ്ഭാഗവതം ഗദ്യവിവർത്തനം