2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

1.6 നാരദ-വ്യാസ സം‌വാദം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം - അദ്ധ്യായം 6

നാരദ-വ്യാസ സം‌വാദം
സൂതന്‍ ശൗനകാദി മുനികളോട് പറഞു: അല്ലയോ ബ്രാഹ്മണശ്രേഷ്ഠന്മാരേ!, അങനെ നാരദമഹര്‍ഷിയുടെ പൂര്‍‌വ്വജന്മവൃത്താന്തം കേട്ടതിനുശേഷം സത്യവതിയുടെ പുത്രനും ഭഗവതവതാരവുമായ ശ്രീ വേദവ്യാസന്‍ വീണ്ടും നാരദരോട് ചോദിച്ചു. 

വ്യാസന്‍ പറഞു: അല്ലയോ ബ്രഹ്മപുത്രാ!, അദ്ധ്യാത്മജ്ഞാനം തന്ന് അങയെ അനുഗ്രഹിച്ച് ആ മഹാഋഷികള്‍ പുറപ്പെട്ടുപോയതിനുശേഷം, അങയുടെ ഈ ജന്മം ആരംഭിക്കുന്നതിനുമുമ്പ് അങയുടെ ജീവിതം എങനെയായിരുന്നു?. ദീക്ഷ നേടിയതില്‍ പിന്നെ ശേഷകാലം അങ് എങനെ വര്‍‌ത്തിച്ചിരുന്നു?. ആ പഴയ ശരീരത്തെ ഉപേക്ഷിച്ച് ഈ പുതിയ ദേഹം കാലാന്തരത്തില്‍ അങ് എങനെ സ്വീകരിച്ചു?. മഹാമുനേ!, കാലം സകലതിനേയും ഇല്ലാതാക്കുമെന്നിരിക്കെ, കഴിഞ കല്പത്തില്‍ നടന്ന ഈ വസ്തുതകളെല്ലാം ഒരു മാറ്റവും കൂടാതെ അങ് എങനെ ഓര്‍ത്തുവയ്ക്കുന്നു?. 

നാരദന്‍ പറഞു: അദ്ധ്യാത്മജ്ഞാനം നല്‍കി ആ മഹാഋഷികള്‍ മറ്റെങോട്ടേയ്ക്കോ പുറപ്പെട്ടുപോയതിനുശേഷം, കഴിഞ ജന്മത്തില്‍ എന്റെ ബാക്കി ജീവിതം ഇപ്രകാരമായിരുന്നു. ഞാന്‍ ഒരു വീട്ട്‌വേലക്കാരിയുടെ ഏകമകനായിരിക്കെ, എന്റെ അമ്മയ്ക്ക് മറ്റൊരാശ്രയം ഉണ്ടായിരുന്നില്ല. അവരുടെ സ്നേഹവാത്സല്യങളില്‍ ഞാന്‍ ബന്ധിതനായി. അസ്വതന്ത്രയായ എന്റെ അമ്മയ്ക്ക്, ആഗ്രഹിച്ചവിധം എന്നെ വളര്‍ത്തുവാനുള്ള കഴിവുണ്ടായിരുന്നില്ല. എല്ലാവരും ഈശ്വരന്റെ കൈവശമുള്ള മരപ്പാവകളെപ്പോലെയാണല്ലോ!. എനിക്ക് ഏകദേശം അഞ്ചുവയസ്സുള്ള സമയം. അമ്മയെ ആശ്രയിച്ച്, ദിക്കോ, ദേശമോ, കാലമോ അറിയാതെ അവിടെയുള്ള ബ്രാഹ്മണരുടെയിടയില്‍ ജീവിച്ചു. 

അങനെയിരിക്കെ ഒരുദിവസം, ഈശ്വരനിയോഗമായിരിക്കാം, രാത്രിയില്‍ ഒരു പശുവിന്റെ പാല്‍ കറക്കാന്‍ പോയ എന്റെ അമ്മയെ വഴിയില്‍ വച്ച് ഒരു പാമ്പ് ദംശിച്ചു. അതും ഭക്തനോടുള്ള ഈശ്വരന്റെ പ്രത്യേക അനുഗ്രഹമായി കരുതി ഞാന്‍ ഉത്തരദിക്കിലേക്ക് പുറപ്പെട്ടു. അവിടെ സമ്പുഷ്ടമായ പുരങളും, ഗ്രാമങളും, വ്രജങളും, ഖനനപാടങളും, കൃഷിസ്ഥലങളും, താഴ്വരകളും, പൂന്തോട്ടങളും, വനങളും, ഉപവനങളും ഞാന്‍ കണ്ടു. മലകളും, കൊടുമുടികളും, സ്വര്‍‌ണ്ണം, വെള്ളി, ചെമ്പ് തുടങിയ ഖനികളുള്ള സ്ഥലങളും, ദേവന്മാര്‍ പോലും മോഹിക്കുന്ന തരത്തില്‍ താമരകള്‍ വിടര്‍ന്ന് നില്‍ക്കുന്ന ജലാശയങളുള്ള ഭൂപ്രദേശങളും, മനം മയക്കുന്ന വണ്ടുകളേയും, പക്ഷികളേയും ഞാനവിടെ കണ്ടുനടന്നു. ദീര്‍ഘസഞ്ചാരത്താല്‍ ശരീരം കൊണ്ടും, മനസ്സുകൊണ്ടും തളര്‍ന്ന എന്നില്‍ വിശപ്പും ദാഹവുമേറിവന്നു. അടുത്തുകണ്ട നദിയില്‍ ന്നിന്നും അല്പം വെള്ളം കുടിച്ച്. പിന്നീടതിലൊന്ന് മുങിക്കുളിച്ചു. ആ നദീജലത്തിന്റെ കുളിര്‍മ്മയില്‍ എന്റെ തളര്‍ച്ച ശമിച്ചു. മനുഷ്യവാസമില്ലാത്ത ആ കാട്ടില്‍ ഒരു ആല്‍‌വൃക്ഷത്തിന്റെ ചുവട്ടിലിരുന്നുകൊണ്ട് ഉള്ളിലുള്ള ഈശ്വരനെ മുമ്പ് പഠിച്ചതുപോലെ ധ്യാനിക്കാന്‍ തുടങി. ഭാവം ഭഗവാങ്കലേക്ക് തിരിച്ച് ആ പദമലരില്‍ ധ്യാനിക്കാന്‍ തുടങിയതും എന്റെ കണ്ണുകള്‍ നിറഞൊഴുകി. പെട്ടെന്ന് ഭഗവാന്‍ ഹരി എന്റെ ഹൃദയകമലത്തില്‍ പ്രത്യക്ഷനായി. അല്ലയോ വ്യാസദേവാ!, ആ സമയം ആനന്ദാതിരേകത്താല്‍ നിര്‍‌വൃതനായ ഞാന്‍ പരമാനന്ദമാകുന്ന സമുദ്രത്തില്‍ ആണ്ടുപോയി. അവിടെ ഞാന്‍ ആ ഭഗവാനേയോ, എന്നെതന്നെയോ കണ്ടില്ല.

മനസ്താപം ഇല്ലാതാക്കുന്ന ആ ഭഗവാന്റെ രൂപം പെട്ടെന്ന് ഉള്ളില്‍ നിന്നും മറഞു. അതിയായി ആഗ്രഹിച്ചതെന്തോ നഷ്ടപെട്ടവനെപോലെ ഞാന്‍ തിടുക്കത്തില്‍ ശാന്തിയറ്റ് ചാടിയെഴുന്നേറ്റു. വീണ്ടും ആ ഭഗവദ് ദര്‍ശനത്തിനായി ഞാന്‍ ഒരുപാട് ശ്രമിച്ചു. കുതൂഹലത്തോടെ ഞാന്‍ ഹൃദയത്തിലേക്ക് ഉറ്റുനോക്കി. ഒടുവില്‍ എവിടെയും ആ രൂപം കാണാതെ ഞാന്‍ അസംതൃപ്തനായി ദുഃഖിച്ചിരുന്നു. വിജനമായ ആ പ്രദേശത്ത് ഭഗവത് ദര്‍ശനത്തിനായി വീണ്ടും വീണ്ടും യത്നിക്കുന്ന എന്നില്‍ അതീവതരം സന്തോഷമുളവാക്കുന്നതും, ദുഖഃഹരവുമായ ആ അഗോചരവാക്യങള്‍ ഉയര്‍ന്നു. ആ വചനങള്‍ ഇങനെയായിരുന്നു. - അല്ലയോ നാരദരേ!, ഈ ജന്മത്തില്‍ നിനക്കെന്റെ ദര്‍ശനം ഉണ്ടാകില്ല. അപക്വമതികള്‍ക്കും, വിഷയങളില്‍ പൂര്‍ണ്ണവിരക്തി വന്നിട്ടില്ലാത്തവര്‍ക്കും ഇവിടെ എന്നെ കാണാന്‍ കഴിയുകയില്ല.

അല്ലയോ പാപമറ്റവനേ!, ഒരിക്കല്‍ മാത്രം ഞാന്‍ നിനക്കെന്റെ ദര്‍ശനം തന്നതത് എന്നിലേക്കടുക്കുവാനുള്ള നിന്റെ ആഗ്രഹത്തെ കൂട്ടുവാനാണ്‌. കാരണം ആ ആഗ്രഹം നിന്നെ എല്ലാ വിഷയങളില്‍നിന്നും മുക്തനാക്കുന്നു. കുറച്ചുകാലത്തെ സാധനയാല്‍ തന്നെ ഒരുവനില്‍ എന്നിലുള്ള ഭക്തി അചഞ്ചലമാകുന്നു. അങനെ കാലാന്തരത്തില്‍ അവന്‍ ലൗകികലോകത്തെ ഉപേക്ഷിച്ച് എന്നില്‍ തന്നെ എത്തിച്ചേരുന്നു. സൃഷ്ടിയുടെ സമയത്തും പ്രലയകാലത്തില്‍ തന്നെയും എന്നില്‍ അര്‍പ്പിക്കപ്പെട്ട വിശ്വാസം നഷ്ടപ്പെടുന്നില്ല. എന്നില്‍ നിനക്കുള്ള സ്മൃതി എക്കാലവും നിലനില്‍ക്കുന്നു.

ഇത്രയും കൊണ്ട് ഈശ്വരന്റെ മനോഹരമായതും, കണ്ണുകള്‍ക്കഗോചരമായതുമായ ആ ആകശവാണികള്‍ നിലച്ചു. അങനെ അനുഗ്രഹീതനായ ഞാന്‍ ആ ഭഗവാനെ ശിരസ്സാ നമിച്ചു. ലൗകിക വിഷയങളൊക്കെ അപ്പാടെ അവഗണിച്ച്, ഇടവിടാതെ പവിത്രവും പരിപാവനവുമായ ഭഗവത് നാമം ഉച്ചരിച്ചുകൊണ്ട്, അനുസ്യൂതം ഭഗവത് സ്മൃതിയില്‍ മുങി, ഭൂമിയിലുടനീളം സം‌തൃപ്തനായി, അലൗകികനായി, മദമത്സരാദികളൊഴിഞ് ഞാന്‍ സഞ്ചരിച്ചു. അങനെ, ഹേ! വ്യാസരേ!, നിസ്സംഗനായി, സകല വിഷയാനുഭവങളിന്‍ നിന്നും മോചിതനായി, ഭഗവാന്‍ ശ്രീകൃഷ്ണനില്‍ ലീനനായിരിക്കെ, കുറെ കാലം കഴിഞ് ഒരു മിന്നല്‍‌പിണര്‍ പോലെ എനിക്ക് മരണം സംഭവിച്ചു. സദാ ഭഗവതഭിമുഖമായ ഒരു സംശുദ്ധശരീരം സ്വീകരിച്ച്, സര്‍‌വ്വകര്‍‌മ്മവിമുക്തനായി ഞാന്‍ പഞ്ചഭൂതാത്മകമായ ആ ഭൗതികശരീരം ഉപേക്ഷിച്ചു. പിന്നീട് കല്പാന്തത്തില്‍ ഭഗവാന്‍ നാരായണന്‍ പ്രലയജലത്തില്‍ ശയിച്ചു. ബ്രഹ്മദേവന്‍ ആ ഭഗവാനിലുണര്‍ന്നു. വിധാതാവിന്റെ ശ്വസനത്തിലൂടെ ഞാനും ആ വിഭുവിനുള്ളില്‍ പ്രവേശിച്ചു. ആയിരം യുഗങള്‍ കഴിഞു. അതായത്, 4,300,000 വര്‍‌ഷങള്‍ കഴിഞു, സൃഷ്ടികര്‍ത്തവ്യത്തിനായി ബ്രഹ്മദേവന്‍ വീണ്ടും ഉണര്‍ന്ന് മരീചി, അംഗിരസ്സ്, അത്രി തുടങിയ മുനികളെ സൃഷ്ടിച്ചു. അവരോടൊപ്പം ഞാനും ഉണ്ടായി.

അങനെ, ഭഗവാന്‍ വിഷ്ണുവിന്റെ കരുണയാല്‍, യാതൊരു തടസ്സവും കൂടാതെ, അഖണ്ഡിതമായ ഭക്തിയോടെ, മൂന്ന് ലോകങളും ഞാന്‍ ചുറ്റിക്കറങി. ഭഗവാന്‍ തന്നെ തന്നതും, പ്രണവാകാരത്താല്‍ അലങ്കരിക്കപ്പെട്ടതുമായ ഈ വീണയും മീട്ടി ഹരികഥാമൃതം ആലാപനം ചെയ്തുകൊണ്ട് ഞാന്‍ അങനെ സഞ്ചരിച്ചുകൊണ്ടേയിരുന്നു. തീര്‍ത്ഥപാദന്റെ ശ്രവണമധുരമായ മഹിമകള്‍ പാടാന്‍ തുടങുമ്പോഴേക്കും, ക്ഷണിച്ചുവരുത്തിയതുപോലെ, ആ ഭഗവാന്‍ എന്റെ ഹൃദയകമലത്തില്‍ എനിക്ക് ദര്‍ശനം തരുന്നു. ഭഗവാന്‍ ഹരിയുടെ കഥാകഥനശ്രവണങളാകുന്ന നൗക, വിഷയജന്യങളായ സുഖദുഖഃങളില്‍ അകപെട്ടുപോയ ആതുരചിത്തന്മാരെ ഈ ഭവസാഗരത്തില്‍ നിന്നും മറുകരയണയ്ക്കുന്നത് ഞാന്‍ അറിഞിരിക്കുന്നു. യമനിയമാദികള്‍ തുടങിയ യോഗമാര്‍ഗ്ഗങളിലൂടെ കാമലോഭങള്‍ അടക്കാന്‍ സാധ്യമാണെങ്കിലും, ഈ ജീവന്‌ ആത്മസാക്ഷാത്ക്കാരം കിട്ടണമെങ്കില്‍, അത് മുകുന്ദനിലുള്ള അനന്യമായ ഭക്തിയിലൂടെയല്ലാതെ സാധ്യമല്ല. അല്ലയോ പാപരഹിതനായ വ്യാസദേവാ!, അങു ചോദിച്ചതുപോലെ എന്റെ ജന്മങളെ കുറിച്ചും, കര്‍മ്മങളെ കുറിച്ചും ഞാന്‍ വിസ്തരിച്ച് പറഞുകഴിഞു. ഇതെല്ലാം അങയുടെ സന്തുഷ്ടിക്കുതകുന്നതാണ്‌.

സൂതന്‍ പറഞു: ഇങനെ നാരദമുനി വ്യാസരെ ഉപദേശിച്ച് അനുഗ്രഹിച്ച് തന്റെ വീണയും മീട്ടി എങോട്ടെന്നില്ലാതെ പ്രയാണം ചെറയ്തു. അഹോ ദേവര്‍ഷേ!, ഭഗവാന്റെ മഹിമകള്‍ വര്‍ണ്ണിച്ച് പരമാനന്ദം അനുഭവിക്കുന്ന; അത് തന്റെ വീണാതന്ത്രിയില്‍ മീട്ടി ലോകത്തെ രമിപ്പിക്കുന്ന അങ് ധന്യനാണ്‌.

ഇങനെ, ശ്രീമദ് ഭാഗവതം  പ്രഥമസ്കന്ധം രണ്ടാം അധ്യായം സമാപിച്ചു.

ഓം തത് സത്



1.5 നാരദമുനി വേദവ്യാസന്‌ ശ്രീമദ് ഭാഗവതമെഴുതാന്‍ പ്രേരണ നല്‍‌കുന്നു.


ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധംഅദ്ധ്യായം 5

നാരദമുനി വേദവ്യാസന്‌ ശ്രീമദ് ഭാഗവതമെഴുതാന്‍ പ്രേരണ നല്‍‌കുന്നു.


സൂതന്‍ പറഞു: അപ്പോള്‍ ദേവര്‍ഷിയായ നാരദര്‍ യഥോചിതം ഉപവിഷ്ടനായതിനുശേഷം ബ്രാഹ്മണ ഋഷിയായ വ്യാസരെ അധിസംബോധന ചെയ്തുകൊണ്ട് ചോദിച്ചു.: അല്ലയോ പരാശരപുത്രാ, ശരീരത്തേയോ മനസ്സിനേയോ ആത്മസാക്ഷാത്കാരത്തിന്റെ ഉപാധിയായി അറിയുന്നതില്‍ അങ് സംതൃപ്തനാണോ? തെല്ലുപോലും സന്ദേഹം അങേയ്ക്കുണ്ടാകേണ്ടതില്ല. കാരണം വേദങളുടെ വിപുലീകരിച്ച വസ്തുതകള്‍ക്കൊപ്പമാണ്‌ അങ് മഹാഭാരതമാകുന്ന മഹാപുരാണം നിര്‍മ്മിച്ചത്. അങയുടെ അന്വേഷണം തികച്ചും പൂര്‍ണ്ണമാണ്. പരമാത്മതത്ത്വത്തെ കുറിച്ചും, അതിന്റെ അറിവിനെ കുറിച്ചും അങ് ഉള്ളവണ്ണം തന്നെ പ്രതിപാദനം ചെയ്തിരിക്കുന്നു. എന്നിട്ടും, നിര്‍വ്വഹിക്കപ്പെടാത്ത എന്തിനുവേന്ടിയാണ്‌ അങ് ഇങനെ പരിവേദനം ചെയ്യുന്നത്?.

വ്യാസര്‍ പറഞു: അവിടുന്ന് പറഞതെല്ലാം പരമാര്‍ത്ഥം തന്നെയാണ്‌ എന്നിരുന്നാലും ഞാന്‍ സന്തുഷ്ടനല്ല. എന്റെ ഈ ദുഃഖത്തിന്റെ അവ്യക്തമായ മൂല കാരണം അങ് എനിക്ക് പറഞുതന്നാലും. എല്ലാ രഹസ്യങളും അവിടുന്നറിയുന്നവനാണ്‌. കാരണം, അങ് സൃഷ്ടിസ്ഥിതിസംഹാരങളുടെ പരമകാരണനും, ത്രിഗുണാധീതനുമായ ആ ഭഗവാന്റെ പരമഭക്തനാണ്‌. അവിടുന്ന് സൂര്യനെപോലെ എങെങും സഞ്ചരിക്കുന്നു. അങ് വായുവിനെപോലെ സകല ഹൃദയങളിലും തുളച്ചുകയറാന്‍ കഴിവുള്ള അന്തര്യാമിയാണ്‌. കാര്യകാരണത്തെകുറിക്കുന്ന ആ അദ്ധ്യാത്മികവിദ്യയില്‍ മുങിയിട്ടും എന്റെയുള്ളില്‍ ഇപ്പോഴുമുള്ള ആ ന്യൂനത അങ് വ്യക്തമാക്കിയാലും.

അത് കേട്ട് നാരദമുനി പറഞു: താങ്കള്‍ ഇതുവരെ ഭഗവാന്‍ ഹരിയുടെ അമലമായ മഹിമയെകുറിച്ചൊന്നും തന്നെ പറഞിട്ടില്ല. അതില്‍ അവന്‍ സന്തുഷ്ടനല്ല. കാരണം, അവിടത്തെകുറിച്ച് പ്രതിപാദിക്കാത്ത ഈ ദര്‍ശനങളെല്ലാം തുച്ചമായതത്രേ!. ധര്‍മ്മാര്‍ത്ഥകാമമോക്ഷത്തെ കുറിച്ചും, അവയുടെ ഉദ്ദ്യേശലക്ഷ്‌യങളെകുറിച്ചും, അങ് വീണ്ടും, വീണ്ടും ഉദ്ഘോഷിച്ചു. അതുപോലെതന്നെ ഭഗവാന്‍ വാസുദേവന്റെ മഹിമയെ അനുവേലം വര്‍ണ്ണിക്കേണ്ടതുണ്ടു. പ്രപഞ്ചം മുഴുവന്‍ പവിത്രമാക്കുന്ന ആ ഭഗവാന്റെ മഹിമയെ കുറിച്ച് വര്‍ണ്ണിക്കാത്ത വാക്കുകളെല്ലാം തന്നെ പശുക്കളുടെ തീര്‍ത്ഥാടനകേന്ദ്രം പോലെയാണ്‌. അദ്ധ്യാത്മികലോകത്തില്‍ ജീവിക്കുന്ന സാധുജനങള്‍ അവയില്‍ ഒരാനന്ദവും കാണുന്നില്ല. അനന്തനായ ആ ഭഗവാനെ വര്‍ണ്ണിക്കുന്ന ഓരോ ശ്ളോകവും വ്യത്യസ്ഥമാണ്‌. ആ വാക്കുകള്‍ ഭക്തന്‍മാരില്‍ ഒരു വിപ്ളവം തന്നെ സൃഷ്ടിക്കുന്നു. അങനെയുള്ള അദ്ധ്യാത്മിക സാഹിത്യങള്‍ ഒരുപക്ഷേ അനിയതമാണെങ്കില്‍ പോലും, അവര്‍ അത് കേള്‍ക്കുകയും, പാടുകയും, സ്വീകരിക്കുകയും ചെയ്യുന്നു. ഭക്തിഭാവഹീനമായ അദ്ധ്യാത്മിക ജ്ഞാനം പോലും ശോഭനമല്ല. അങനെയിരിക്കെ, ഭഗവതര്‍പ്പണമല്ലാത്ത ഏതൊരു കര്‍മ്മത്തിനും പിന്നെ എന്തു പ്രസക്തിയാണുള്ളത്?

അല്ലയോ വ്യാസദേവാ!, അങ് പരമഭാഗ്യവാനും, ശുദ്ധനും, കീര്‍ത്തിമാനും, സത്യധര്‍മ്മങളില്‍ അധിഷ്ഠിതനുമാണ്‌. ലോകാനുഗ്രഹത്തിനുവേണ്ടി, അങ് ലോകാതീതനായ ഭഗവാനെ കുറിച്ച് പറയുക. ആ ഭഗവാനെ കുറിച്ചല്ലാതെ മറ്റെന്തു പറയാന്‍ അങ് ആഗ്രഹിച്ചാലും, അത് കാറ്റില്‍ അകപ്പെട്ട തോണി എന്നപോലെ, നാമരൂപങളില്‍ മഗ്നമായ ഈ മനസ്സിനെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്നു. സ്വാഭാവികമായും അര്‍ത്ഥകാമന്‍മാരായ സാധാരണ ജങളെ ധര്‍മ്മപരിപാലനാര്‍ത്ഥം അങ് പഠിപ്പിച്ച ഈ അനുശാസനങളെല്ലാം ജുഗുപ്സിതവും ഉല്ലംഘിതവുമാണ്‌. അത് താങ്കളാല്‍ പറയപ്പെട്ടതിനാല്‍  അതിനെ ഉപേക്ഷിച്ച് അവരാരും നിര്‍വാണപദത്തിനായി യ്ത്നിക്കുന്നില്ല. ലൌകികവിഷങളില്‍ നിന്നകന്നുനില്‍ക്കുന്ന വിരാഗികള്‍ക്കുമാത്രമേ അനന്തനായ ആ ഭഗവാന്റെ മഹിമയെ വര്‍ണ്ണിക്കാനാകൂ. അതുകൊണ്ട് അല്ലയോ വ്യാസരേ!, വിഷയങളില്‍ ബന്ധപ്പെട്ട അജ്ഞാനിജനങള്‍ക്ക് ഭഗവാന്റെ മഹിമയെ വര്‍ണ്ണിച്ച് അവര്‍ക്ക് മോക്ഷപദത്തെ കാട്ടികൊടുക്കുക.

എന്നാല്‍ ഭക്തിഹീനനായ ഒരുവന്‍ എത്രകണ്ട് സ്വധര്‍മ്മം ആചരിച്ചാലും അവന്‍ ഇഹത്തിലും പരത്തിലും യാതൊന്നും തന്നെ നേടുന്നില്ല. കോവിദന്‍മാര്‍ തൈലോക്യത്തിലും ലഭ്യമല്ലാത്ത പരമമായ ഗതിയ്ക്കുവേണ്ടിയാണ്‌ യത്നിക്കേണ്ടത്. കാരണം, ഭൌതികസുഖങളാകട്ടെ, ഭൌതികദുഃഖങളെന്നതുപോലെ കാലാകാലങളില്‍ വന്നുകൊണ്ടേയിരിക്കുന്നു.

പ്രീയമുള്ള വ്യാസരേ!, മുകുന്ദനെ പൂജിക്കുന്നവര്‍ ഒരിക്കലും വിഷങളില്‍ ആസക്തരാകുന്നില്ല. കാരണം, ഭഗവത് ഭക്തിരസം നുകര്‍ന്നിട്ടുള്ള ഒരു ഭഗവത് പ്രേമി ആ ഭക്തിയുടെ ആനന്ദം തന്നില്‍ നിന്ന് അന്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല.

വ്യത്യസ്ഥനായി തോന്നുന്നുവെങ്കിലും ആ ഭഗവാന്‍ തന്നെയാണ്‌ ഈ വിശ്വം. ഇതിന്റെ ഉത്ഭവവും പ്രലയവും അവന്‍ തന്നെ നിയോഗിക്കുന്നു. അങ് ഇതെല്ലാം ഉള്ളവണ്ണം തന്നെ അറിയുന്നവനാണ്‌. ഞാന്‍ ആ പരമമായ സത്യത്തെ ഒന്ന് സംക്ഷേപിച്ചു പറഞുവെന്നുമാത്രം. ജഗദീശ്വരനായ ശ്രീകൃഷ്ണപരമാത്മാവിന്റെ ലീലക്കളെ കുറിച്ച് ആരും പറയാതെ തന്നെ അങ് അറിയുന്നു. കാരണം താങ്കള്‍ ജന്മരഹിതനാണെങ്കിലും ആ ഭഗവാന്റെ അംശാവതാരമായി ഈ ജഗത്തിന്റെ ക്ഷേമത്തിനുവേണ്ടി ഭൂവില്‍ പ്രത്യക്ഷനായിരിക്കുകയാണ്. അതുകൊണ്ട്, അവിടത്തെ അദ്ധ്യാത്മലീലകള്‍ അങ് വേണ്ടവിധം വര്‍ണ്ണിച്ചുപറയുക.  ബ്രഹ്മചര്യയും, വേദാധ്യായനവും, മന്ത്രോച്ചാരണങളും, യാഗവും, ധാനവുമൊക്കെ ആ ഉത്തമശ്ളോകന്റെ അദ്ധ്യാത്മിക ചേഷ്ടാവര്‍ണ്ണനങളില്‍ ജ്ഞാനികള്‍ നിരൂപിച്ചുറപ്പിച്ചിരിക്കുന്നു.

അല്ലയോ മുനേ!, കഴിഞ ജന്മത്തില്‍ ഞാന്‍ വേദവിത്തുക്കളായ കുറെ പണ്ഡിതഋഷികളെ സേവിച്ചു ജീവിച്ചിരുന്ന ഒരു വീട്ടുജോലിക്കാരിയുടെ മകനായിരുന്നു. അങനെ കുറെകാലം ഞാന്‍ ആ ഋഷികളെ സഹായിച്ച് ജീവിച്ചു. സര്‍വ്വഭൂതങളിലും സമചിത്തരായിരുന്ന ആ വേദാന്തികള്‍ എന്നില്‍ കഠാക്ഷിച്ചു. ഞനോ!, ആത്മസംയമനം ചെയ്തുകൊണ്ട്, കുട്ടിയായിരുന്നുവെങ്കിലും കളികളിലൊന്നും ഏര്‍പ്പെടാതെ, വികൃതികളൊന്നും കാട്ടാതെ, അല്പഭാഷിയായി അവരോടൊപ്പം കൂടി.

ഒരിക്കല്‍ മാത്രം ഞാന്‍ അനുവാദത്തോടെ ആ ഋഷികളുടെ ഉച്ചിഷ്ടം കഴിച്ചു. അതോടെ ഞാന്‍ സകലപാപങളില്‍ നിന്നു മുക്തനായി. അങനെ നിഷ്ടയോടുകൂടി കൊച്ചുകൊച്ചു സഹായങള്‍ ചെയ്ത എന്നില്‍ അവരുടെ കൃപാകടാക്ഷം പൊഴിഞു.

അല്ലയോ വ്യാസരേ!, അങനെ അവരോടൊപ്പം കൂടിയതും എനിക്ക് ഭഗവാന്‍ ശ്രീകൃഷ്ണന്റെ കഥകള്‍ കേള്‍ക്കാന്‍ അവസരങള്‍ ലഭിച്ചു. ദിവസങള്‍ കടന്നുപോകുംതോറും എന്നില്‍ ആ ഭഗവത് മഹിമാശ്രവണം ഭഗവാനിലേക്കുള്ള അഭിരുചിയുണ്ടാക്കി. ഭഗവാനില്‍ എന്റെ ആസക്തി കൂടി കൂടി വന്നതോടെ ഒരു സത്യത്തെ ഞാന്‍ മനസ്സിലാക്കി. എന്തെന്നാല്‍, മനുഷ്യജീവിതത്തിലെ സകല ഏറ്റക്കുറച്ചിലുകളുള്‍ക്കും കാരണം ആ ജഗദീശ്വരനോടുള്ള അജ്ഞാനം കലര്‍ന്ന സമീപനമാണ്‌.

ശരത്ക്കാലവും മഴക്കാലവും കഴിയുവോളം ആ ഋഷിവര്യന്‍മാരില്‍ നിന്നും ഞാന്‍ ഭഗവാന്റെ ശുദ്ധമായ മഹിമകള്‍ കേട്ടു. തുടര്‍ന്നെന്നിലുണ്ടായ ഭക്തിസ്രാവത്തില്‍ എന്നിലെ രജോഗുണങളുടേയും തമോഗുണങളുടേയും ആവരണം നീങി കിട്ടി. ആ ഋഷികളില്‍ ഭക്തിചെയ്തു എന്റെ കര്‍മ്മബന്ധങള്‍ ഒന്നൊഴിയാതെ ഇല്ലാതായി. മനസ്സും ശരീരവും അര്‍പ്പിച്ച് അവരെ അനുഗമിച്ചത് വഴി എനിക്ക് ഇന്ദ്രിയസംയമനം ചെയ്യാന്‍ സാധിച്ചു. ഒടുവില്‍, അജ്ഞാനികളില്‍ കാരുണ്യവാന്മാരായ ആ വേദാന്തികള്‍ പോകാനൊരുങവേ ഭഗവാന്‍ സ്വയമേവ പ്രഖ്യാപനം ചെയ്തിട്ടുള്ള ആ പരമാത്മരഹ്യസ്യത്തെ അവര്‍ എനിക്കുപദേശം ചെയ്തു.

ആ പരമ ജ്ഞാനത്തിലൂടെ സൃഷ്ടിസ്തിഥിസംഹാരകനായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ മായാ ശക്തിവിശേഷത്തെ ഞാന്‍ മനസ്സിലാക്കി. ആ ജ്ഞാനം ഒരുവനെ തിരിച്ച് അവങ്കലേക്ക് തന്നെ എത്തിക്കുന്നു. അല്ലയോ ബ്രാഹ്മണനായ വ്യാസരേ!, ഒരുവന്റെ സകലകര്‍മ്മങളും ആ പരമാത്മപാദങളില്‍ സമര്‍പ്പിക്കുന്നതോടെ താപത്രയജന്യമായ സകല ദുഃഖങളില്‍ നിന്നും അവന്‍ വിമുക്തനാകുന്നുവെന്ന് ജ്ഞാനികള്‍ ഉദ്ഘോഷിക്കുന്നു. ഹേ! ധന്യാത്മാവേ!, യാതൊന്നിനാല്‍ ഉണ്ടായ ഒരു രോഗം അതിനാല്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാറുണ്ടോ?. ഇവിടെ, ഒരുവന്റെ സകല കര്‍മ്മങളും ഭഗവാങ്കല്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍ ആ സമര്‍പ്പിതകര്‍മ്മങളാല്‍ തന്നെ അവന്റെ താപത്രയങള്‍ ഇല്ലാതാകുന്നു. അല്ലാത്തപക്ഷം അതേ കര്‍മ്മങള്‍ തന്നെ അവനെ ബന്ധനസ്ഥനാക്കുന്നു.

ഭഗവതിഛയ്ക്കനുസരിച്ചുചെയ്യുന്ന യാതൊരു കര്‍മ്മാചരണത്തേയും ഭക്തിയോഗം എന്നുപറയുന്നു. ജ്ഞാനം ഇതിനനുബന്ധഘടകമായി നിലകൊള്ളുകയും ചെയ്യുന്നു. അതിനാല്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ നാമത്തേയും, ആ നാരായണന്റെ മഹിമകളേയും അനുസ്മരിച്ചുകൊണ്ട് വേണം അവനില്‍ അര്‍പ്പിക്കപ്പെടുന്ന ഏതൊരു കര്‍മ്മവും ആചരിക്കാന്‍. ആ ഭഗവാന്റെ മഹിമകളേയും, അവന്റെ വിജൃംഭിതമൂര്‍ത്തികളായ വാസുദേവനേയും, പ്രദ്യും‌നനേയും, അനിരുദ്ധനേയും, സങ്കര്‍ഷണനേയും ഞാനിതാ വാഴ്ത്തുന്നു. ഇങനെ രൂപരഹിതനായ ആ വിഷ്ണുഭഗവാനെ "ഓം" എന്ന ശബ്ദബ്രഹ്മത്താല്‍ പൂജിക്കുന്നവനാണ്‌ യഥാര്‍ത്ഥ ജ്ഞാനി.

അല്ലയോ ബ്രാഹ്മണനായ വ്യാസദേവാ!, ആ ഭഗവാന്‍ ആദ്യം എനിക്ക് സര്‍‌വ്വവേദസാരമായ അദ്ധ്യാത്മികജ്ഞാനത്തെ ഉപദേശിച്ചുതന്നു. പിന്നീട്, അലൗകികമായ ഐശ്വര്യത്തേയും തുടര്‍ന്ന്, പരമമായ സ്നേഹവാത്സല്യത്തേയും വാരിക്കോരി തന്നു.

അതുകൊണ്ട്, അങയുടെ ഈ നീണ്ട വേദാധ്യയനത്തിലൂടെ അങ് ആര്‍ജ്ജിച്ച ആ ഭഗവാന്റെ സകല തത്വങളും പറയുക. എന്തെന്നാല്‍, ആ ജ്ഞാനം മുമുക്ഷുക്കളെ കൂടുതല്‍ സംതൃപ്തരാക്കുകയും, ജനിമൃതികളില്‍ പെട്ട് ദുഃഖിതരായ ജനകോടികള്‍ക്ക് അതിലൂടെ നിര്‍‌വ്വാണം ലഭിക്കുകയും ചെയ്യുന്നു. അതിനായി മറ്റൊരു വഴി ഇല്ലതന്നെ.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധത്തിലെ അഞ്ചാം അധ്യായം സമാപിച്ചു.

ഓം തത് സത്









1.4 നാരദമുനിയുടെ വരവ്

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധംഅദ്ധ്യായം 4


ഇത്രയും പറഞതോടെ ദീര്‍ഘസത്രത്തിനായി അവിടെ കൂടിയിരുന്ന മുനികളില്‍ മുഖ്യനായ ശൌനകന്‍ സൂതനെ വന്ദിച്ചുകൊന്ട് ഇപ്രകാരം പറഞു.

 

"ജപിക്കാനും പറയാനും കഴിവുള്ളവരില്‍ വച്ച് അത്യന്തം ഭാഗ്യശാലിയും ബഹുമാനിക്കപെട്ടവനുമായ അല്ലയോ സൂതമഹര്‍ഷേ!, എത്രയും പുണ്യമായ ഈ ശ്രീമദ് ഭാഗവതം ഭഗവാന്‍ ശുകദേവൻ  പറഞതുപോലെ ദയവായി ഞങള്ക്കും അങ് പറഞുതരിക. ആദ്യമായി ഈ ശ്രീമദ് ഭാഗവതം  ഏത് കാലത്തുന്ടായി? ഏത് സ്ഥലത്തുണ്ടായി? എന്തിനുന്ടായി? എന്തില്‍ നിന്നാണ്‌ മഹാഋഷിയായ ശ്രീ വേദവ്യാസന്‌ ശ്രീമദ്ഭാഗവതം ചമച്ചുന്ടാക്കുവാന്‍ പ്രചോദനം കിട്ടിയത്?

 

അദ്ദേഹത്തിന്റെ മകന്‍ സമദര്‍ശിയും നിര്‍വ്വികല്പനുമായ ഒരു ഒരു മഹായോഗിയായിരുന്നു. ഏകാന്തമതിയായ ശുകന്‍ യഥാസ്തിതിക വിശ്വാസങളെയൊക്കെ തച്ചുടച്ച് ഒരു മൂഢനെപ്പോലെ ഗൂഢമായി കാണപ്പെട്ടു. തന്റെ മകനെ അന്വേഷിച്ച് പോകുന്ന വേദവ്യാസനെ കന്ടപ്പോള്‍ വിവസ്ത്രരായി നദിയില്‍ കുളിച്ചുകൊന്ട് നിന്ന സുന്ദരിയായ കന്യകമാര്‍ വസ്ത്രം കൊന്ട് തങളുടെ ശരീരം മറച്ചു. എന്നാല്‍ തന്റെ മകനായ ശ്രീശുകബ്രഹ്മമഹര്‍ഷി അതുവഴി പോയപ്പോള്‍ അവര്‍ അതു ചെയ്തില്ല. ഇതിന്റെ കാരണം തിരക്കിയ വ്യാസനോട് അവര്‍ പറഞ മറുപടി, ശ്രീശുകന്‍ നിര്‍മ്മലച്ചിത്തനാണെന്നും, ശുകന്‍ അവരെ നോക്കിയത് സ്ത്രീപുരുഷഭേദം കൂടാതെയാണെന്നും നേരേ മറിച്ച് വ്യാസന്‍ അങനെ അല്ലായിരുന്നുവെന്നുമാണ്‌."

 

"ഭ്രാന്തനെപ്പോലെയും, മൂകനെപ്പോലെയും, മന്ദമതിയെപ്പോലെയും, തോന്നിക്കുന്ന ശ്രീശുകബ്രഹ്മമഹര്‍ഷി, കുരു, ജംഗളം ഇത്യാദി രാജ്യങളില്‍ ചുറ്റിത്തിരിഞ് പിന്നെ ഹസ്തിനപുരിയിലെത്തിയപ്പോള്‍ എപ്രകാരമായിരുന്നു അവിടുത്തെ ജനങള്‍ അദ്ദേഹത്തെ തിരിച്ചറിഞതു? എങനെയായിരുന്നു ശുകദേവനും പാണ്ഡവസന്തതിയായ പരീക്ഷിത്ത് മഹാരാജനും തമ്മില്‍ ശ്രുതിസാരവും അദ്ധ്യാത്മികവുമായ ഈ ശ്രീമദ് ഭാഗവതം ചര്‍ച്ച ചെയ്തത്? ഒരു പശു പാല്‍ ചുരത്തുന്നത്ര നിമിഷങള്‍ മാത്രമാണ്‌ ശ്രീശുകന്‍ ഒരു ഗൃഹസ്ഥാശ്രമിയുടെ വാതില്ക്കല്‍ നില്ക്കുന്നതും, ആ ഗൃഹത്തെ ശുദ്ധീകരിക്കുന്നതും. അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്ത് മഹാരാജന്‍ ഭാഗവതോത്തമനാണ്‌ ആയതിനാല്‍ അദ്ദേഹത്തിന്റെ ജന്മവും കര്‍മ്മങളുമെല്ലാം മഹാശ്ചര്യജനകം തന്നെ.  അവ അവിടുന്ന് ഞങള്‍ക്ക് പറഞുതന്നാലും."

 

"എന്ത് കാരണത്താലാണ്‌ പാണ്ഡവവംശത്തിന്റെ മേല്‍ക്കോയ്മ ഉയര്‍ത്തിയ ഈ മഹാരജാവ് രാജ്യം മുതലായ തന്റെ സകല ഐശ്വര്യങളും വിട്ട് ഗംഗാതീരത്തിരുന്നു പ്രായോപവിഷ്ടനായി ശരീരം ഉപേക്ഷിച്ചത്? പരീക്ഷിത്ത് രാജന്‍ ഒരു ഉത്തമഭരണാധികാരിയായിരുന്നതിനാല്‍, ശത്രുക്കളും തങളുടെ സ്വന്തം നന്മയ്ക്കുവേന്ടി സര്‍വ്വസ്വവും ആ കാല്ക്കല്‍ വച്ച് നമസ്ക്കരിച്ചിരുന്നു. യുവാവും ശക്തിമാനുമായിരുന്ന അദ്ദേഹത്തിന്‌ ത്യാഗഗയോഗ്യമല്ലാത്ത സകല ഐശ്വര്യങളും ഉണ്ടായിരുന്നിട്ടും, അവയെല്ലാം തന്റെ ജീവിതത്തോടൊപ്പം എന്തുകൊന്ടാണ്‌ വേന്ടെന്ന് വച്ചത്? ഭഗവാങ്കല്‍ തല്പ്പരരായുള്ളവര്‍ സ്വാര്‍ത്ഥത വെടിഞ് അന്യരുടെ ക്ഷേമത്തിനും സന്തോഷത്തിനുമായ്ക്കൊന്ട് മാത്രം വര്‍ത്തിക്കുന്നു. അദ്ദേഹം ഭൌതികവിഷായാനുഭവങളില്‍ നിന്നും അകന്നുനിന്നിരുന്നുവെങ്കിലും, തന്റെ പ്രജകള്‍ക്കുകൂടി ഉപകാരപ്രദമായ ആ ഭൌതികശരീരം എന്തിനായി ഉപേക്ഷിച്ചു?"

 

"ഞങള്‍ ചോദിച്ച സകല ചോദ്യങള്‍ക്കും ഉത്തരം നല്‍കാന്‍ അങ് കഴിവുള്ളവനാണെന്നും, വേദങ്ങളുടെ ചില പ്രത്യേക ഭാഗങ്ങളൊഴിച്ചാൽ ബാക്കി സകലവിഷങളും അവയുടെ അര്‍ത്ഥങളും അവിടുന്ന് പൂര്‍ണ്ണമായും അറിയുന്നവനാണെന്നും ഞങള്‍ മനസ്സിലാക്കുന്നു."

 

സൂതന്‍ പറഞു: "കൃതയുഗത്തിനുമേല്‍ ദ്വാപരയുഗം ആവിര്‍ഭവിച്ചപ്പോള്‍ വസുവിന്റെ മകളായ സത്യവതിയില്‍ പരാശരമുനിക്ക് മകനായി ശ്രീ വേദവ്യാസഋഷി പിറന്നു. ഒരിക്കല്‍, സൂര്യനുണര്‍ന്നപ്പോള്‍, വ്യാസദേവന്‍ സരസ്വതീനദിയില്‍ മുങി തന്റെ വ്രതസ്നാനം കഴിഞ് ശുദ്ധനായി ഏകാന്തത്തില്‍ ധ്യാനത്തിനിരുന്നു.

 

യുഗം തോറും അവ്യക്തശക്തികളുടെ പ്രഭാവത്താല്‍ കാലാകാലങളില്‍ ഭൂമിയില്‍ സംഭവിക്കുന്ന ധര്‍മ്മച്യുതികള്‍ ശ്രീ വേദവ്യാസമുനി മുന്‍കൂട്ടി കണ്ടിരുന്നു. കാലത്തിന്റെ ഒഴുക്കില്‍ സര്‍വ്വഭൂതങള്‍ക്കുമുണ്ടാകുന്ന നാശത്തെ മഹാജ്ഞാനിയായ ആ ഋഷി തന്റെ ജ്ഞാനചക്ഷുസ്സുകൊണ്ട് കണ്ടറിഞു. അതുപോലെ, സത്യദ്വേഷികളായ മനുഷ്യര്‍ കാലാന്തരത്തില്‍ കുറയുന്നതും, അവര്‍ തിന്മകൊണ്ട് അക്ഷമരായി ജീവിക്കുന്നതും അദ്ദേഹം യഥാവിധി കണ്ടറിഞു. ആയതിനാല്‍ വ്യാസദേവന്‍ ജനനന്മയ്ക്കുവേണ്ടി എല്ലാ ആശ്രമധര്‍മ്മങളിലൂടെയും ചിന്തിക്കാന്‍ തുടങി.

 

വേദോക്തങളായ യാഗചര്യകള്‍ മനുഷ്യന്റെ കര്‍മ്മങളെ ശുദ്ധീകരിക്കുന്ന ഉപാധികളാണെന്നുമനസ്സിലാക്കിയ വ്യാസന്‍ ഒന്നായിരുന്ന വേദത്തെ നാലായി വിഭജിച്ച് അതിനെ ലഘൂകരിച്ച് ജനങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു. ഋക്, യജുര്‍, സാമം, അഥര്‍വ്വം എന്നിങനെ വേദങള്‍ നാലു നാമങളില്‍ വിഖ്യാതമായപ്പോള്‍, ഇതിഹാസങളും പുരാണങളും ചേര്‍ന്ന് അഞ്ചാം വേദമായി അറിയപ്പെട്ടു.

 

അതിനുശേഷം പൈലന്‍ ഋഗ്വേദവും, ജൈമിനി സാമവേദവും, വൈശമ്പായനന്‍ യജുര്‍വേദവും, അംഗിരസ്സ് മുനി അഥര്‍വ്വവേദവും പ്രചരിപ്പിച്ചു. തുടര്‍ന്ന് എന്റെ അച്ചന്‍ രോമഹര്‍ഷണന്‍ പുരാണങളും ഇതിഹാസങളും പ്രചരിപ്പിച്ചു. ഈ ഋഷികള്‍ തങളില്‍ നിയോഗിക്കപ്പെട്ട അതാത് വേദഭാഗങളെ സ്വന്തം ശിഷ്യന്മാര്‍ക്ക് പറഞുകൊടുക്കുകയും തുടര്‍ന്ന് അവര്‍ അത് തങളുടെ ശിശ്യഗണങള്‍ക്കുപദേശിക്കുകയും ചെയ്തു. അങനെ ഈ നാലുവേദങളുടേയും പിന്‍തുടര്‍ച്ചാപ്രചാരകര്‍ നിലവില്‍ വന്നു.

 

ഇങനെ അജ്ഞാനികളില്‍ കരുണയുള്ള ശ്രീ വേദവ്യാസമുനി, അവര്‍ക്കും കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ വേദത്തെ ലഘൂകരിച്ചു. മനുഷ്യജന്മത്തിന്റെ പരമമായ ലക്ഷ്‌യപ്രാപ്തിക്ക് ഈ ജ്ഞാനം ഉതകുമെന്ന പ്രതീക്ഷയില്‍ കാരുണ്യവാനായ അദ്ദേഹം ചരിത്ര ഇതിഹാസങളെ കോര്‍ത്തിണക്കി മഹാഭാരതം ചമച്ച് സ്ത്രീകള്‍ക്കും, ശൂദ്രര്‍ക്കും, മറ്റു ബ്രാഹ്മണബന്ധുക്കള്‍ക്കും നല്കി.

 

അല്ലയോ ബ്രാഹ്മണശ്രേഷ്ഠന്മാരെ, ജനങളുടെ സര്‍വ്വക്ഷേമത്തിനും വേന്ടി നിരന്തരം പ്രവര്‍ത്തിച്ചിട്ടും വ്യാസന്‍ തൃപ്തനായില്ല. തന്റെ കര്‍മ്മങളില്‍ അസംതൃപ്തനായ മുനി ഓര്‍ത്തു. - വേദങളേയും ഗുരുക്കന്‍മാരേയും ഞാന്‍ ഉള്ളവണ്ണം തന്നെ പൂജിച്ചാരാധിച്ചു. സ്ത്രീകളുടേയും, ശൂദ്രന്‍മാരുടേയും, മറ്റുള്ള ബ്രാഹ്മണസഖന്‍മാരുടേയും മോക്ഷകാര്യാര്‍ത്ഥം ഇതിഹാസകഥയായ മഹാഭാരതത്തിലൂടെ അനുശാസന സന്ദേശങളും അവര്‍ക്ക് കാണിച്ചുകൊടുത്തു. എങ്കിലും, വേദോക്തങളായ സര്‍വ്വവും അറിയുന്ന ഞാന്‍ ഇപ്പോഴും അപൂര്‍ണ്ണനാണ്.  ഒരുപക്ഷേ ഭഗവാനും ഭക്തന്‍മാര്‍ക്കും ഒന്നുപോലെ പ്രീയമുള്ള ഭഗവത് ഭക്തിയെക്കുറിച്ച് പ്രത്യേകമായൊന്നും തന്നെ പ്രതിപാദിക്കാത്തതിനാലാകണം ഈ ദുഃസ്ഥിതി എനിക്ക് സംഭവിച്ചത്.-

 

വ്യാസന്‍ ഇങനെ പശ്ചാത്തപിക്കുന്ന സമയം, സരസ്വതീതീരത്തുള്ള അദ്ദേഹത്തിന്റെ ആശ്രമത്തില്‍ ശ്രീ നാരദമുനി പ്രത്യക്ഷനായി. പെട്ടെന്ന് വ്യാസദേവന്‍ എഴുന്നേറ്റ് നമസ്ക്കരിച്ച്, മുനിയെ ബ്രഹ്മാദിദേവകള്‍ക്ക് സമമായി പൂജിച്ചാരാധിച്ചു.

 

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധത്തിലെ നാലാം അധ്യായം സമാപിച്ചു.

 

ഓം തത് സത്

<<<<<   >>>>>


1.3 സകലതിനും വീര്യവാനായ ഭഗവാന്റെ മഹിമകള്‍

ശ്രീമദ്ഭാഗവതം പ്രഥമസ്കന്ധം – അദ്ധ്യായം 3

സൂതന്‍ പറഞ്ഞു: ആദ്യം ഭഗവാന്‍ തന്റെ പരം പുരുഷാവതാരം കൈകൊണ്ടുണര്‍ന്ന്, ലോകസൃഷ്ടിക്കുവേണ്ടി മഹത് മുതലായവയാല്‍, മൂലപ്രകൃതിയുടെ  പതിനാറ് തത്വങ്ങളെ സംഭൂതമാക്കി. യോഗനിദ്രയില്‍ മുഴുകി ക്ഷീരസാഗരത്തില്‍ ശയിക്കുന്ന ആ നാരായണന്റെ നാഭിയില്‍ നിന്നും നദിപോലെയുതിര്‍ന്ന താമരയില്‍ വിശ്വസൃഷ്ടാക്കളുടെയെല്ലാം അധിപനായ ബ്രഹ്മാവ് ജനിച്ചു. ആരുടെ ശരീരത്തിലാണോ വ്യത്യസ്തങ്ങളായ ഈ പ്രപഞ്ചം മുഴുവനും കുടികൊള്ളുന്നുവെന്ന് കല്‍പ്പിച്ചിട്ടുള്ളത്, ഊര്‍ജ്ജിതവും, സത്വവും, വിശുദ്ധവുമായ അത് ആ ഭഗവാന്റെ വിരാട് രൂപമാണ്. ആയിരക്കണക്കിന് പാദങ്ങളും, തുടകളും, കൈകളും, മുഖങ്ങളുമുള്ള; അനേകായിരം ശിരസ്സുകളോടും, ചെവികളോടും, കണ്ണുകളോടും, മൂക്കുകളോടും കൂടിയ; ആയിരകണക്കിന് വനമാലകളും, ഉടുചേലകളും, കുണ്ഡലങ്ങളും തിളങ്ങുന്ന അത്ഭുതവും അനന്തവുമായ ഭഗവാന്റെ ആ ദിവ്യരൂപത്തെ ഭക്തന്മാര്‍ തങ്ങളുടെ കണ്ണുകള്‍ കൊണ്ട് കാണുന്നു.

യാതൊരു ഈശ്വരന്റെ അംശങ്ങളുടെ അംശങ്ങള്‍ കൊണ്ടാണോ ദേവന്മാരും, മനുഷ്യരും, മൃഗജാതികള്‍ തുടങ്ങിയ മറ്റ് ജീവജാലങ്ങളും ജനിക്കുന്നത്, ആ ഭഗവാനാണ് ഇക്കണ്ട സകല അവതാരങ്ങള്‍ക്കും നിധാനവും, അനശ്വരമായ ബീജവും. സൃഷ്ടിയില്‍ ബ്രഹ്മാവിന്റെ പുത്രന്മാരായ സനകാദി കുമാരന്മാരാണ് അഖണ്ഡിതവും, അതീവദുഃഷ്കരവുമായ ബ്രഹ്മചര്യം അനുഷ്ഠിച്ച ആദ്യദേവന്മാര്‍. രണ്ടാമതാകട്ടെ, രസാതലത്തിലേക്ക് താഴ്ന്നുപോയ ഭൂമിയുടെ ക്ഷേമാര്‍ത്ഥം അവളെ അവിടെനിന്നും ഉയര്‍ത്തി പുനഃസ്ഥാപിക്കാന്‍ വേണ്ടി ആ ഈശ്വരന്‍ സൂകരവേഷമോടെ അവതാരം ചെയ്തു. മൂന്നാമത്, ഋഷികളില്‍ പ്രമുഖനായ ദേവര്‍ഷി നാരദനായി ഭവിച്ചുകൊണ്ട് നിഷ്കാമകര്‍മ്മപ്രേരണയുളവാക്കുന്ന ഭക്തിപ്രാമുഖ്യമുള്ള വേദഭാഗങ്ങളുടെ വ്യാഖ്യാനങ്ങളെ സംഹിതയാക്കി. നാലാമതായി, ധര്‍മ്മരാജന് തന്റെ പത്നിയില്‍ ആ ഭഗവാന്‍ നരനാരായണനായി അവതാരം കൈകൊണ്ട്, ഇന്ദ്രിയസംയമനാര്‍ത്ഥം അത്യന്തം കഠിനമായ തപം അനുഷ്ഠിച്ചു. അഞ്ചാമത്, സിദ്ധേശ്വരനായ കപിലമുനിയുടെ നാമത്തില്‍ അവതരിച്ചുകൊണ്ട് ആ ഭഗവാന്‍, കാലപ്പഴക്കത്താല്‍ നഷ്ടം വന്നുപോയ സാംഖ്യതത്വങ്ങളുടെ വ്യാഖ്യാനം ആസുരി എന്ന ബ്രാഹ്മണന് പറഞ്ഞുകൊടുത്തു. ആറാമത്, ആ പരമപുരുഷന്‍ അനസൂയയില്‍ അത്രിമുനിയുടെ മകനായി, ദത്താതേയനെന്ന പേരില്‍ അവര്‍ക്ക് പ്രാര്‍ത്ഥനാലബ്ദമായി അവതരിച്ചുകൊണ്ട്, അലര്‍ക്കന്‍, പ്രഹ്ലാദന്‍ തുടങ്ങിയ സാധുക്കള്‍ക്ക് അദ്ധ്യാത്മതത്വത്തെ പറഞ്ഞുകൊടുത്തു. 

അതിനുശേഷം ഏഴാമത്, ആ ജഗദീശ്വരന്‍ ആകൂതിയുടെ ജഠരത്തില്‍ പ്രജാപതി രുചിയ്ക്ക് യജ്ഞന്‍ എന്ന മകനായി അവതരിച്ച്, യമന്‍ മുതലായ ദേവഗണങ്ങളോടൊപ്പം സ്വായംഭുവമനുവിന്റെ കാലാന്തരത്തില്‍ ഭരണം കൈകൊണ്ടു. എട്ടാമതാകട്ടെ, ആ സര്‍വ്വശക്തന്‍ മേരുദേവിയില്‍ നാഭിയുടെ മകനായ ഋഷഭദേവനായി അവതരിച്ചുകൊണ്ട്, ഉത്തമപുരുഷന്മാര്‍ക്ക് സര്‍വ്വാശ്രമങ്ങളും അംഗീകരിക്കുന്ന മുക്തിയുടെ വഴി കാട്ടികൊടുത്തു.  

അല്ലയോ ബ്രഹ്മണശ്രേഷ്ഠന്മാരേ!, ഋഷികളുടെ പ്രാര്‍ത്ഥന കേട്ടറിഞ്ഞ്, ഒന്‍പതാമതായി ആ പരം പുരുഷന്‍ രാജാവിന്റെ വേഷം പൂണ്ട് പൃഥു എന്ന നാമത്തിലവതരിച്ച്, ഇക്കണ്ട ഭൂ ഔഷധികളെല്ലാം കറന്നെടുത്തുകൊണ്ട് ഭൂമിയെ കൂടുതല്‍ സമ്പുഷ്ടയാക്കി. ക്ഷുഷമനുവിനുശേഷം ഭൂമി വെള്ളത്തില്‍ മുങ്ങിപ്പോയ സമയം വിവസ്വതമനുവിനെ തോണിയിലേറ്റി രക്ഷിച്ചുകൊണ്ട് ആ ഭഗവാന്‍ മത്സ്യരൂപം സ്വീകരിച്ച് അവതാരം കൊണ്ടു. പതിനൊന്നാമതായി ആ വിഭു, കൂര്‍മ്മരൂപത്തില്‍ അവതരിച്ച്, ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും പാലാഴികടയുവാന്‍ വേണ്ടി മന്ദരാചലം തന്റെ മുതുകില്‍ ധരിച്ചുകൊണ്ടനുഗ്രഹിച്ചു. ആ നാരായണന്‍ പന്ത്രണ്ടാമത്, ധന്വന്തരിമൂര്‍ത്തിയായി; അതുപോലെ, പതിമൂന്നാമത്, സ്ത്രീവേഷം പൂണ്ട് അസുരന്മാരെ ഭ്രമിപ്പിച്ച്, ദേവന്മാരെ അമൃതപാനം ചെയ്യിപ്പിക്കുന്നതിനായി മോഹിനീരൂപത്തില്ലും അവതാരമെടുത്തു. പതിനാലാമത്, ഭഗവാന്‍ നരസിംഹമൂര്‍ത്തിയായവതരിച്ച്, ശക്തനായ ദൈത്യേന്ദ്രന്‍ ഹിരണ്യകശിപുവിനെ, മരപ്പണിക്കാരന്‍ തടിയെ എന്നപോലെ, കൈനഖങ്ങള്‍ ഉപയോഗിച്ച് തന്റെ മടിയില്‍ കിടത്തി കീറിമുറിച്ച്. പതിനഞ്ചാമത്, ഭഗവാന്‍ വടുബ്രാഹ്മണനായി, വാമനരൂപം കൈകൊണ്ട്, ലോകത്രയങ്ങളെ തിരിച്ചുപിടിയ്ക്കാന്‍ മനസ്സുവച്ചുകൊണ്ട് മൂവടി പ്രദേശം യാചിക്കുന്ന വ്യാചേന മഹാബലിയുടെ യാഗശാലയില്‍ ചെന്ന് ബലിയെ അനുഗ്രഹിച്ചരുളി. പതിനാറാം അവതാരത്തില്‍ ഭഗവാന്‍, പരശുരാമനായി അവതരിച്ച്, ബ്രാഹ്മണദ്രോഹികളായ നൃപന്മാരെ കുപിതനായി മൂവേഴ് ഇരുപത്തൊന്ന് പ്രാവശ്യം ഭൂമിയില്‍ ഇല്ലായ്മ ചെയ്തു.

അതിന്‌ ശേഷം, പതിനേഴാമതായി ഭഗവാന്‍ നാരായണന്‍ സത്യവതിയില്‍ പരാശരപുത്രനായ വ്യാസഭാഗവാനായി അവതാരം കൈക്കൊണ്ട് അല്പബുദ്ധികളായ മനുഷ്യര്‍ക്കുവേന്ടി വേദമാകുന്ന വൃക്ഷത്തിന്‌ ശാഖകളുണ്ടാക്കിചമച്ചു. (വേദത്തെ പലതായി ഭാഗിച്ചു. തുടര്‍ന്ന്, ദേവതാപ്രീതിക്കുവേണ്ടി, മാനുഷവേഷം ധരിച്ച് ആ ഭഗവാന്‍ പുരുഷോത്തമനായ ശ്രീരാമനായി പതിനെട്ടാം വട്ടം അവതാരമെടുത്ത് സമുദ്രത്തെ തന്റെ അധീനതയിലാക്കി കര്‍മ്മത്തെ അനുഷ്ഠിച്ചു. വീണ്ടും പത്തൊന്പതാമതും ഇരുപതാമതും ഭഗവാന്‍ വൃഷ്ണിവംശത്തില്‍ ബലരാമനായും ശ്രീകൃഷ്ണനായും അവതാരങള്‍ എടുത്തു ഇവിടെ ഭൂഭാരം തീര്ത്തു. പിന്നീട്, കലികാലം തുടര്‍ന്നുവരുമ്പോഴേക്കും, ഈശ്വരവിശ്വാസികളെ ദ്രോഹിക്കുന്നവരെ ഭ്രമിപ്പിക്കുന്നതിനായി അഞ്ജനാതനയനായ ശ്രീബുദ്ധനായി കീകഠദേശത്ത് (ഗയ) അവതരിക്കും. അതില്‍ പരം, ജഗത്പതിയായ ആ നാരായണന്‍ തന്നെ കലിയുഗത്തിന്റേയും, സത്യയുഗത്തിന്റേയും, സംഗമവേളയില്‍, ഭരണാധികാരികളെല്ലാം ഹര്‍ത്താക്കളായിരിക്കവേ വിഷ്ണുയശന്റെ പുത്രനായ കല്ക്കിവേഷത്തില്‍ അവതാരം സ്വീകരിക്കും.

അല്ലയോ ബ്രാഹ്മണശ്രേഷ്ഠന്‍മാരേ!, സത്ഗുണനിധിയായ ആ ഹരിയുടെ അവതാരങള്‍ അക്ഷയമായി ഒഴുകുന്ന ആയിരമായിരം നദികള്‍ കണക്ക് എണ്ണമറ്റതാണ്. ശക്തിമാന്‍മാരായ സകല ഋഷികളും, മനുക്കളും, മനുപുത്രന്‍മാരും, ദേവന്‍മാരും, പ്രജാപതികളടക്കം ആ ഭഗവാന്‍ ഹരിയുടെ അവതാരങളത്രേ!. ഈ പറഞവയെല്ലാം തന്നെ ജഗദീശ്വരന്റെ അംശാവതാരങളാണ്. എന്നാല്‍ ഭഗവാന്‍ ശ്രീകൃഷ്ണനാകട്ടെ, ഇന്ദ്രശത്രുക്കളാല്‍ വ്യാകുലമായ (സാത്വികദ്വേഷികളാല്‍ പീഡിതമായ) ഈ ലോകത്തെ രക്ഷിച്ച് പാലിച്ചുപോരുന്ന ആ പരമാത്മാവ് തന്നെയാണ്. ഭഗവാന്റെ അത്യത്ഭുതകരമായ ഈ അവതാരങളെ നിത്യവും, സന്ധ്യയിലും, പ്രഭാതത്തിലും, ശ്രദ്ധയോടും, ഭക്തിയോടും കൂടി ജപിക്കുന്നവന്‍ (പഠിക്കുന്നവന്‍) സകല ദുഃഖങളില്‍ നിന്നും മുക്തനാകുന്നു.

അരൂപനായ, പരമാത്മാവായ ആ ഭഗവാന്റെ ഈ കണ്ട രൂപങളെല്ലാം തീര്‍ച്ചയായും മഹത് തുടങിയ മായാഗുണങളാല്‍ ആത്മാവില്‍ വിരചിതമാണ്. എങനെയാണോ ആകാശത്തില്‍ മേഘങളും, വായുവില്‍ ചേറും പൊടികളും ദ്രഷ്ടാവ് കാണുന്നത്, അതേവിധം അല്പബുദ്ധികള്‍ ബ്രഹ്മത്തില്‍ ആരോപിതമായ പ്രപഞ്ചത്തെ അറിയുന്നു. പ്രകടമായിക്കാണുന്ന ഇക്കണ്ടതിനൊക്കെയും പരമമായി ഒന്നുണ്ട്.  വാസ്തവത്തില്‍ അത് അവ്യക്തവും, രൂപമില്ലാത്തതും, ത്രിഗുണരഹിതവും, അദൃഷ്ടവും, കാതിന്നഗോചരവുമാണ്. ആ ജീവന്‍ വീണ്ടും വീണ്ടും ഭവിക്കുന്നു. (ശരീരം സ്വീകരിക്കുന്നു). എപ്പോഴാണോ ഒരുവന്‍ സത്തും അസത്തുമായ ഈ പ്രപഞ്ചം അജ്ഞാനത്താല്‍ ബ്രഹ്മത്തില്‍ ആരോപിതമാണെന്ന് ആത്മജ്ഞാനത്താല്‍ നിശ്ചയിച്ചുറപ്പിക്കുന്നത്, അപ്പോള്‍ അവന്‌ ബ്രഹ്മദര്‍ശനമുണ്ടാകുന്നു. മൂലപ്രകൃതിയുടെ മായാശക്തിയില്‍ നിന്നും സ്വതന്ത്രനായി സമ്പൂര്‍ണ്ണജ്ഞാനം കൊണ്ട് യാതൊരാള്‍ സമ്പന്നനാകുകയാണെങ്കില്‍, അവന്‍ പരമമായ നിത്യാനന്ദഗതിയിലിരുന്നുകൊണ്ടുതന്നെ ഭഗവത് മാഹാത്മ്യത്തെ അറിയുന്നു. ഇങനെ വേദങള്‍ക്ക് പോലും കണ്ടറിയാന്‍ കഴിയാത്ത, അജനും, നിഷ്ക്കര്‍മ്മിയുമായ ആ ഹൃദയേശ്വരന്റെ അവതാരങളും ലീലകളും ജ്ഞാനസ്ഥര്‍ പുരാണങളിലൂടെ വര്‍ണ്ണിക്കുന്നു. 

ആറു ഇന്ദ്രിയങളുടെ അധിപനും, ഷട്ഗുണങളാല്‍ സര്‍വ്വശക്തനുമായ ആ ഭഗവാന്റെ ലീലകള്‍ തികച്ചും കറയറ്റതാണ്‌. സര്‍വ്വഭൂതങളിലും സര്‍വ്വസ്വതന്ത്രനായി കുടികൊണ്ട് യാതൊന്നിനോടും സംഗമില്ലാതെ അവന്‍ ഈ ജഗത്തിനെ സൃഷ്ടിച്ച് പരിപാലിച്ച് സംഹരിച്ചുപോരുന്നു. അപക്വമതികളായ അജ്ഞന്മാര്‍, ഒരു നാടകനടനെപ്പോലെ വര്‍ത്തിക്കുന്ന ആ ജഗദീശ്വരന്റെ നാമങളുടേയും, രൂപങളുടേയും, ലീലകളുടേയും ആദ്ധ്യാത്മികതയെപറ്റി മനസാവാചാ അറിയുന്നില്ല. രഥാംഗപാണിയായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ തൃപ്പാദ കമലത്തില്‍ ഭക്തിയോടും, നിത്യനിരന്തരമായും, തുറന്ന ഹൃദയത്തോടും പൂജ ചെയ്യുന്ന ഭക്തനുമാത്രമേ ആ സൃഷ്ടാവിന്റെ മഹിമയേയും, അദ്ധ്യാത്മികതയേയും കുറിച്ചറിയാനാകൂ. ഇങനെ ഈ ലോകത്തില്‍ ആ പരമാത്മാവിനെ അന്വേഷിച്ച്, അവനെ ഉള്ളവണ്ണം അറിയുന്നവനു മാത്രമേ സത്ഗതിയുന്ടാവൂ.  എന്തെന്നാല്‍, സര്‍വ്വലോകനാഥനായ ആ ഭഗവാനില്‍ അദ്ധ്യാത്മികനിര്‍വൃതിയുളവാക്കുകയും തുടര്‍ന്ന് ജനനമരണമാകുന്ന ഭീകരമായ സംസാരചക്രത്തില്‍ നിന്ന് മുക്തനാവുകയും ചെയ്യുന്നു. ലോകത്തിന്റെ പരമമായ ശ്രേയസ്സിനുവേണ്ടി ശ്രീ വേദവ്യാസഭഗവാന്‍ രചിച്ച ഉത്തമശ്ളോകന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ചരിതമായ ഈ ശ്രീമദ് ഭാഗവതം എന്ന മഹാപുരാണം ധന്യവും, പരമഗതിപ്രദായകവും, മഹത്തരവുമാണ്. കാരണം, ഇത് ബ്രഹ്മസമമാണ്. അതുകൊണ്ട്, സകലവേദങളുടേയും, ഇതിഹാസങളുടേയും, സാരമായ ഈ ശ്രീമദ്ഭാഗവതം കടഞെടുത്ത്, മുക്തന്മാരില്‍ പ്രമുഖനായ തന്റെ മകന്‍ ശ്രീശുകബ്രഹ്മ മഹര്‍ഷിയെ പഠിപ്പിച്ചു. പിന്നീട് ഈ ശ്രീമദ് ഭാഗവതം, ശ്രീശുകബ്രഹ്മമഹര്‍ഷി ഗംഗാതീരത്തുവച്ച് മഹാഋഷികളാല്‍ ചുറ്റപ്പെട്ട് പ്രായോപവിഷ്ടനായിരിക്കുന്ന (മരണം വരെ നിരാഹാരിയായിരിക്കുന്ന) പരീക്ഷിത്ത് മഹാരാജാവിനെ കേള്‍പ്പിച്ചു.

ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്റെ സ്വധാമത്തിലേക്ക് തിരിച്ച ഉടന്‍ തന്നെ ധര്മ്മവും, ജ്ഞാനവും ഒന്നോടെ ഇവിടെ അപ്രത്യക്ഷമായി. എന്നാല്‍ ഇപ്പോഴിതാ കലിയുഗത്തില്‍ കലിയുടെ ആദിക്യത്തില്‍ സത്കാഴ്ച നഷ്ടപ്പെട്ട് അജ്ഞാനാന്ധകാരത്തില്‍ ഉഴറുന്നവര്‍ക്കായി ശ്രീമദ് ഭാഗവതമഹാപുരാണമാകുന്ന ആ ഉജ്ജ്വലിത സൂര്യന്‍ ഉദിച്ചിരിക്കുന്നു. അല്ലയോ ബ്രാഹ്മണശ്രേഷ്ഠന്മാരേ!, അന്ന് പരീക്ഷിത്ത് രാജാനായിക്കൊണ്ട്, മഹാതേജസ്വിയായ ശ്രീശുകബ്രഹ്മ മഹര്‍ഷി ശ്രീമദ് ഭാഗവതം കീര്‍ത്തിച്ചിപ്പോള്‍ നിഷ്ഠയോടെയിരുന്ന് ആ മഹാത്മാവിന്റെ അനുഗ്രഹത്താല്‍ അത് എനിക്കും മനസ്സിലാക്കാന്‍ കഴിഞു. മഹാത്തായ അത് എത്രകന്ട് ഞാന്‍ മനസ്സിലാക്കിയോ, അത്രകന്ട് ഞാന്‍ നിങളേയും കേള്‍പ്പിക്കാം.

ഇങനെ ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധത്തിലെ മൂന്നാം അധ്യായം സമാപിച്ചു.

ഓം തത് സത്




<<<<<   >>>>>



1.2 ഭഗവത് ഭക്തിയും ഭഗവത് സേവനവും

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം അദ്ധ്യായം 2

വ്യാസന്‍ പറഞ്ഞു: ഇങ്ങനെ, മുനികളുടെ അത്യന്തം ശ്രേഷ്ഠമായ ചോദ്യങ്ങള്‍ കേട്ട് സന്തുഷ്ടനായ രൌമഹര്‍ഷണി (രോമഹര്‍ഷണന്റെ പുത്രന്‍ - സൂതന്‍) നന്ദിപൂര്‍വ്വം അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ശ്രമിച്ചു.

അനുശാസിതമായ കര്‍മ്മങ്ങളും, ഉപനയനം തുടങ്ങിയ ആചാരവിധികളും അനുഷ്ഠിക്കാതെ സര്‍വ്വവും ഉപേക്ഷിച്ച് സന്ന്യാസജീവിതത്തിനായി വീട് വിട്ടിറങ്ങിപ്പോയ തന്റെ മകന്‍ ശുകന്റെ വിരഹത്തില്‍ വ്യാകുലനായ വേദവ്യാസന്‍, "പുത്രാ..." എന്നാര്‍ത്തുവിളിച്ചപ്പോള്‍ തന്മയത്ത്വത്തോടെ അവിടെയുണ്ടായിരുന്ന എല്ലാ വൃക്ഷങ്ങളും അദ്ദേഹത്തോട് പ്രതികരിച്ചു. സകല ജീവികളും ഹൃദയം കൊണ്ട് വ്യാസമഹര്‍ഷിയെ നമസ്ക്കരിച്ചു.

ആരാണോ സ്വന്തം അനുഭവത്താല്‍, സംസാരമാകുന്ന ഇരുട്ട് നിറഞ്ഞ അഗാധഗര്‍ത്തത്തില്‍ നിന്നും രക്ഷനേടാന്‍ ഇച്ഛിക്കുന്നവര്‍ക്ക് ഒരേയൊരു അദ്ധ്യാത്മദീപമാകുന്ന സകലവേദങ്ങളുടേയും സാരത്തെ ഉള്‍ക്കൊണ്ട്, സംസാരികള്‍ക്ക് തന്റെ കരുണായയി അത്യന്തരഹസ്യമായ വേദങ്ങള്‍ക്ക് അനുപൂരകങ്ങളായ പുരാണങ്ങളെ പറഞ്ഞുകൊടുത്തത്, അഖില  ഋഷികള്‍ക്കും ഗുരുവും, വ്യാസപുത്രനുമായ, ആ ശുകദേവനെ ഞാന്‍ നമസ്ക്കരിക്കുന്നു.

ഭഗവാന്‍ ശ്രീമന്നാരായണനെ നമസ്ക്കരിച്ച്, നരനേയും, ഉത്തമനരനേയും, സരസ്വതിദേവിയേയും, വ്യാസഭഗവാനേയും നമിച്ചതിനുശേഷം വേണം മുക്തിസിദ്ധ്യര്‍ത്ഥസാധകമായ ഭാഗവതപാരായണം ആരംഭിക്കാന്‍.

അല്ലയോ മുനിമാരേ, ലോകത്തിന്റെ നന്മയ്ക്കായ്കൊണ്ട് ഉചിതമായ ചോദ്യങ്ങളാണ് നിങ്ങളാല്‍ എന്നോട് ചോദിക്കപ്പെട്ടത്. ഭഗവാന്‍ ശ്രീകൃഷ്ണനെ സംബന്ധിച്ചുള്ള ഈ ചോദ്യങ്ങളെല്ലാം തന്നെ തീര്‍ത്തും ആത്മപ്രീതിയുളവാക്കുന്നതാണ്. മനുഷ്യന്റെ പരമമായ ധര്‍മ്മം എന്നത് തീര്‍ച്ചയായും ഭൌതിക ഇന്ദ്രിയങ്ങള്‍ക്കഗോചരനായ ഹരിയെ ഭക്തി ചെയ്യുക എന്നാതാണ്. അഖണ്ഡവും അഹൈതുകവുമായ (നിഷ്കളങ്കമായ) ആ ഭക്തിയാല്‍ ആത്മാവ് തീര്‍ത്തും പ്രസാദിക്കുന്നു. ഭഗവാന്‍ വാസുദേവനില്‍ ഭക്തിയുണ്ടായി, ഭക്തിയോഗമാര്‍ഗ്ഗം തെളിഞ്ഞുകിട്ടുമ്പോള്‍, വളരെ പെട്ടെന്ന് അവിടെ കാരണരഹിതമായ പരമാര്‍ത്ഥജ്ഞാനവും വിഷയവൈരാഗ്യവും ജനിക്കുന്നു. മനുഷ്യന്‍ സ്വന്തമായി അനുഷ്ഠിക്കുന്ന ഏതൊരു കര്‍മ്മവും അത് സര്‍വ്വശക്തനായ ഭാഗവാന്റെ കഥകളില്‍ രതിയുണ്ടാക്കിയില്ലെങ്കില്‍, അവയെല്ലാം കേവലം വിഫലമായ ശ്രമം മാത്രമാണ്. ധര്‍മ്മാചരണം പരമമായ മോക്ഷപ്രാപ്തിക്കുവേണ്ടിയുള്ളതാണ്.  അത് അര്‍ത്ഥലാഭത്തിനുവേണ്ടിയുള്ളതാണെന്ന് എങ്ങും സിദ്ധാന്തിച്ചിട്ടില്ല. ഇനി ഒരു ധര്‍മ്മാചാരിക്ക് കിട്ടുന്ന അര്‍ത്ഥലാഭങ്ങള്‍ പോലും തന്റെ ആഗ്രഹനിവൃത്തിക്കും സംതൃപ്തിക്കും വേണ്ടിയുമല്ലെന്നാണ് പ്രമാണം. മനുഷ്യന്റെ ആഗ്രഹങ്ങള്‍ കഴിയുന്നത്ര ഇന്ദ്രിയപ്രീത്യര്‍ത്ഥവും സ്വാര്‍ത്ഥലാഭങ്ങള്‍ക്കും വേണ്ടി ആയിരിക്കരുത്.  പകരം അത് പരമാത്മതത്വത്തെ അറിയുവാന്‍ വേണ്ടിയായിരിക്കണം. ഒരുവന്റെ കര്‍മ്മാചരണത്തിന് ഭൂമിയില്‍ മറ്റൊരു അര്‍ത്ഥമില്ല. അദ്വയമായ ആ ജ്ഞാനതത്വം ബ്രഹ്മാ, പരമാത്മാ, ഭഗവാന്‍ എന്നൊക്കെ അറിയപ്പെടുന്നുവെന്ന് ജ്ഞാനികള്‍ ഘോഷിക്കുന്നു.

ജ്ഞാനവൈരാഗ്യയുക്തരായ (അറിവും വിരക്തിയും ആര്‍ജ്ജിച്ചിട്ടുള്ള) ജിജ്ഞാസ്സുക്കളായുള്ള മുനികള്‍, ഭക്തിയോടെ ശ്രുതികളില്‍ നിന്നറിഞ്ഞിട്ടുള്ളവിധം ആ പരമാത്മാവിനെ തങ്ങളുടെയുള്ളില്‍ തന്നെ കണ്ടറിയുന്നു. അതുകൊണ്ട്, ബ്രാഹ്മണശ്രേഷ്ഠന്മാരേ, വര്‍ണ്ണാശ്രമവിഭാഗങ്ങള്‍ക്കനുസരിച്ച് ഒരുവനാല്‍ സ്വന്തമായി ചെയ്യപ്പെടുന്ന ഏതൊരു കര്‍മ്മത്തിന്റേയും പരിപ്പൂര്‍ണ്ണതയെന്നത്, ഭഗവാന്‍ ശ്രീഹരിയെ പ്രസാധിപ്പിക്കുക എന്നതാണ്. അതുകൊണ്ട്, ഭക്തരക്ഷകനായ ഭഗവാന്‍ നാരായണന്‍ നിത്യവും ഒരുവനാല്‍ മനസ്സുകൊണ്ട് കേള്‍ക്കപ്പെടേണ്ടവനും, കീര്‍ത്തിക്കപ്പെടേണ്ടവനും, പൂജിക്കപ്പെടേണ്ടവനും ധ്യാനിക്കപ്പെടേണ്ടവനുമാണ്. ഭഗവത് സ്മരണയാകുന്ന വാള്‍ കൈവശമുള്ള ജ്ഞാനികള്‍ കെട്ടുപിണഞ്ഞുകിടക്കുന്ന തങ്ങളുടെ കര്‍മ്മബന്ധത്തെ ഛേദിക്കുന്നു. അങ്ങനെയിരിക്കെ ആരാണ് ആ ഭഗവാന്റെ കഥകളില്‍ രതി വയ്ക്കാത്തത്.

അല്ലയോ വിപ്രന്മാരേ!,  പാപവിമുക്തരായ മഹാത്മാക്കളെ സേവിക്കുകവഴി, ആ സേവനം കൊണ്ട്, ശ്രദ്ധാഭക്തിസമന്വിതം ശ്രവണതല്‍പ്പരരായിട്ടുള്ള മനുഷ്യര്‍ക്ക് വാസുദേവന്റെ കഥയില്‍ സംഗതമുണ്ടാകുന്നു. സോത്സാഹം, ശ്രവണകീര്‍ത്തനപുണ്ണ്യമായ തന്റെ കഥകള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമുള്ള ഭക്തന്മാരുടെ ഹൃദയത്തിലിരുന്നുകൊണ്ടുതന്നെ ഒരു സുഹൃത്തായി അവരുടെ അമംഗളങ്ങളെ  ഹരിക്കുന്നു. നിത്യവുമുള്ള ഭാഗവതസേവകൊണ്ട് (ശ്രീമദ് ഭാഗവതത്തേയും ഭാഗവതോത്തമന്മാരേയും സേവിക്കുകവഴി) മനുഷ്യന്റെ സകല അമംഗളങ്ങളും ഒഴിയുന്നു. ഭഗവാനെ കീര്‍ത്തിക്കുക വഴി ഒരുവനില്‍ അചഞ്ചലമായ ഭക്തി ജനിക്കുന്നു. അങ്ങനെ ഒരുവനില്‍ അചഞ്ചലമായ ഭക്തിയുദിക്കുമ്പോള്‍, രജസ്സ്, തമസ്സ് ഇത്യാദി ഭാവങ്ങളായ കാമം, ക്രോധം മുതലായ ദോഷങ്ങള്‍ എന്തൊക്കെയാണെങ്കിലും, മനസ്സ് അതില്‍ നിന്നെല്ലാം വിട്ടകന്ന് സത്വഗുണത്തില്‍ പ്രതിഷ്ഠിതമാകുന്നു, അങ്ങനെ അവനില്‍ ഭഗവത് കൃപയുണ്ടാകുകയും ചെയ്യുന്നു. ഇങ്ങനെ, മനസ്സ് സത്വഗുണത്തില്‍ സ്ഥിതമാകുമ്പോള്‍, ഭഗവാനില്‍ ഭക്തിയുണ്ടായി, പ്രസന്നമാനസനായി, വിഷയസംഗത്തില്‍ നിന്ന് മുക്തനായി മനുഷ്യനില്‍ ഈശ്വരന്റെ തത്വവിജ്ഞാനം ജനിക്കുന്നു. ഈവിധം ഒരുവന്‍ തന്റെയുള്ളില്‍ ഈശ്വരനെ കാണുമ്പോള്‍, അവന്റെ ഹൃദയഗ്രന്ഥികള്‍ അഴിയുന്നു, സര്‍വ്വസംശയങ്ങളും ഛേദിക്കപ്പെടുന്നു, അതുപോലെ, അവന്റെ കര്‍മ്മപാശങ്ങള്‍ ക്ഷയിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെയത്രേ യോഗീന്ദ്രന്മാര്‍ നിത്യവും ഭഗവാന്‍ വാസുദേവനില്‍ അത്യന്തം സന്തോഷത്തോടെ ആത്മപ്രസാദമുളവാക്കുന്ന പരമമായ ഭക്തി ചെയ്യുന്നത്.

സത്വം, രജസ്സ്, തമസ്സ് എന്നീ പ്രകൃതിയുടെ ത്രിഗുണങ്ങളെ സ്വീകരിച്ചുകൊണ്ട് ഭഗവാന്‍ പരം പുരുഷന്‍ തന്നെയാണ്, സൃഷ്ടി, സ്ഥിതി, സംഹാരം ഇത്യാദി വ്യത്യസ്ഥ കര്‍ത്തവ്യനിര്‍വ്വഹണങ്ങള്‍ക്കായി, ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നിങ്ങനെ ത്രിമൂര്‍ത്തീഭാവത്തില്‍ വിളങ്ങുന്നതെങ്കിലും, അതില്‍ നിന്നും സത്വഗുണസ്വരൂപനായ വിഷ്ണു തന്നെയാണ് തീര്‍ച്ചയായും മനുഷ്യന് ഇഹത്തില്‍ ഉത്തമമായി ആശ്രയിക്കാവുന്നത്. പ്രകൃതിദത്തമായ വിറകില്‍ നിന്നും പുകയിലൂടെ യജ്ഞത്തിനാവശ്യമായ അഗ്നിയുണ്ടാകുന്നു. അതുപോലെ തമസ്സില്‍ നിന്നും രജസ്സും, അതില്‍ നിന്ന് ബ്രഹ്മസാക്ഷാത്കാരമുളവാക്കുന്ന സത്വഗുണവും ഉണ്ടാകുന്നു. അതുകൊണ്ട്, പണ്ട്, മുനിമാര്‍ തങ്ങളുടെ സാത്വികക്ഷേമത്തിനായ്കൊണ്ട്, ത്രിഗുണാതീതനായി നിലകൊള്ളുന്ന അധോക്ഷജനായ ഭഗവാനില്‍ ഭക്തി ചെയ്തു. ഇവിടെ ആരാണോ, അതിനെ അനുഗമിക്കുന്നത്, അവന്‍ ഈ ഭൌതികലോകത്തില്‍ നിന്നുമുള്ള മുക്തിക്ക് അര്‍ഹനാകുന്നു. അതുകൊണ്ട്, മുമുക്ഷുക്കള്‍ ഘോരരൂപികളായ ഭൂദേവദൈവതങ്ങളെ ഉപേക്ഷിച്ച്, സര്‍വാനുഗ്രഹനായ നാരായണനേയും ആ ഭഗവാന്റെ അനന്തമഹിമകളേയും ഭജിക്കുന്നു.

രജസ്സ്, തമസ്സ്, ഇത്യാദിഗുണങ്ങളില്‍ പെട്ട് വ്യവഹരിക്കുന്നവര്‍, ധനം, സന്തോഷം, സന്താനസൌഭാഗ്യം തുടങ്ങിയ ഭൌതിക കാമങ്ങള്‍ സമ്പുഷ്ടമാക്കാന്‍ കൊതിച്ചുകൊണ്ട്, പിതൃക്കളേയും, മറ്റുള്ള ഭൂതങ്ങളേയും, പ്രപഞ്ചാധികാരികളായ അന്ന്യ ശക്തികളേയും ആരാധിക്കുന്നു. പാവനമായ വേദങ്ങളും, പവിത്രമായ യജ്ഞങ്ങളും, ഒരുവന്‍ അവസാനമായി ചെന്നെത്തേണ്ട ഇടവും, സകല കര്‍മ്മങ്ങളും, പരമമായ ജ്ഞാനവും, ദിവ്യമായ തപസ്സും, ഉചിതമായ ധര്‍മ്മവും, സര്‍വ്വപ്രാണികളുടേയും പരമമായ ജീവിതലക്ഷ്യവും വസുദേവപുത്രനായ ശ്രീകൃഷ്ണനാണ്. ആ ഈശ്വരന്‍ തന്നെയാണ് തുടക്കത്തില്‍ ഈ ജഗത്തിന്റെ രചന ചെയ്തത്. സഗുണനും നിര്‍ഗ്ഗുണനുമായ ആ വിഭുവാണ് കാര്യകാരണരൂപത്തിലുള്ളതും. ഇങ്ങനെ ജീവികള്‍ക്കുള്ളില്‍ പ്രവേശിച്ച്, പ്രകൃതിയുടെ ഈ ഗുണങ്ങളില്‍ പെട്ട് അവയ്ക്ക് വിധേയനായി വിളങ്ങുന്നുവെന്ന് തോന്നുന്നുവെങ്കിലും, ആ ഈശ്വരന്‍ വിജ്ഞാനരൂപത്തില്‍ വിളങ്ങുന്നവനാണ്.

ഏതുവിധമാണോ വിറകില്‍ അഗ്നി മുഴുവനായി വ്യാപരിക്കുന്നത്, അതേവിധം സകല ഉല്‍പ്പത്തിക്കും ഉറവിടമായ വിശ്വപുരുഷന്‍ ഭൂതങ്ങളില്‍ പലേത് എന്നപോലെ വിളങ്ങുന്നു. ആ പരമാത്മാവ് പ്രകൃതിയുടെ തൃഗുണാത്മക ഭാവത്തോടുകൂടി സ്വയമേവ സൃഷ്ടിച്ച ജീവികളുടെ സൂക്ഷമേന്ദ്രിയങ്ങളില്‍ നിറഞ്ഞുകൊണ്ട് അവയിലുള്ള ആ ഗുണങ്ങളെ അനുഭവിക്കാന്‍ അവയ്ക്ക് സഹായകമാകുന്നു. സകലലോകസൃഷ്ടികാരകനായ ഭാഗവാന്‍ നാരയണന്‍ ദേവന്മാരിലും, മനുഷ്യരിലും, മറ്റുള്ള ജീവികളിലും തന്റെ അവതാരലീകള്‍ ചെയ്തുകൊണ്ട് സത്വഗുണത്താല്‍ ഈ ലോകത്തെ രക്ഷിച്ച് നിലനിറുത്തുന്നു.

ഇങ്ങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധത്തിലെ രണ്ടാം അദ്ധ്യായം സമാപിച്ചു.
ഓം തത് സത്






1.1 സൂതനോട് ഋഷികളുടെ ചോദ്യങള്‍

ഓം. 

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം അദ്ധ്യായം 1

പരമാത്മാവായ വസുദേവപുത്രനെ ഞാന്‍ നമിക്കുന്നു.  ജഗത്തിന്റെ ഉല്‍പത്തിയ്ക്കും, നിലനില്‍പ്പിനും, പ്രലയത്തിനും ആദികാരണനായവനും, പ്രത്യക്ഷമായും പരോക്ഷമായും സകലചരാചരങ്ങളേയും അറിയുന്നവനും, സര്‍വ്വ സ്വതന്ത്രനും, ആദികവിയായ (ആദ്യസൃഷ്ടിയായ) ബ്രഹ്മാവിന്റെ ഹൃദയത്തിലേക്ക് വേദങ്ങള്‍ പകര്‍ന്നുകൊടുത്തവനും, ഭൂമി, ജലം, അഗ്നി എന്നൊക്കെ ചൊല്ലി ദേവന്മാര്‍, ഋഷികള്‍ മുതാലായവരില്‍ പോലും മായയുടെ വിഭ്രാന്തി ജനിപ്പിക്കുന്നവനും, മൂലപ്രകൃതിയുടെ വിനിമയങ്ങളാല്‍ ആരോപിതമായ ഈ ജഗത്ത് ഉള്ളതെന്ന് തോന്നിപ്പിക്കുന്നവനും, മായയ്ക്കതീതനായും, പരമാത്മാവായും, അനശ്വരനായുമിരിക്കുന്ന പരം പൊരുളായ ശ്രീകൃഷ്ണനെ ഞാന്‍ ധ്യാനിക്കുന്നു.

ഭൌതികധര്‍മ്മങ്ങളെയെല്ലാം വെടിഞ്ഞ്, പരമമായി, ഹൃദയശുദ്ധിയുള്ള ഭക്തന്മാര്‍ ഇവിടെ അറിയേണ്ടതും, സത്യമായ ക്ഷേമത്തെ പ്രദാനം ചെയ്യുന്നതും, ആദിഭൌതികവും, ആദിദൈവികവും, അദ്ധ്യാത്മികവുമായ മൂന്ന് താപങ്ങളേയും ഉന്മൂലനം ചെയ്യുന്നതുമാണ് ശ്രീവേദവ്യാസനാല്‍ രചിക്കപ്പെട്ട ഈ ശ്രീമദ് ഭാഗവതം. ഇതുള്ളപ്പോള്‍ മറ്റൊരു ഗ്രന്ഥം എന്തിന്?. ഒരു പരമഭാഗവതനാല്‍ ഇതിന്റെ ശ്രവണമാത്രയില്‍ ഭഗവാന്‍ ശ്രീഹരി ഹൃദയത്തില്‍ ഉറയുന്നു.  ഭൂമിയില്‍ വിദ്വാന്മാരും ചിന്താതല്‍പ്പരന്മാരുമായ ഹേ രസികന്മാരേ!, വേദമാകുന്ന കല്‍പ്പവൃക്ഷത്തിലെ പഴുത്ത പഴവും, ശുകമുഖത്ത് നിന്നും വന്ന് നാനാവിധത്തില്‍ തികഞ്ഞതും അമൃതൂറുന്നതുമായ ശ്രീമദ്ഭാഗവതരസം വേണ്ടുവോളം എപ്പോഴും നിങ്ങള്‍ പാനം ചെയ്തുകൊണ്ടാലും.

ഭഗവാന്‍ വിഷ്ണുവിനേറെ പ്രിയമായ നൈമിഷാരണ്യത്തില്‍ വച്ച് ശൌനകാദി ഋഷികള്‍ ഭഗവത്പ്രേമത്തിനു വേണ്ടിയും, ഭക്തലോകക്ഷേമത്തിനു വേണ്ടിയും ആയിരം വര്‍ഷങ്ങള്‍ പോന്ന ഒരു സത്രം അനുഷ്ഠിച്ചു. പിന്നിടൊരിക്കല്‍ ആ മുനിമാര്‍ പുലര്‍കാലത്തില്‍ ഹോമാഗ്നി ജ്വലിപ്പിച്ച് പ്രഭാതപൂജകള്‍ ചെയ്തതിനുശേഷം ബഹുമാനപൂര്‍വ്വം സൂതമുനിയെ ആസനസ്ഥനാക്കി ആദരവോടെ ഇപ്രകാരം ആരാഞ്ഞു.

ഋഷികള്‍ പറഞ്ഞു. ഹേ! പാപമറ്റവനേ!, അങ്ങ് ധര്‍മ്മശാസ്ത്രങ്ങളെല്ലാം നല്ലവണ്ണം അറിയുന്നവനാണ്. അങ്ങ് സകല പുരാണങ്ങളും ഇതിഹാസ സഹിതം സംശയലേശമെന്ന്യേ പറഞ്ഞുതരികയും ചെയ്തു. വേദവിത്തുക്കളില്‍ ശ്രേഷ്ഠനായ സൂതമുനേ, അങ്ങ് ഭഗവതംശമായ വ്യാസദേവനേയും, ഭൌതികവും അദ്ധ്യാത്മികവുമായ ശാസ്ത്രങ്ങളില്‍ വിദഗ്ദരായ മറ്റുള്ള മുനികളേയും അറിയുന്നവനാകുന്നു. സൌമ്യനായ അങ്ങ് ആ ഗുരുക്കന്മാരുടെ അനുഗ്രഹത്താല്‍ എല്ലാം ഉള്ളവണ്ണം അറിഞ്ഞവനാണ്. അവരുടെ ശിഷ്യന്മാരില്‍ വച്ച് നിമഗ്നനായ അങ്ങ് അവരില്‍ നിന്നും പഠിച്ച മറ്റുള്ള രഹസ്യങ്ങള്‍ കൂടി ഞങ്ങള്‍ക്ക് പറഞ്ഞുതന്നാലും. ദീര്‍ഘായുസ്സുകൊണ്ട് അനുഗ്രഹീതനായവനേ, എന്താണോ മനുഷ്യന് പരമമായതും ശ്രേയസ്ക്കരമായതും എന്ന് നിശ്ചയിച്ചിട്ടുള്ളത്, അവയൊക്കെ വ്യക്തമായി അങ്ങയില്‍നിന്ന് ഞങ്ങള്‍ക്കറിയേണ്ടതുണ്ട്. പൊതുവായി ഈ കലിയുഗത്തില്‍ ആധുനിക ജനങ്ങള്‍ അല്‍പായുസ്സുകളും, അലസന്മാരും, മന്ദബുദ്ധികളൂം, നിര്‍ഭാഗ്യരും, എല്ലാത്തിനുമുപരി അസ്വസ്ഥരുമാണ്.

അത്യധികം വൈവിധ്യമുള്ളതും പലേവിഷയങ്ങളിലുള്ളതുമായ നിരവധി ശാസ്ത്രോക്തങ്ങളായ കര്‍മ്മങ്ങള്‍ കേള്‍ക്കനും പഠിക്കാനുമുണ്ട്. അതുകൊണ്ട് അല്ലയോ സാധോ!, അവയുടെ മുഴുവന്‍ സാരവും അങ്ങയുടെ ബുദ്ധികൌശലമുപയോഗിച്ച് തിരഞ്ഞെടുത്ത് സകലജീവികളുടേയും നന്മയ്ക്കുവേണ്ടിയും, ആത്മപ്രസാദാര്‍ത്ഥമായും ഇപ്പോള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നാലും. അല്ലയോ സൂതമുനേ, ഇത് അവിടുത്തേക്ക് കിട്ടിയ അനുഗ്രഹമാണ്, ഭക്തരക്ഷകനായ ഭഗവാന്‍ നാരായണന്‍ ദേവകിയുടെ ജഠരത്തില്‍ വസുദേവപുത്രനായി എന്തിനായ്കൊണ്ട് അവതരിക്കാന്‍ പോകുന്നുവെന്ന കാര്യം അങ്ങ് അറിയുന്നത്. ഹേ സൂതമഹര്‍ഷേ!, ആരുടെ അവതാരമാണോ സര്‍വ്വഭൂതങ്ങളുടേയും ക്ഷേമത്തിനും ഉയര്‍ച്ചയ്ക്കും വേണ്ടിയുള്ളത്, അവനെകുറിച്ച് കേള്‍ക്കാന്‍ കുതൂഹലരായിരിക്കുന്ന ഞങ്ങള്‍ക്ക് അത് അങ്ങയാല്‍ അനുവര്‍ണ്ണിക്കപ്പെട്ടറിയണം. അതിഘോരമായ ജനനമരണചക്രത്തില്‍ അകപെട്ടുഴലുന്നവന്‍, ഏത് നാമത്തെയാണോ സ്വയം ഭയം പോലും ഭയക്കുന്നത്, ആ ശ്രീകൃഷ്ണനാമം നിസ്സംജ്ഞനായിപോലും ഉച്ചരിക്കുന്ന മാത്രയില്‍ തന്നെ അവന്‍ സംസാരത്തില്‍ നിന്നും മുക്തി നേടുന്നു. ഭഗവാന്റെ പദകമലങ്ങളില്‍ അടിപ്പെട്ട് ഭഗവത് ഭക്തിയില്‍ മുഴുകിയിട്ടുള്ള സന്ന്യാസിമാരുടെ സംഗം ഒരു ക്ഷണത്തില്‍ ഒരുവനെ തീര്‍ത്ഥീകരിക്കുന്നു, എന്നാല്‍ ഏറെ നാളത്തെ അനുസേവനം കൊണ്ടുമാത്രാമാണ് ഗംഗാതീര്‍ത്ഥം ഒരു ജീവനെ ശുദ്ധീകരിക്കുന്നത്.

കലികാല ദോഷങ്ങള്‍ തീര്‍ക്കുന്നതും പ്രാര്‍ത്ഥനയാല്‍ ആരാധ്യവുമായ, ഭഗവാന്റെ പുണ്യമഹിമയും, ലീലയും മുമുക്ഷുക്കളായുള്ള ആരാണ് ശ്രവണം ചെയ്യാത്തത്? ആ നാരായണന്റെ ലീലകള്‍ ശ്രേഷ്ഠവും ഉദീര്‍ണ്ണവും, ഉത്തമഭക്തന്മാരാല്‍ പരികീര്‍ത്തിതവുമാണ്. യുഗം തോറും ആവിര്‍ഭവിച്ചിട്ടുള്ള അവന്റെ അവതാര ചരിതങ്ങള്‍ ശ്രദ്ധയോടെ ശ്രവണതല്‍പ്പരരായിരിക്കുന്ന ഞങ്ങള്‍ക്ക് പറഞ്ഞുതന്നാലും. അതുകൊണ്ട്, മഹാമതിയായ സൂതാ, ഭഗവാന്‍ നാരായണന്‍ തന്റെ മഹാമയയാല്‍ സ്വേഛയാല്‍ കാട്ടിയ ലീലകള്‍; ശുഭമായ ആ അവതാരകഥകള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതരിക. ആ ഉത്തമശ്ളോകന്റെ അത്ഭുത ചരിതങ്ങള്‍ കേട്ട് ഞങ്ങള്‍ക്ക് തൃപ്തി വരുന്നില്ല. അത് കേട്ടിട്ടുള്ള രസജ്ഞന്മാര്‍ ഓരോ നിമിഷവും ഹൃദ്യമായ ആ രുചി ആസ്വദിക്കുന്നു. അമാനുഷനായ ഭഗവാന്‍ കൃഷ്ണന്‍ അന്തര്‍ഹിതനായി മനുഷ്യവേഷം ധിരിച്ച് അനുജന്‍ ബലരാമനോടൊന്നിച്ച് എന്തൊക്കെ കര്‍മ്മങ്ങളാണ് അനുഷ്ഠിച്ചത്?. കലികാലം വന്നതറിഞ്ഞ് വിഷ്ണുഭക്തന്മാരായ ഞങ്ങള്‍ ദീര്‍ഘകാലത്തെ ഈ സത്രത്തിലൂടെ ഇക്കാലമത്രയും ഭഗവാന്‍ ശ്രീഹരിയുടെ കഥാമൃതശ്രവണത്തിനായി ഇവിടെ ഈ സ്ഥലത്ത് ഒത്തുകൂടിയിരിക്കുന്നു. ദുഃസ്തരവും, മനുഷ്യനിലെ സത്ഗുണങ്ങളെ ഇല്ലാതാക്കുന്നതുമായ ഈ കലികാലസമുദ്രത്തില്‍ ഒരു കപ്പിത്താനെന്നോണം അങ്ങ് മോക്ഷേഛുക്കളായ ഞങ്ങളെ സന്ദര്‍ശിക്കാനിടയായത് ഈശ്വരാനുഗ്രഹം ഒന്നുകൊണ്ട് കൊണ്ടാണ്. യോഗേശ്വരനും ധര്‍മ്മസരംക്ഷകനുമായ ശ്രീകൃഷ്ണപരമാത്മാവ് സ്വന്തം ധാമത്തിലേക്ക് തിരിച്ചുപോയതിനുശേഷം ഇപ്പോള്‍ ധര്‍മ്മം എവിടെയാണ് ശരണം പ്രാപിച്ചിരിക്കുന്നതെന്ന് അല്ലയോ സൂതാ അങ്ങ് പറഞ്ഞുതന്നാലും.


ഇങ്ങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധത്തിലെ ഒന്നാം അദ്ധ്യായം സമാപിച്ചു.

ഓം തത് സത്


 <<<<< >>>>>




2013, ഏപ്രിൽ 28, ഞായറാഴ്‌ച

ഓം നമോ ഭഗവതേ വാസുദേവായഃ


നിഗമകല്പതരോര്‍ഗ്ഗളിതം ഫലം
ശുകമുഖാദ്രമൃതദ്രവ സം‌യുതം
പിബത! ഭാഗവതം രസമാലയം
മുഹുരഹോ! രസികാ ഭുവി ഭാവുകാഃ