ഓം
ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം അദ്ധ്യായം - 13
യുധിഷ്ഠിരന്‍ പറഞു: "അല്ലയോ വല്യച്ചാ!, അങേയ്ക്ക് സുഖമാണോ? അങ് എവിടെയായിരുന്ന് ഇത്രനാളും?... എന്തെല്ലാം ആപത്തുകളില്‍ നിന്ന് അങ് ഞങളെ രക്ഷിച്ചിരിക്കുന്നു!... അമ്മയോടൊപ്പം ചേര്‍ന്ന് ഞങളുടെ പക്ഷത്ത് നിന്നുകൊണ്ട് വിഷബാധയില്‍ നിന്നും അഗ്നിബാധയില്‍ നിന്നുമൊക്കെ അങ് ഞങളെ രക്ഷിച്ചിട്ടുണ്ട്. അതെല്ലാം അങിന്നോര്‍മ്മിക്കുന്നുണ്ടോ?... ഇത്രനാളും അങ് എങനെയായിരുന്നു ഉപജീവനം നയിച്ചിരുന്നത്?... ഏതെല്ലാം പുണ്യസ്ഥലങളാണ് അങ് തീര്‍ത്ഥാടനം ചെയ്തത്?.. വിഭോ!, അങയെപോലുള്ള മഹാത്മാക്കളാണ് ഏത് തീര്‍ത്ഥത്തേയും പവിത്രമാക്കുന്നത്. ഭഗവാനെ എന്നെന്നും ഹൃദയത്തില്‍ വച്ചുകൊണ്ട് നടക്കുന്ന അങയെപ്പോലുള്ള ഭക്തന്മാരുടെ സാന്നിധ്യം തന്നെ സകല സ്ഥലങളേയും പുണ്യതീര്‍ത്ഥങളാക്കി മാറ്റുന്നു. കൃഷ്ണന്റെ ഉറ്റവര്‍ താമസിക്കുന്ന ദ്വാരകയില്‍ അങ് പോയിരുന്നോ?.. അവിടെ യാഥവന്മാര്‍ക്കൊക്കെ ക്ഷേമം തന്നെയല്ലേ?.."
സൂതന്‍ പറഞു: യുധിഷ്ഠിരന്റെ ചോദ്യങള്‍ക്ക് ഒന്നിനുപുറകെ ഒന്നായി വിദുരര്‍ മറുപടി പറഞു. പക്ഷേ ഒന്നൊഴിച്ചു.... യഥവരുടെ കുലക്ഷയം മാത്രം വിദുരര്‍ അവരെ അറിയിച്ചില്ല. പാണ്ഡവന്മാരുടെ ദുഃഖം കാണാന്‍ വിദുരര്‍ക്ക് ശക്തിയുണ്ടായിരുന്നില്ല. ആയതിനാല്‍ അപ്രിയവും, പാണ്ഡവന്മാര്‍ക്ക് താങാന്‍ കഴിയാത്തതുമായ ആ വാര്‍ത്ത മനഃപൂര്‍വ്വം വിദുരര്‍ അവരില്‍ നിന്നു മറച്ചുവച്ചു. വിദുരരെ ദേവതുല്യം പാണ്ഡവര്‍ ആദരിച്ചു. തന്റെ ജ്യേഷ്ഠനായ ധൃതരാഷ്ട്രരുടെ മനോവ്യഥ അല്പ്പമൊന്ന് കുറയ്ക്കുന്നതിനും, മറ്റുള്ളവരുടെ സന്തോഷത്തിനും വേണ്ടി വിദുരന്‍ അല്പ്പകാലം ഹസ്തിനപുരത്തില്‍ താമസിച്ചു. യമരാജാവിന്റെ സ്ഥാനം അലങ്കരിച്ചിരുന്ന വിദുരര്‍ക്ക് മണ്ഡൂകമഹര്‍ഷിയുടെ ശാപത്താല്‍ നൂറ് വര്‍ഷക്കാലം ശൂദ്രനായി ജീവിക്കേണ്ടിവന്നു. അക്കാലമത്രയും ആര്യമനായിരുന്നു ആ സ്ഥാനത്ത് തുടര്‍ന്നത് പാപികളെ ദണ്ഡിച്ചിരുന്നത്.
രാജ്യം വീണ്ടെടുത്തതിനുശേഷം, തന്റെ വംശത്തെ നിലനിറുത്താല്‍ ശക്തനായ ഒരു പൗത്രനും ഉണ്ടായ സന്തോഷത്തോടുകൂടി യുധിഷ്ഠിരന്‍ ശ്രേഷ്ഠരായ സഹോദരങളോടൊപ്പം സര്‍വ്വൈശ്വര്യങളോടെ തന്റെ രാജ്യം ഭരിച്ചു. വീടും, അതിനോടു ചുറ്റപ്പെട്ട ചിന്തകളിലും പ്രമത്തനായി അതില്‍ ബദ്ധരായി ജീവിതം നയിക്കുന്നവര്‍ക്ക് അങേയറ്റം ദുസ്തരമായ കാലചക്രം തങളുടെ ജീവിതത്തിന്റെ യഥാര്‍ത്ഥ സത്യത്തെ അറിയാതെ നഷ്ടമാകുന്നു. വിദുരര്‍ ഈ സത്യത്തെ അറിയുന്നവനാണ്. ധൃതരാഷ്ട്രരുടെ ഇപ്പോഴത്തെ അവസ്ഥയില്‍ വിദുരര്‍ വളരെ ദുഃഖിതനായിരുന്നു. ഈ ദുസ്ഥിതിയില്‍ നിന്നും അദ്ദേഹത്തെ എങനെയെങ്കിലും രക്ഷിക്കണമെന്ന് വിദുരര്‍ക്ക് തോന്നി.
വിദുരര്‍ ധൃതരാഷ്ട്രരോട് പറഞു: "ഹേ രാജന്‍!, മരണസമയം അടുത്തുവരുന്നത് അങ് കാണുന്നില്ലേ?.. അല്പ്പനേരം പോലും പാഴാക്കാതെ ശീഘ്രം എഴുന്നേല്‍ക്കുക. കാലത്തെ അതിജീവിക്കാന്‍ ഈ പ്രപഞ്ചത്തില്‍ ഒരു ശക്തിക്കും സാധ്യമല്ല. കാരണം ആ ഈശ്വരനാണ് കാലത്തിന്റെ രൂപത്തില്‍ സകലഭൂതങളോടും നിമിഷംതോറും അടുത്ത്കൊണ്ടിരിക്കുന്നത്. അവനുമുന്നില്‍ ഒരുവന് ഏറ്റവും പ്രീയപ്പെട്ട തന്റെ പ്രാണന്‍ പോലും അര്‍പ്പിക്കേണ്ടിവരുന്നു. പിന്നെയാണോ ഈ പുത്രമിത്രധാരധാനാദികളൊക്കെ!.. ഹേ രാജന്‍!, അങയുടെ അച്ചനും, സഹോദരങളും, സുഹൃത്തുക്കളും, പുത്രന്മാരുമെല്ലാം അങേയ്ക്ക് നഷ്ടമായി... സ്വന്തം ജീവിതത്തിന്റേയും വലിയൊരു ഭാഗം അങിപ്പോള്‍ ജീവിച്ചുതീര്‍ത്തു... ശരീരത്തെ ജരാനരകള്‍ ബാധിച്ചുകശിഞു... അങിന്ന് ജീവിക്കുന്നതുപോലെ മറ്റാരുടേയോ ഗൃഹത്തിലാണ്... പണ്ടേതന്നെ അങ് അന്ധനാണ്... ഇപ്പോഴിതാ അങേയ്ക്ക് ചെവിയും കേള്‍ക്കാന്‍ കഴിയുന്നില്ല... ബുദ്ധിയും ഓര്‍മ്മയും നശിച്ചുകഴിഞിരിക്കുന്നു... പല്ലുകള്‍ അടര്‍ന്നുപോയി... ജഠരാഗ്നി കുറഞു... ദിവസം മുഴുവനും അങ് ചുമച്ചും കഫം തുപ്പിയും ജീവിക്കുന്നു.
അഹോ കഷ്ടം!... എത്ര കരുത്തുറ്റതാണീ ജന്തുക്കളുടെ ജീവിക്കാനുള്ള ആശ!... ഭീമസേനന്‍ തരുന്ന അപവര്‍ജ്ജിതമായ പിണ്ഡവും കഴിച്ചുകൊണ്ട്, ഗൃഹപാലനായ ഒരു നായയെപ്പോലെയാണ് അങിവിടെ കഴിയുന്നത്. തീവച്ചും, വിഷം കൊടുത്തും അങ് കൊല്ലാം ശ്രമിച്ചവരാണ് ഇവരെല്ലാം. ഈ കുടുംബത്തിലെ ഒരു ഭാര്യയെ അങ് അപമാനിച്ചവനാണ്. ഇവരുടെ രാജ്യവും, ധനവുമൊക്കെ അങ് ഒരുകാലത്ത് പിടിച്ചടക്കിവച്ചിരുന്ന ആളാണ്. ഇവരാല്‍ കിട്ടുന്ന അന്നവും ഭക്ഷിച്ചുകൊണ്ട് ഇങനെ നാണം കെട്ട ഒരു ജീവിതം അങേയ്ക്കിനി ആവശ്യമുണ്ടോ?... ഒരിക്കലും മരിക്കാനാഗ്രഹിക്കാത്ത ഒരു കൃപണനെപ്പോലെ ജീവിക്കാന്‍ ശ്രമിച്ചാലും, ഈ ശരീരം ഒരു പഴംതുണിപോലെ ദ്രവിച്ച് ഒരു കാലത്ത് പൂര്‍ണ്ണമായും നശിച്ചുപോകും.
ആരാണോ സ്വാര്‍ത്ഥതയൊഴിഞ് വിരക്തനായി ഏതെങ്കിലും അവിജ്ഞാത സ്ഥലത്ത് പോയി ഈ ഭൗതികശരീരത്തെ ഉപയോഗശൂന്യമാകുമ്പോള്‍ ഉപേക്ഷിക്കുന്നത്, അവനാണ് ധീരന്‍. യാതൊരുവനാണോ സ്വവിചിന്തനം കൊണ്ടോ, പരപ്രേരണയാലോ, ജഗത്തിന്റെ മിഥ്യാത്വത്തെക്കുറിച്ച് ബോധവാനായി സകലതും തന്റെ ഉള്ളില് തന്നെയിരിക്കുന്ന ഭഗവാനില്‍ അര്‍പ്പിക്കുന്നത്, അവനാണ് ഉത്തമനായ മനുഷ്യന്‍. മനുഷ്യനിലെ നന്മകളെ ഇല്ലാതാക്കുന്ന ആ കലികാലം വരാറായി. അതുകൊണ്ട്, അല്ലയോ ജ്യേഷ്ഠാ!, ബന്ധുക്കളൊന്നുമറിയാതെ പെട്ടെന്ന് ഉത്തരദിശയിലേക്ക് പോയ്ക്കൊള്ളുക."
സൂതന്‍ പറഞു: അങെനെ വിദുരരുടെ ഉപദേശം ചെവിക്കൊണ്ട് ഹൃദയത്തില്‍ പ്രജ്ഞയുണര്‍ന്ന് ധൃതരാഷ്ട്രര്‍ കുടുംബത്തോടുള്ള സ്നേഹപാശം എന്നെന്നേക്കുമായി പൊട്ടിച്ചെറിഞ് വീടും കൂടുമുപേക്ഷിച്ച് മോക്ഷപദത്തെ ലക്‌ഷ്യമാക്കി പുറപ്പെട്ടു. തന്റെ പ്രിയഭര്‍ത്താവ് ഹിമാലയത്തിലേക്ക് പുറപ്പെടാന്‍ പോകുന്ന വിവരമറിഞ്, പതിവൃതയായ ഗാന്ധാരി സന്ന്യാസാശ്രമത്തിന്റെ പ്രതീകമായ ന്യസ്തദണ്ഡം കൈയ്യിലെടുത്തുകൊണ്ട് ധൃതരാഷ്ട്രരോടൊപ്പം യാത്രതിരിച്ചു. പൂജയും പ്രാര്‍ത്ഥനയും ദാനകര്‍മ്മങളും കഴിച്ച് മൂത്തവരെ വണങാനെത്തിയ ധര്‍മ്മപുത്രര്‍, ധൃതരാഷ്ട്രരേയും, ഗാന്ധാരിയേയും, കൊട്ടാരത്തിലാകമാനം അന്വേഷിച്ചു. കാണാഞപ്പോള്‍, മൂകനും, ബധിരനുമായ തന്റെ വല്യച്ചന്‍ എവിടെയെന്ന് യുധിഷ്ഠിരന്‍ സഞ്ചയനോട് തീരക്കി.
"ഹേ സഞ്ചയാ!, എവിടെയാണ് എന്നെ ഏറെ സ്നേഹിക്കുന്ന വിദുരര്‍?... എവിടെ പുത്രദുഃഖത്താല്‍ നീറുന്ന എന്റെ ഗാന്ധാരിയമ്മ?... സകലബന്ധുക്കളും നഷ്ടപ്പെട്ട എന്റെ വല്യച്ചന്‍ എവിടെ?... ഭാഗ്യദോഷിയായ എന്റെ പ്രവൃത്തിയില്‍ തകര്‍ന്ന മനസ്സുമായി അദ്ദേഹം പത്നീസമേതം ഗംഗയില്‍ പോയി മുങിക്കാണുമോ?... പണ്ട്, അച്ചന്‍ ഞങള്‍ക്ക് നഷ്ടമായപ്പോള്‍ കുഞുങളായിരുന്ന ഞങളെ ഈ വല്യച്ചനാണ് സംരക്ഷിച്ചിരുന്നത്. അഹോ കഷ്ടം!... അവരെവിടെ പോയി?..."
സൂതന്‍ പറഞു: സദാ വലംകൈയ്യായിരുന്ന താന്‍ പോലുമറിയാതെ വീടുവിട്ടിറങിപ്പോയ ധൃതരാഷ്ട്രരോടുള്ള സ്നേഹവും, കരുണയും മനസ്സില്‍ കൊടുമ്പിരിക്കൊള്ളുന്ന അവസ്ഥയിലല്‍ യുധിഷ്ഠിരന്റെ ചോദ്യത്തിനു മറുപടി പറയാനന്‍ സഞ്ചയന് ശക്തിയുണ്ടായിരുന്നില്ല. ആദ്യം അയാളള്‍ കൈകള്‍ കൊണ്ട് മുഖത്തുകൂടിയൊഴുകിയ കണ്ണുനീര്‍ തുടച്ചു. മനസ്സിനെ ബുദ്ധികൊണ്ട് പരിപാകപ്പെടുത്തി, തന്റെ എല്ലാമെല്ലാമായ സ്വാമിയുടെ പാദങളില്‍ മനസ്സാ സ്മരിച്ചുകൊണ്ട് യുധിഷ്ഠിരനോട് പറഞു. "അല്ലയോ മഹാരാജന്‍!, ആ മഹാത്മാക്കള്‍ എന്നെയും ചതിച്ചിരിക്കുന്നു. അവരെന്ത് നിനച്ചെന്നോ.. എങോട്ട് പോയെന്നോ എനിക്കറിയില്ല."
സൂതന്‍പറഞു: പെട്ടെന്ന് നാരദമുനി അവിടെ പ്രത്യക്ഷനായി. യുധിഷ്ഠിരനും അനുജന്മാരും ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് മുനിയെ നമസ്ക്കരിച്ചു. മനസ്സ് നിറഞൊഴുകിയ സങ്കടത്തോടെ യുധിഷ്ഠിരന്‍ പറഞു: "ദേവര്‍ഷേ!, എന്റെ വല്യച്ഛന്മാരെവിടെന്നെന്നിക്കറിയില്ല. പുത്രദുഃഖത്താല്‍ മനം നൊന്തു ഗാന്ധാരിയമ്മ ഞങളെവിട്ട് ഇവിടെനിന്നെങോ പോയിരിക്കുന്നു. അങ് അനന്തസാഗരത്തില്‍ നാവികനെന്നപോലെ അജ്ഞര്‍ക്ക് വഴികാട്ടുവാന്‍ കെല്പ്പുള്ളവനാണ്. ഞങളെ ഈ ദുഃഖത്തില്‍ നിന്നും വേഗം കരയ്ക്കണച്ചാലും."
ദേവര്‍ഷി നാരദര്‍ കാരുണ്യം വഴിയുന്ന സ്വരത്തില്‍ അവരോട് പറഞു. "ഹേ രാജന്‍!, സകലതും ആ ജഗദീശ്വരന്റെ അധീനതയില്ലണ്. അവന്റെ ഭക്തരെ അവന്‍ തന്നെ വേണ്ടവിധം രക്ഷിച്ചുകൊള്ളും. അങ് ഈ സമയം ആരെയും ഓര്‍ത്ത് ദുഃഖിക്കേണ്ടതില്ല. സകലഭൂതങളേയും കൂട്ടിചേര്‍ക്കുന്നതും തമ്മില്‍ പിരിക്കുന്നതും ആ ഭഗവാന്‍ തന്നെ. മൂക്കുകയറിട്ട ഒരു പശു എപ്രകാരം നിയന്ത്രിതമാണോ, അപ്രകാരം തന്നെ നിയമക്കുരുക്കുകളാലും, നാമരൂപങളാലും സകലഭൂതങളും ബദ്ധപ്പെട്ടിരിക്കുന്നു. ഒരു കളിക്കാരന്‍ തന്റെ കളിക്കോപ്പുകള്‍ സ്വന്തം ഇച്ഛാനുസരണം യോജിപ്പിക്കുകയും വിയോജിപ്പിക്കുകയും ചെയ്യുന്നതുപോലെ, ഈശ്വരന്‍ സ്വേച്ഛയാ മനുഷ്യരെ കൂട്ടിയിണക്കുകയും വേര്‍തിരിക്കുമയും ചെയ്യുന്നു.
ഒരുവന്‍ താന്‍ പ്രകൃതിയാണെന്ന് വിശ്വസിച്ചാലും, പുരുഷനാണെന്ന് വിശ്വസിച്ചാലും, അതല്ല, ഇനി ഇവ രണ്ടും ചേര്‍ന്ന പ്രതിഭാസമാണെന്ന് വിശ്വസിച്ചാലും, മറിച്ച് ഇനി അങനെയല്ല എന്ന് കരുതിയാലും, ദുഃഖം എന്നത് മായയാലുണ്ടാകുന്ന ഒരു ഭ്രമം മാത്രമാണ്. അതുകൊണ്ട് അജ്ഞാനജമായ ഈ മനോവൈക്ലവ്യം അങ് ഉപേക്ഷിക്കുക. താങ്കള്‍ ഒരുപക്ഷേ കരുതുന്നുണ്ടാകും, അനാഥരായ അവര്‍ താങ്കളെ കൂടാതെ എങനെ ജീവിക്കുമെന്ന്. പഞ്ചഭൂതാത്മകമായ ഈ ശരീരം കാലത്താലും, കര്‍മ്മത്താലും, പ്രകൃതിയുടെ സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്ന് ഗുണങളാലും എന്നെന്നും അടിപ്പെട്ടുതന്നെ നില്ക്കുന്നു. ആ കാലസര്‍പ്പത്തിന്റെ വക്ത്രത്തിലകപ്പെട്ട ഒരുവന് മറ്റൊരാളെ ഏതുവിധം രക്ഷിക്കാനാകും. കൈയ്യില്ലാത്തതിനെ കൈയ്യുള്ളവ ഭക്ഷിക്കുന്നതും, കാലില്ലാത്തതിനെ നാല്‍ക്കാലികള്‍ തിന്നുന്നതും, പ്രകൃതിയുടെ നിയമമാണ്. ആ നിയമമനുസരിച്ച്, ശക്തിഹീനമായ സകലതും ശക്തമായതിന് ഉപജീവനത്തിനുള്ള മാര്‍ഗ്ഗമായി മാറുന്നു.
അല്ലയോ മഹാരാജന്‍!, ആ ഭഗവാന്‍ മാത്രമാണ് സകലഭൂതങളിലും അകവും പുറവും നിറഞ് നിലകൊള്ളുന്നത്. അതുകൊണ്ട്, അങ് ആ ഈശ്വരനില്‍ മാത്രം അഭയം തേടുക. കാലരൂപനായ ആ ജഗദീശ്വരനാണ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ രൂപത്തില്‍ അധര്‍മ്മികളെ ഇല്ലാതാക്കാന്‍ ഇവിടെ അവതീര്‍ണ്ണനായിരിക്കുന്നത്. അവനാല്‍ ചെയ്യേണ്ടതൊക്കെ ആ നാരായണന്‍ ചെയ്തുതീര്‍ത്ത് ഇനി മറ്റെന്തിനോ വേണ്ടി കാത്തിരിക്കുന്നു. അതുവരെ നിങളും അവന്റെ പുനരവതാരത്തിനുവേണ്ടി കാത്തിരിക്കുക.
ഹേ രാജന്‍!, അങ് ഹിമാലയത്തിന് തെക്കുവശം മഹാത്മാക്കളായ ഋഷീശ്വരന്മാരുടെ ആശ്രമങളുണ്ട്. ധൃതരാഷ്ട്രരും, ഗാന്ധാരിയും വിദുരരോടൊപ്പം അവിടേയ്ക്ക് പോയിരിക്കുകയാണ്. അവിടെയാണ് സപ്തസ്രോതം എന്ന പുണ്യസ്ഥലം. അവിടെ ഗംഗാദേവി ഏഴായി പിരിഞ്, സപ്തഋഷികളുടെ ആത്മസംതൃപ്തിക്കുവേണ്ടി ഏഴായിയൊഴുകുന്നു. ആ സപ്തസ്രോതത്തിന്റെ തീര്‍ത്ത് താമസിച്ചുകൊണ്ട്, ധൃതരാഷ്ട്രര്‍, ദിവസവും ത്രിസന്ധ്യകളിലും സ്നാനം ചെയ്ത് ശുദ്ധനായി ഇപ്പോള്‍ അഷ്ടാംഗയോഗം അഭ്യസിക്കുകയാണ്. തീയില്‍ അഗ്നിഹോത്രാദി യാഗങള്‍ ചെയ്തും, മനസ്സിനെ വിഷയങളില്‍ നിന്ന് പിന്‍തിരിപ്പിച്ചും, അദ്ദേഹം ആത്മസാക്ഷാത്കാരം നേടാനുള്ള ഒരുക്കത്തിലാണ്. പ്രാണായാമപ്രത്യാഹാര ഉപാസനകളിലൂടെ അദ്ദേഹം ഇന്ദ്രിയങളെ സംയമനം ചെയ്ത് ചിത്തത്തെ ശുദ്ധമാക്കി അത് ഭഗവാന്‍ ഹരിയുടെ പാദാരവിന്ദത്തിലുറപ്പിക്കും. കുടത്തിലെ ആകാശം കുടം പൊട്ടിവീഴുമ്പോള്‍ അനന്തമായ മഹാകാശത്തില്‍ ലയിക്കുന്നു. അതുപോലെ, അദ്ധ്യാത്മജ്ഞാനം നേടി ചിത്തം ശുദ്ധമാകുമ്പോള്‍ ജീവന്‍ ബ്രഹ്മത്തില്‍ ലയിക്കുന്നു. ഇങനെ പ്രകൃതിയുടെ മായാഗുണങളില്‍ നിന്നൊക്കെ അകന്ന് ഭൗതികകര്‍മ്മങളെല്ലാം ഉപേക്ഷിച്ച്, ഇന്ദ്രിയങളോരോന്നും വിഷയങളില്‍ നിന്നും പൂര്‍ണ്ണമായി പിന്തിരിപ്പിച്ച്, മനസ്സിനെ ഇളക്കമറ്റ അവസ്ഥയില്‍ നിറുത്തി, ധ്യാനപദത്തിലെ സകലതടസ്സങളും നീക്കണം.
അല്ലയോ രാജന്‍!, ഇന്നേക്ക് അഞ്ചാം നാള്‍ ധൃതരാഷ്ട്രര്‍ തന്റെ ഭൗതികശരീരം ഉപേക്ഷിക്കും. അദ്ദേഹത്തിന്റെ ശരീരം തന്റെ പുല്‍മേഞ മാടത്തോടൊപ്പം യോഗാഗ്നിയില്‍ എരിയുന്ന കാഴ്ച വെളിയിലിരുന്ന് കാണുന്ന വേളയില്‍ തന്നെ പതിവ്രതയായ ഗാന്ധാരി തികഞ ഭര്‍ത്തൃസ്നേഹത്തോടെ അതേ അഗ്നിയില്‍ തന്നെ പ്രവേശിക്കും. ഹേ രാജന്‍!, ധൃതരാഷ്ട്രരുടെ ദേഹത്യാഗത്തിന് സാക്‌ഷ്യം വഹിച്ചുകൊണ്ട് വിദുരര്‍ കടുത്ത ദുഃഖത്തോടും, എന്നാല്‍ അത്യന്തം അദ്ധ്യാത്മികാനന്ദാനുഭൂതിയില്‍ വീണ്ടും തീര്‍ത്ഥാടനത്തിനായി അവിടെ നിന്ന് നടന്നകലും."
സൂതന്‍ പറഞു: ധര്‍മ്മപുത്രരെ ഇത്രയും പറഞറിയിച്ചുകൊണ്ട് നാരദര്‍ തന്റെ വീണയുമായി ഭഗവത് നാമം ഉരുവിട്ടുകൊണ്ട് സ്വര്‍ഗ്ഗലോകത്തിലേക്കുയര്‍ന്നു. ദേവര്‍ഷിയുടെ വാക്കുകള്‍ ഹൃദത്തിലുളവാക്കിയ ആത്മാനന്ദത്തില്‍ ദുഃഖമകന്ന് യുധിഷ്ഠിരന്‍ ശാന്തനായി.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം പതിമൂന്നാം അധ്യായം സമാപിച്ചു.
ഓം തത് സത്